ചരിത്രം
Director | Year | |
---|---|---|
Vanamaala | G Viswanath | 1951 |
വനമാല | ജി വിശ്വനാഥ് | 1951 |
മനസ്സാക്ഷി | ജി വിശ്വനാഥ് | 1954 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
ഉമ്മിണിത്തങ്ക | ജി വിശ്വനാഥ് | 1961 |
വേലുത്തമ്പി ദളവ | ജി വിശ്വനാഥ്, എസ് എസ് രാജൻ | 1962 |
മിസ്റ്റർ കേരള | ജി വിശ്വനാഥ് | 1969 |
ജി വിശ്വനാഥ്
Director | Year | |
---|---|---|
സ്നേഹസീമ | എസ് എസ് രാജൻ | 1954 |
വേലുത്തമ്പി ദളവ | ജി വിശ്വനാഥ്, എസ് എസ് രാജൻ | 1962 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
തച്ചോളി ഒതേനൻ | എസ് എസ് രാജൻ | 1964 |
തങ്കക്കുടം | എസ് എസ് രാജൻ | 1965 |
കുപ്പിവള | എസ് എസ് രാജൻ | 1965 |
പകൽകിനാവ് | എസ് എസ് രാജൻ | 1966 |
കുഞ്ഞാലിമരയ്ക്കാർ | എസ് എസ് രാജൻ | 1967 |
എൻ ജി ഒ | എസ് എസ് രാജൻ | 1967 |
എസ് എസ് രാജൻ
1802 മുതൽ 1809 കാലയളവിൽ തിരുവിതാംകൂർ രാജ്യത്തെ ദളവയായിരുന്ന വേലു തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം
1802 മുതൽ 1809 കാലയളവിൽ തിരുവിതാംകൂർ രാജ്യത്തെ ദളവയായിരുന്ന വേലു തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം
ആദ്യകാലസിനിമയായ മാർത്താണ്ഡവർമ്മയ്ക്കു ശേഷം ചരിത്രാഖ്യായിക സിനിമയായി പുറത്തിറങ്ങിയത് ഈ ചിത്രമാണ്. ഏറ്റവും മിഴിവുള്ള ‘പീരീഡ് സിനിമ’ എന്നുപറയാം. വീരരസപ്രധാനമായ റോളുകൾ കൈകാര്യം ചെയ്യാൻ കൊട്ടാരക്കര ശ്രീധരൻ നായ്രെപ്പോലെ മറ്റാരുമില്ലെന്ന സത്യം ഈ ചിത്രത്തോടെ തെളിയിക്കപ്പെട്ടു. പദ്മിനി-രാഗിണിമാരുടെ ബന്ധുവായ പി.കെ. സത്യപാലാണു ചിത്രം നിർമ്മിച്ചതും മെക്കാളെയുടെ ഭാഗം അഭിനയിച്ചതും. “ഹ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന അപൂർവ്വം പാട്ടുകളിൽ ഒന്ന് ഈ സിനിമയിലെ “ഹ ഹ ഹ ഇന്നു നല്ല ലാക്കാ” എന്നതാണ്.
ദുർബ്ബലനായ ബാലരാമവർമ്മ മഹാരാജാവിനെ പാവ കളിപ്പിച്ചുകൊണ്ട് ദളവ ജയന്തൻ ശങ്കരൻ നമ്പൂതിരി (തിക്കുറുശി) ദുർഭരണം നടത്തുന്നു. ജനങ്ങളുടെ നന്മ ലാക്കാക്കി തലക്കുളത്തു വീട്ടിൽ വേലുത്തമ്പി ( കൊട്ടാരക്കര) ജയന്തന്റെ ദുർഭരണം അവസാനിപ്പിക്കാൻ രാജാവിനോട് അപേക്ഷിക്കുന്നു. ദളവാപദത്തിലേക്ക് ഉയർത്തപ്പെട്ട വേലുത്തമ്പി ജയന്തൻ നമ്പൂതിരിയെ ചെവി രണ്ടും മുറിച്ച് നാടുകടത്തുന്നു. കളവിനും അനീതിയ്ക്കും വേണാട്ടിൽ ഇടമില്ലാതാവാൻ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വേലുത്തമ്പി നടപ്പാക്കുന്നു. തെങ്ങുകളുടെ നികുതി കണക്കാക്കുന്നതിൽ കൃത്രിമം കാണിച്ച മല്ലൻ പിള്ളയുടെ ( അടൂർ ഭാസി) തള്ളവിരൽ മുറിച്ചു കളഞ്ഞു ഒരു മാതൃകാ ശിക്ഷ നടപ്പാക്കുന്നു. തമ്പിയോട് അസൂയ ഉള്ള സമ്പ്രതി കുഞ്ചു നീലൻ പിള്ള, ഉമ്മിണിത്തമ്പി, സുബ്ബയ്യൻ, മാത്തുത്തരകൻ, ശങ്കരനാരായണച്ചെട്ടി മുതൽപ്പേരുടെ സഹായത്താൽ മെക്കാളെ പ്രഭു ( കെ സത്യപാൽ) ഓരോ സ്ഥലങ്ങൾ പിടിച്ചെടുത്ത് തലസ്ഥാനത്തേക്കു നീങ്ങുന്നു. കോഴിക്കോട്ടെ അഹമ്മദു മരക്കാരും കൊച്ചിയിലെ പാലിയത്തച്ഛനും തമ്പിയുടെ സഹായത്തിനെത്തുന്നു. അന്തഃപുരവാസിനികളിലൊരുവളായ നർത്തകി ജഗദംബികയ്ക്ക് ( രാഗിണി) വേലുത്തമ്പിയോട് പ്രണയമുണ്ടാകുന്നു. മെക്കാളെയുടെ കൈവശമുള്ള രഹസ്യരേഖ തമ്പിയ്ക്കു വേണ്ടി സമ്പാദിക്കുന്നതിൽ ജഗദംബികയ്ക്ക് തന്റെ ജീവൻ തന്നെ വില നൽകേണ്ടതായി വരുന്നു. മെക്കാളെയെ നേരിടാൻ തമ്പി രാജാവിനോട് തുപ്പാക്കികൾ അനുവദിക്കാൻ അപേക്ഷിച്ചുവെങ്കിലും ഉപജാപകരുടെ തന്ത്രം കൊണ്ട് എതിരേ തിരിഞ്ഞ രാജാവ് തമ്പിയെ അധിഷേപിച്ച് അയക്കുന്നു. ഉള്ളുതകർന്ന വേലുത്തമ്പി കുറ്റമെല്ലാം സ്വയം ഏറ്റെടുത്ത് തന്റെ ഉടവാൾ കാത്തുരക്ഷിക്കാമെന്നേറ്റ കിളിമാനൂർ തമ്പുരാനെ അതേൽപ്പിച്ച ശേഷം മണ്ണടി ക്ഷേത്രത്തിൽ ബ്രിട്ടീഷുകാരാൽ വളയപ്പെട്ടപ്പോൾ അനുജൻ തമ്പിയുടെ സഹായത്തോടെ സ്വയം പ്രാണൻ വെടിയുന്നു.