ആ കയ്യിലോ ഈ കയ്യിലോ

Title in English
AA kaiyyilo

ആ കയ്യിലോ ഈ കയ്യിലോ
ആ കയ്യിലോ ഈ കയ്യിലോ
അമ്മാനപ്പൂച്ചെണ്ട് കണ്ണന്‌
സമ്മാനപ്പൂച്ചെണ്ട്
(ആ കയ്യിലോ..)

അമ്പലപ്പുഴ അമ്പലത്തിൽ
തൊഴുതുണർന്നൊരു പൂച്ചെണ്ട്
അറുത്തുങ്കൽ പള്ളിയിൽ‌പ്പോയ്
മുട്ടുകുത്തിയ പൂച്ചെണ്ട്
(ആ കയ്യിലോ..)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:16

അമ്പാടിപ്പൂങ്കുയിലേ

Title in English
Ambaadippoonkuyile

അമ്പാടിപ്പൂങ്കുയിലെ പാടുമഞ്ജനപ്പൂങ്കുയിലേ
അമ്പാടിപ്പൂങ്കുയിലെ പാടുമഞ്ജനപ്പൂങ്കുയിലേ
കറുത്തചന്ദ്രികയിൽ കാളിന്ദീതീരത്തിൽ
വരുമോ നീ കണ്ണുകാണാ കുറുമൊഴിപ്പൂ ചൂടുമോ നീ
അമ്പാടിപ്പൂങ്കുയിലെ പാടുമഞ്ജനപ്പൂങ്കുയിലേ

ഓ..എന്റെയേതോ ജന്മത്തിൽ
എന്നോ ഞാൻ കേട്ടൊരു ഗാനാലാപം
കുഹൂ കുഹൂ കുഹൂ കുഹൂ കുഹൂകുഹൂ കുഹുപ്രേമഗീതം
ഇന്നുമെൻ മൗനങ്ങൾ ലാളിക്കുമുന്മാദം
(അമ്പാടി..)

ഓ..നിന്റെ വൃന്ദാവനത്തിലെ വൈശാഖ-
മുല്ലതൻ നൂപുരനാദം
ലലല്ലലാ ലലല്ലലാ ലലല്ലലലലനൃത്തതാളം
ഇന്നുമെൻ യൗവ്വനം തേടുന്നൊരാവേശം (അമ്പാടി..)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:15

ഓമനത്തിങ്കൾ പക്ഷീ

Title in English
Omanathinkal pakshi

ഉം....
ഓമനത്തിങ്കൾപക്ഷീ
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്

ഉ: നക്ഷത്രം (ഓമന..)

ഇളം തെന്നൽ ഉറങ്ങുമ്പോൾ ഇലക്കിങ്ങിണിക്കുടിലിൽ
തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂംപടവിൽ
ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ...ആരോ...

ഉ: നിലാവ് (ഓമന..)

താലോലം മണിപ്പൈതൽ
നാൾ തോറും വളരാൻ
ആയിരം പൗർണ്ണമികൾ
ആയുസ്സിൽ വിടരാൻ
തളികയിൽ കളഭവുമായ്
തപസ്സിരിക്കുവതാരോ...ആരോ...

ഉ: അമ്മ (ഓമന..)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:13

നാടൻപാട്ടിലെ മൈന

Title in English
Naadan paattile maina

നാടന്‍ പാട്ടിലെ മൈന
നാടോടിപ്പാട്ടിലെ മൈന
നാടന്‍ പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍പ്പന്തലിനുള്ളില്‍
എന്നെ കണ്ടാലോ കൂടെ വന്നാലോ
ഓ..(നാടന്‍..)

മനസ്സിലെ പിച്ചകവാതിൽ
പിച്ചക വാതിൽ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും
മുത്തുവിളക്കും കൊളുത്തും
ഇരുട്ടിൻ കൽക്കരിച്ചുണ്ടിൽ
ശില്പങ്ങൾ സ്വപ്നങ്ങൾ
എന്നെ മറന്നാലോ
അന്നു മറന്നാലോ
(നാടൻ..)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:12

വിളിച്ചൂ ഞാൻ വിളി കേട്ടൂ

Title in English
Vilichu njan vilikettu

വിളിച്ചു - ഞാന്‍ വിളികേട്ടൂ 
തുടിച്ചു - മാറിടം തുടിച്ചൂ
ഉണര്‍ന്നു - ദാഹിച്ചുണര്‍ന്നൂ 
മറന്നൂ - ഞാനെന്നെ മറന്നൂ
(വിളിച്ചൂ...)

ഇതളിതളായ് വിരിഞ്ഞുവരും 
ഈ വികാരപുഷ്പങ്ങള്‍ (2)
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ....വന്നെത്തിയില്ലാ‍
(വിളിച്ചൂ...)

വിരല്‍ തൊടുമ്പോള്‍ കുളിര്‍കോരും
ഈ വികാരതന്ത്രികളില്‍ (2)
ശൃംഗാരസംഗീതം പകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ....വന്നെത്തിയില്ലാ
(വിളിച്ചൂ...)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:11

പത്മരാഗപ്പടവുകൾ

Title in English
Padmaraga padavukal

വരൂ........ വരൂ......... കയറിവരൂ...  
പഥികാ‍...പഥികാ‍...
പദ്മരാഗ പടവുകള്‍ കയറി വരൂ
പഥികാ - പഥികാ - എകാന്ത പഥികാ‍.. 
പദ്മരാഗ പടവുകള്‍ കയറി വരൂ

പ്രിയദര്‍ശിനികള്‍ പ്രിയസഖികള്‍ - നിന്നെ 
പ്രമദവനങ്ങളില്‍ വരവേല്‍ക്കും
വിദ്യാധരനായികമാര്‍ നിന-
ക്കുദ്യാന വിരുന്നുനല്‍കും
അരമനയില്‍ - ഈ അരമനയില്‍
അതിഥിയായി വരൂ
പഥികാ... പഥികാ... 
(പദ്മരാഗ... )

Film/album
Submitted by Achinthya on Sun, 04/05/2009 - 19:10

ചന്ദ്രോദയത്തിലെ

Title in English
chandrodayathile

ആ..ആ...ആ....
ചന്ദ്രോദയത്തിലെ
ചന്ദന മഴയിലെ
സന്ധ്യാ മേഘമായ് വന്നൂ ഞാൻ
വന്നൂ ഞാൻ വന്നൂ ഞാൻ

യക്ഷിപ്രതിമകൾ കൽ‌വിളക്കേന്തിയ
ചിത്രത്തൂണിൻ ചാരേ br />
നീഹാരാർദ്രനിശാമണ്ഡപത്തിൽ
നീയിരിക്കുന്നതു കണ്ടൂ കാമുകാ
നീയിരിക്കുന്നതു കണ്ടു
ആ...ആ‍...ആ.....
(ചന്ദ്രോദയത്തിലെ)

ഭിത്തിയിൽ ലതികകൾ നിൻ
ചിത്രമെഴുതിയ
സ്വപ്നചുമരിനരികിൽ
എല്ലാം മറന്നു നിൻ പൂമടിമെത്തയിൽ
എന്നും ഉറങ്ങുവാൻ വന്നൂ രാത്രിയിൽ
എന്നും ഉറങ്ങുവാൻ വന്നൂ
ആ...ആ...ആ...
(ചന്ദ്രോദയത്തിലെ)

Film/album
Submitted by Achinthya on Sun, 04/05/2009 - 19:06

തളിരിട്ട കിനാക്കൾ തൻ

Title in English
Thaliritta kinakkal

 

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

Submitted by Achinthya on Sun, 04/05/2009 - 19:05

മാവേലിപ്പാട്ട്

(3000 വർഷങ്ങൾക്കു മുമ്പു ചേരനാടിനു ഉണ്ടായിരുന്ന ഒരു സുവർണ യുഗത്തെ പറ്റി തലമുറകൾ തുടർച്ചയായി പറഞ്ഞു കൈ മറിഞ്ഞു വന്ന വിവരങ്ങൾ അടങ്ങിയ ഈ പാട്ട്‌ നമുക്ക്‌ ഒരു അമൂല്യ സമ്പത്താണ്‌. ഭാഷ കരുപ്പിടിച്ച കാലം മുതൽ നാലു നൂറ്റാണ്ടിനു മുമ്പു വരെയുള്ള ഭാഷയുടെ പരിണാമങ്ങളിൽ പലതും ഈ പാട്ടിൽ കാണാൻ സാധിക്കും.

1 (മാവേലി നാടു വാണീടും കാലം)

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കും ഒട്ടില്ല താനും

Submitted by Achinthya on Sun, 04/05/2009 - 19:02

മുട്ടിവിളിക്കുന്നു വാതിലിൽ

Title in English
mutti vilikkunnu

മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ
മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ

മരതകക്കാടുകള്‍ ആയിരമായിരം
നവരത്നമണിദീപം കൊളുത്തിവെച്ചൂ (2)
പരിമളതൈലം പൂശി പവിഴമല്ലികള്‍ കൈയ്യില്‍
പനിനീര്‍ വിശറിയേന്തി ഒരുങ്ങിയല്ലോ - ഒരുങ്ങിയല്ലോ
മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ

Submitted by Achinthya on Sun, 04/05/2009 - 19:00