കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും

Title in English
Kannanthaliyum

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ (2)
മുങ്ങിവാ
പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(2)
(കണ്ണാന്തളിയും)

നല്ലിളം തൂവലാൽ ഈ വഴിയിൽ
കാർമിഴി കമ്പളം
നീർത്തിയ നിങ്ങളൾ
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ
(2)
ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
ഈ മാറിൽ
ചേക്കേറുമോ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)

Submitted by AjeeshKP on Thu, 04/09/2009 - 17:54

ഒരു രാജമല്ലി

ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു
മുഖം
ഒരുദേവഗാനമുടലാർന്നപോലെ
മനമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും
മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഉണർന്നുവോ മുളം
തണ്ടിലുമീ‍ണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം
തനിച്ചുപാടിയ
പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ
മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

Submitted by AjeeshKP on Thu, 04/09/2009 - 17:48

ശിവമല്ലിക്കാവിൽ

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി
പാട്ടുപാടും പഞ്ചമം കേട്ടു

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം
പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ
മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ
കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…
ശിവമല്ലിക്കാവിൽ
കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

Submitted by AjeeshKP on Thu, 04/09/2009 - 17:46

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം
മെല്ലെയോതിവന്നുവോ
കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ
എന്തു
നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന
ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ
തൊടാൻ
ഗോപകന്യയായ് കാത്തുനിന്നതാണു
ഞാൻ
(അമ്പലപ്പുഴെ)

Submitted by AjeeshKP on Thu, 04/09/2009 - 17:45

നീലക്കുയിലേ ചൊല്ലു

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരിൽ
വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻ‌കുടം
വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ
കള്ളനെത്തുമെന്നോ (2)
(നീലക്കുയിലേ)

കതിവന്നൂർ പുഴയോരം കതിരാടും
പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ
കണിമഞ്ഞിൽ കുറിയോടെ ഇലമഞ്ഞിൻ
കുളിരോടെ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാറുണ്ടോ
ആരോമലീ
ആതിരാരാത്രിയിൽ അരികെ വരുമോ
(നീലക്കുയിലേ)

Submitted by AjeeshKP on Thu, 04/09/2009 - 17:43

സന്തതം സുമശരൻ

സന്തതം സുമശരൻ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ
മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും
നേരമായി

(സന്തതം)

പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ
പാടീടുന്നു
ചെണ്ടുതോറും പൊൻ‌വണ്ടേതോ
രാഗവും
മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളിൽ പൊൻ‌വളകൾ
പിടഞ്ഞും
വ്രീളാവിവശം നിൽക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം

Submitted by vikasv on Wed, 04/08/2009 - 01:11

പൊന്മുരളിയൂതും കാറ്റിൽ

ലാല്ലലല ലാ-ലാ-ലാ-ലാ ലാലല ലാലാലാ
ങാഹാ...പാപപ മരിരിരിനി
നിസരിഗമ ഗരിഗരിസ

പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും
കുയിലിൻ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്
ആരുമറിയാതെ

(പൊൻ‌മുരളിയൂതും)

മാരനുഴിയും പീലിവിരിയും
മാരിമുകിലുരുകുമ്പോൾ (2)
തിരകളിൽ തിരയായ് നുരയുമ്പോൾ
കഞ്ചുകം കുളിരെ
മുറുകുമ്പോൾ
പവിഴമാ മാറിൽ തിരയും ഞാൻ -
ആരുമറിയാതെ

(പൊൻ‌മുരളിയൂതും)

ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ
ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ

Film/album
Submitted by vikasv on Wed, 04/08/2009 - 01:10

മുക്കുറ്റി തിരുതാളി

മുക്കുറ്റി തിരുതാളി
കാടും പടലും പറിച്ചുകെട്ടിത്താ
കാടും പടലും പറിച്ചുകെട്ടിത്താ പൂഹോയ്
മാനോടും മയിലാടും മഞ്ചാടിക്കുന്നിൻ‌റെ
കാടും പടലും പറിച്ചുകെട്ടിത്താ പൂഹോയ്

മുക്കുറ്റി തിരുതാളി
കാടും പടലും പറിച്ചുകെട്ടിത്താ
കാടും പടലും പറിച്ചുകെട്ടിത്താ
പറിച്ചുകെട്ടിത്താ കെട്ടിത്താ തിത്താ
ത തക തക തക തക തക തക തക...

(മുക്കുറ്റി...)

ലം ലം‌ലം ലം‌ലം‌ലം ലം താലം
പൂത്താലം... ചെമ്പൂത്താലം...
അക്കം പക്കം അച്‌ഛ‍ൻ കൊമ്പത്ത്
പൂവാം‌കുറുന്തല പുന്നാഗപ്പറമ്പിലെ
കൂണിന്റെ കുട നീർത്തും പുന്നാരത്താലം

Film/album
Submitted by vikasv on Wed, 04/08/2009 - 01:09

കടുന്തുടിയിൽ തിന്തക്കം

Title in English
Kadunthudiyil

ജില്ലം ജില്ലം ജില്ലം ജില്ലം
ജില്ലം ജില്ലം ജില്ലം ജില്ലം
ജില്ലം ജില്ലം ജില്ലം ജില്ലം
തുള്ളട തുള്ളട കോനാരേ കോനാരേ

കടുന്തുടിയിൽ തിന്തക്കം തിമൃതെയ്
തപ്പിലുടുക്കിൽ തിമൃതക്കം തിന്തെയ്
തിന്തക്കം തക തിന്തക്കം തക
തിന്തക്കം തക തിന്തക്കം തിമൃതെയ്
ഊരു ചുറ്റിക്കൊണ്ടാർപ്പോ
ഹിയ്യോ
ആരവാരവ തിന്തക്കം തിമൃതെയ്
കടുന്തുടിയിൽ തിന്തക്കം തിമൃതെയ്
തപ്പിലുടുക്കിൽ തിമൃതക്കം തിന്തെയ്
ജില്ലം ജില്ലം ജില്ലം ജില്ലം
തുള്ളട തുള്ളട കോനാരേ കോനാരേ

Film/album
Submitted by vikasv on Wed, 04/08/2009 - 01:08

ഏഴു നിലയുള്ള ചായക്കട

Title in English
Ezhu nilayulla chaayakkada

ഏഴു നിലയുള്ള ചായക്കട
നിരയിലൊക്കെ നീലക്കണ്ണാടി
ഓരോ കണ്ണാടിയിലും ഓരോ മരുത്
എന്റെ മരുതേ പൊന്നു മരുതേ
ചക്കര മരുതേ മരുത് മരുതേ

ഏഴാം നിലയിലെ മണവറയ്‌ക്കുള്ളില്
തോന്നുമ്പം തോന്നുമ്പം തോറോടെ
കുടിയ്‌ക്കാൻ
താഴത്തെ എരുമത്തൊഴുത്തിൽ നിന്നൊരു
പാലരുവി -
മേലോട്ടൊഴുകുന്ന പാലരുവി
ഏഴു നിലയുള്ള ചായക്കട

Film/album
Submitted by vikasv on Wed, 04/08/2009 - 01:07