പാർവ്വതിക്കും തോഴിമാർക്കും

പാർവ്വതിക്കും തോഴിമാർക്കും
പള്ളിനീരാട്ട്‌ പള്ളിനീരാട്ട്‌
പാൽപ്പുഴയിൽ പവിഴക്കടവിൽ
പള്ളിനീരാട്ട്‌ ഇന്നു പള്ളിനീരാട്ട്‌

ശംഖുപുഷ്പം നിന്റെ കണ്ണിൽ കുങ്കുമപ്പൂ കവിളിലും
സുന്ദരീ നീ സഞ്ചരിക്കും വസന്തമല്ലോ
നിൻ പുഞ്ചിരിയിൽ അനുരാഗമരന്ദമല്ലോ
പകരുക നീ നവവധു
ഹൃദയചഷകം നിറയെ നിറയെ (പാർവ്വതിക്കും...)

നിൻ പുരികക്കൊടിയല്ലോ കരിമ്പുവില്ലു
അതിൽ നീ തൊടുക്കും വീക്ഷണങ്ങൾ
പുഷ്പബാണങ്ങൾ

നമ്മെ നമ്മൾ മറക്കുന്ന മുഹൂർത്തമിതിൽ
ഭാവന തൻ പൂഞ്ചിറകുമായ്‌
പറക്കുക നാം ഉയരെ ഉയരേ (പാർവ്വതിക്കും...)

തച്ചോളിയോമനക്കുഞ്ഞൊതേനൻ

തച്ചോളിയോമനക്കുഞ്ഞൊതേനൻ
നാടിനു നായകനായിരുന്നു
വീടിനു മണിവിളക്കായിരുന്നൂ
നാടിനു തൊടുകുറി ആയിരുന്നു
പതിനെട്ടടവും പറന്നു വെട്ടും പിന്നെ
പമ്പരം പാഞ്ഞ്‌ തിരിഞ്ഞു വെട്ടും
കതിരൂർ ഗുരുക്കൾ തൻ ഗർവ്വകറ്റാൻ
അങ്കം കുറിച്ചല്ലോ പണ്ടൊതേനൻ
അടവുകൾ പതിനെട്ടും വെട്ടി പിന്നെ
പൂഴിക്കടകൻ മറിഞ്ഞു വെട്ടി
വിജയശ്രീയോടെ മടങ്ങും നേരം
മറയത്തു നിന്നൊരു മായൻ കുട്ടി
ചതിയിൽ വെടിവെച്ചു നെറ്റിയിന്മേൽ
ചെഞ്ചോരക്കുറിയുമായ്‌ വന്നൊതേനൻ
തച്ചോളിക്കോലായിൽ എത്തി പിന്നെ
തന്നുടെ കത്തി എടുത്തു നീട്ടി
പൊന്മകനമ്പാടിക്കേകി ഒതേനൻ

നീലമുകിലിൻ മൺകുടത്തിൽ

നീലമുകിലിൻ മൺകുടത്തിൽ
നീരോ പാലോ പനിനീരോ (നീലമുകിലിൻ..)

പാരിടമാം കാമുകനേകാൻ
പാൽക്കടലിൽ അമൃതാണോ
വാനിടത്തിൽ വിരിഞ്ഞു നിന്ന
വനപുഷ്പത്തിൻ മധുവാണോ (നീലമുകിലിൻ...)

താരകങ്ങൾ പൂത്ത രാവിൻ
താമരപ്പൂപ്പൊയ്കയിൽ
നീയും നിന്റെ തോഴിമാരും
നീരാടുന്നത്‌ കണ്ടല്ലോ (നീലമുകിലിൻ..)

ഇല്ലില്ലാ മറക്കില്ല

ഇല്ലില്ലാ മറക്കില്ല
നിന്നെ ഞാൻ എന്നോമലേ (ഓമലാളേ..)
എന്റെയീ നെഞ്ചിൽ പ്രാണ
സ്പന്ദനമുണ്ടെങ്കിൽ ജീവ
സ്പന്ദനമുണ്ടെങ്കിൽ (ഇല്ലില്ലാ..മറക്കില്ല..)
ഈ രാവും ഈ നിലാവും നീല
വാനിൽ പൂക്കും താരകപ്പൂവും
നമ്മളൊന്നായ്‌ കണ്ടിടുമീ
പൊന്നിൻ കിനാവും (ഇല്ലില്ലാ..മറക്കില്ലാ..)

ചുണ്ടിൽ നീ ഒളിച്ചു വെച്ച
ചുംബനങ്ങൾ ഓരോന്നായി
ചുണ്ടുകളാൽ തന്നെയിവൻ
കണ്ടെടുത്തിടും (ഇല്ലില്ലാ..)

കണ്ടീടട്ടെ പാരും വിണ്ണും
വിണ്ണിലുള്ള താരങ്ങളും
മണ്ണിലുള്ള മാനവരും
കണ്ടു കൊതിച്ചോട്ടേ (ഇല്ലില്ലാ...)

പറയൂ നീ ഹൃദയമേ പ്രണയാർദ്രമായിടും

Title in English
Parayoo Nee Hrudayame

പറയൂ നീ ഹൃദയമേ പ്രണയാർദ്രമായിടും
ഒരു പാട്ടിൻ മധുരമാം ഈരടിയിൽ
ഒരു പദമാകാൻ കൊതിച്ചുവോ നീ
അതിൻ പൊരുളിലെ സുരഭിലസ്വപ്നമാകാൻ (പറയൂ...)

ചക്രവാളങ്ങൾ നടുങ്ങീ

ചക്രവാളങ്ങൾ നടുങ്ങീ സപ്തസാഗരം തേങ്ങി
കർമ്മസാക്ഷിയാം സൂര്യദേവനോ
കണ്ണുകൾ മൂടി സ്വയം (ചക്രവാളങ്ങൾ..)

അമ്മ ചുരത്തും വെണ്മുലപ്പാൽ പോലെ
ജന്മഭൂവിൻ കണ്ണീർച്ചാൽ പോലെ
ശോകഭാരം മാറിലേന്തി
പാവമാം നിളയൊഴുകി
തീരമേ നീ സാക്ഷി (ചക്രവാളങ്ങൾ..)

നെഞ്ചിലെരിയും വിറകിൻ മേലേ
പട്ടട കൂട്ടുകയായ്‌
പാതിമെയ്യും നാഥനറ്റ നരജീവികളിവരും
വാനമേ നീ സാക്ഷി (ചക്രവാളങ്ങൾ...)

രക്തസാക്ഷികളേ ലാൽസലാം

Title in English
Rakthasakshikale

രക്തസാക്ഷികളേ ലാൽസലാം
ലാൽസലാം രക്തസാക്ഷികളേ
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌(2)
സിന്ദാബാദ്‌ സിന്ദാബാദ്‌ (2)
ചെന്നിണമൂറും വേന്നിക്കൊടികൾ
വിണ്ണിലുയർത്തീ മുന്നോട്ട്‌
സമത്വസുന്ദര നൂതനലോകം
പടുത്തുയർത്താൻ മുന്നോട്ട്‌ (ഇങ്ക്വിലാബ്‌..)

ചൊട്ട മുതൽക്കേ ചുടലവരേയ്ക്കും
പട്ടിണി തിന്നും കർഷകരേ
കഴലിൽ ചങ്ങല കെട്ടിപ്പൂട്ടിയ
തൊഴിലാളികളേ മർദ്ദിതരേ (ഇങ്ക്വിലാബ്‌...)

പുതിയൊരു മന്ന് പിറക്കുന്നു
പുതിയൊരു വിണ്ണു വിളിക്കുന്നു
ജനാധിപത്യ വിപ്ലവം ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  (ഇങ്ക്വിലാബ്‌...)

പൂവണിക്കാറ്റേ വായോ പുന്നാരക്കാറ്റേ

Title in English
Poovanikatte

പൂവണിക്കാറ്റേ വായോ പുന്നാരക്കാറ്റേ
തെക്കേക്കുന്നിലെ തേന്മാവു പൂത്തല്ലോ
നീലക്കായലിൽ മാമ്പൂ വീണല്ലോ
പൂക്കാത്ത കൊമ്പിലും പൂത്താലി കണ്ടല്ലോ
തൂശാനിക്കൊമ്പിൽ ഞാൻ ലോലാക്കും കണ്ടല്ലോ
കണ്ണുപൊത്തി കട്ടെടുക്കല്ലേ നീ (പൂവണിക്കാറ്റേ...)

തുളുമ്പീടും സുഗന്ധമേ വിരുന്നു വന്നത്തെന്തിനോ നീ
മനസ്സിതിൽ മരന്ദമായ്‌ പറന്നു വന്ന
പുഷ്പകാലമീ ഞാൻ
മായല്ലേ മായല്ലേ മായാവസന്തമേ
വരൂ വേഗം വരൂ വേഗം (പൂവണിക്കാറ്റേ....)

ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി

Title in English
Edakochikkaaratthi Kochikkaari

ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
ഇടക്കൊച്ചിക്കാരത്തി  ആ ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കൺനാൽ വലവീശാൻ മിടുക്കത്തി
കൊച്ചിയിലും മീനില്ലാണ്ട്‌ കോഴിക്കോട്ടും മീനില്ലാണ്ട്‌
കോറപ്പുഴക്കടവത്ത്‌  വലയെറിഞ്ഞ്‌ (ഇടക്കൊച്ചിക്കാരത്തി..)