തച്ചോളിയോമനക്കുഞ്ഞൊതേനൻ

തച്ചോളിയോമനക്കുഞ്ഞൊതേനൻ
നാടിനു നായകനായിരുന്നു
വീടിനു മണിവിളക്കായിരുന്നൂ
നാടിനു തൊടുകുറി ആയിരുന്നു
പതിനെട്ടടവും പറന്നു വെട്ടും പിന്നെ
പമ്പരം പാഞ്ഞ്‌ തിരിഞ്ഞു വെട്ടും
കതിരൂർ ഗുരുക്കൾ തൻ ഗർവ്വകറ്റാൻ
അങ്കം കുറിച്ചല്ലോ പണ്ടൊതേനൻ
അടവുകൾ പതിനെട്ടും വെട്ടി പിന്നെ
പൂഴിക്കടകൻ മറിഞ്ഞു വെട്ടി
വിജയശ്രീയോടെ മടങ്ങും നേരം
മറയത്തു നിന്നൊരു മായൻ കുട്ടി
ചതിയിൽ വെടിവെച്ചു നെറ്റിയിന്മേൽ
ചെഞ്ചോരക്കുറിയുമായ്‌ വന്നൊതേനൻ
തച്ചോളിക്കോലായിൽ എത്തി പിന്നെ
തന്നുടെ കത്തി എടുത്തു നീട്ടി
പൊന്മകനമ്പാടിക്കേകി ഒതേനൻ
മടിയിൽ തല വെച്ചു മരിച്ചു വീരൻ
ആ അമ്പാടിക്കിന്നല്ലോ കച്ച കെട്ട്‌
തച്ചോളിക്കളരിയിൽ കച്ച കെട്ട്‌