ശ്യാമാംബരം നീളേ

ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..

സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
ചാരേ കൺതുറന്നതോ സുവർണ്ണതാരകം..
സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ
നാദം.. നാദം... മൃദുവായ്‌ കൊഴിയും നിനവിൽ പോലും
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌

Film/album
Submitted by Sarija NS on Mon, 07/20/2009 - 08:04

പൂക്കളം കാണുന്ന പൂമരം പോലെ നീ

Title in English
Pookkalam kaanunna poomaram pole

പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു...
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
പൂമേനി പൊന്നായി മിന്നി.. നിൻറെ
പൂമേനി പൊന്നായി മിന്നി..

പൂവണി പൂവണിയോരോന്നും പിന്നെ നിൻ
തൂമുഖഭാവവും കണ്ടും
നിൻറെ കയ്യില്‍നിന്നും പണ്ടു ഞാൻ നേടിയ
പൂവടതൻ രുചിയോര്‍ത്തും..
മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ, മുഗ്ദ്ധ
മീക്കാഴ്ച തന്നേയൊരോണം..
കാലത്തിൻ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മൾ
കാണുകയായിതാ വീണ്ടും...

Year
1885
ഗാനശാഖ

നീയല്ലാ നീതിപാലൻ

നീയല്ലാ നീതിപാലൻ
നിയമമാണു നീതിപാലൻ
വികാരങ്ങളാണു പ്രതികൾ
വിചാരങ്ങൾ വാദികൾ (നീയല്ലാ..)

അന്ധകാരപരിപൂർണ്ണം
മുന്നിലെ വീഥി
പൊന്തിനിൽപൂ കല്ലും മുള്ളും
ദുഷ്കരം വീഥി ( നീയല്ലാ...)

സ്വന്തധർമ്മം സ്വന്തകർമ്മം
നിന്റെ മെതിയടികൾ
ശങ്ക വേണ്ട മനസ്സാക്ഷി
നിന്നുടെ ജ്യോതി (നീയല്ലാ...)

ടപ്‌ ടപ്‌ ടപ്‌ എന്നു ടൈം പീസിൽ

Title in English
Tap tap

ടപ്‌ ടപ്‌ ടപ്‌ എന്നു ടൈമ്പീസിൽ
സമയത്തിൻ മെതിയടി നാദം
ടൂപ്‌ ടൂപ്‌ ടൂപ്‌ എന്ന് ഹൃദയത്തിൽ
പ്രണയത്തിൻ ചിറകടി നാദം
അലാറമിവിടെ അലാറമവിടേ
പ്രശാന്തദിനാന്തവേള
കിനാവിൻ പൊന്നൂഞ്ഞാല
മന്മഥ മദകര ലീല
ടെ ടെ ടെ എന്ന് കവിളത്ത്‌
കാന്തന്റെ കൈ കൊണ്ട്‌  താളം
ഹൊ ഹൊ ഹൊ എന്നടി കൊണ്ട്‌
കാമിനി പുളയുന്ന പൂരം
റോക്ക്‌ റോക്ക്‌ റോക്ക്‌ എന്നു താളത്തിൽ
സുമധുര നർത്തനഗീതം
ഷേക്ക്‌ ഷേക്ക്‌ ഷേക്ക്‌ എന്നു താരുണ്യം
ഉല്ലാസം തേടുന്ന ലോകം
വിലാസവേള വിനോദമേള
നഭസ്സിൽ നക്ഷത്രമാല
മനസ്സിലോ പ്രേമജ്വാല

മനസ്സും മനസ്സും ചേർന്നു

Title in English
Manassum Manassum

മനസ്സും മനസ്സും ചേർന്നു
മാംസവും മാംസവും ചേർന്നു
മധുവിധു രജനിയിൽ കെട്ടിപ്പടുക്കുന്നൂ
മാനവജീവിത നവ സൗധം (മനസ്സും...)

ഓരോ രാവും ഓരോ പകലും
ഓരോ പുലരി തൻ പൊന്നൊളിയും
കല്ലുകളായി പടുത്തുയർത്തീടുന്നു
കല്യാണ ജീവിത സുഖസദനം (മനസ്സും..)

ആലിംഗനങ്ങൾ ആധാരശിലകൾ
ചുമരുകൾ തീർക്കും ചുംബനങ്ങൾ
കണ്ണീരിൻ നനവാൽ ചിരിയുടെ ചൂടാൽ
കല്ലുകൾ കരിങ്കല്ലുകളാവുന്നൂ (മനസ്സും...)

ദീപം മണിദീപം പൊൻ ദീപം തിരുദീപം

Title in English
Deepam Manideepam

ദീപം ദീപം ദീപം

ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം (2)
ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം 
ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം
തറവാട്ടു ചരതാക്കും ഫണിരാജനും ദീപം (2)
നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും
തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം (2)
തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം

വാനിൻ മാറിൽ രജനി അണിഞ്ഞു

Title in English
Vanin maril

വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല
പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം
മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല
രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം

ആയിരം ആശകൾ ചാമരം വീശിടും
സങ്കൽപകാമുകൻ വന്നൂ
രാഗിണി രാധയെ ഗാഡമായ്‌ പുൽകുവാൻ
രാജീവലോചനൻ വന്നൂ
മാരമഹോൽസവവേള
മഴവില്ലിൻ ഊഞ്ഞാലാ
മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....)

ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ്‌
ഉല്ലാസസംഗീതമേള
മാറിടം മാറുമായ്‌ ചേരുമി വേളയിൽ
സ്വപ്നങ്ങൾ ഏന്തുന്നൂ താലം
മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള
അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)

കല്യാണച്ചെക്കൻ കാട്ടിലെ കുറുക്കൻ

കല്യാണച്ചെക്കൻ കാട്ടിലെ കുറുക്കൻ കണ്ടാട്ടെ
കണ്ണേറിനാൽ നെഞ്ചത്തിനുള്ളിൽ
കിള്ളി നുള്ളി അള്ളി
കിള്ളി നുള്ളി അള്ളി (കല്യാണ...)

നാത്തൂനെ കണ്ടപ്പം നാണച്ചിരി
മച്ചാനെ കണ്ടപ്പം മലം തത്തമ്മ
ചുണ്ടിനുള്ളിൽ തൊണ്ടിപ്പഴം
പൂങ്കവിളിൽ ചെങ്കദളി
പുല്ലാനിമേട്ടിൽ വെച്ച്‌ പുന്നാരം
ഇല്ലില്ലം കാട്ടിൽ വെച്ച്‌ കിന്നാരം (കല്യാണ...)

മുക്കുറ്റിചാന്തിന്റെ പൊട്ടും പോയി
തക്കാളി കവിളിന്റെ മട്ടും മാറി
തേനെടുക്കാൻ പോയ പെണ്ൺ
താനെ നിന്നു കനവു കണ്ടു
തിന്നാതെ കുടിക്കാതെ കന്നിപ്പെണ്ൺ
കണ്ണൊന്നു പൂട്ടാതെ നാളു കഴിച്ചു (കല്യാണ....)

കണ്ണും കണ്ണും പൂമഴ

കണ്ണും കണ്ണും പൂമഴ
ചുണ്ടും ചുണ്ടും തേന്മഴ
വിണ്ണിൽ നിന്നും താരകം
പൊന്നണിഞ്ഞ ചന്ദ്രിക
പെയ്യും പൂന്തേൻ മഴ
ചന്നം പിന്നം മണ്ണിൽ പെയ്യും പൂന്തേൻ മഴ
പാടി രാപ്പാടികൾ
ആടി വാസന്ത മന്ദാനിലൻ
കേട്ട താരകങ്ങൾ
തരള ഹൃദയതല വിപഞ്ചിയിൽ
തരുണ മധുര പ്രേമഗാനം
സ്വരമാധുരി ലയമാധുരി
ഗാനകല്ലോലിനി
മെല്ലെ മെല്ലെ പറക്കുന്ന കല്ലോലിനി (കണ്ണും...)

കാലം പൂക്കാലമായ്‌
നേരം ആനന്ദസായന്തനം
ലോകം പൂവനം
കനകഗഗനവീഥിയിൽ
വസന്തസുമനൃത്തവേദിയിൽ
കളിയാടിടും വിളയാടിടും
നമ്മൾ മാലാഖമാർ