ആട്ടേ പോട്ടെയിരിക്കട്ടെ ലൈലേ

Title in English
AAtte potte

ആട്ടേ പോട്ടേ. . . 
ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ (2)
നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ് (2)

വെയിലുകൊണ്ടു കുഴഞ്ഞല്ലോ
കത്തെഴുതിത്തുലഞ്ഞല്ലോ
കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ 
കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പോൾ ബേജാറുണ്ട്
ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ (2)- നീ
മാപ്പുനല്‍കേണം എനിക്കു പൊന്നേ

കണ്ടംബെച്ചൊരു കോട്ടാണ്

Title in English
Kandam bachoru kottaanu

 

കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ് (2)

തൊഴിലാളികളെ കൊള്ളയടിക്കണ മുതലാളികളുടെ കോട്ടല്ല
കഷ്ടതപെരുകിയ സാധുജനങ്ങടെ കണ്ണീരൊപ്പണ കോട്ടാണ് (2)
ഇത് കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിൽ മുഴുവൻ പാട്ടാണ്
 

എല്ലാം വ്യർത്ഥം

Title in English
Ellam vyartham

എല്ലാം വ്യര്‍ത്ഥം
ആ കളിയും ചിരിയും മലര്‍കിനാവും
വ്യാമോഹം വ്യര്‍ത്ഥം
മഴവില്ലിന്‍ പൂപ്പന്തലിത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ
ആരറിഞ്ഞു

കണ്ണീരിന്‍ കടവിലെ കളിക്കോട്ടകൾ
കണ്ണീരിന്‍ കടവിലെ കളിക്കോട്ടകൾ
വീണടിയുന്നു തകരുന്നു
പാഴ്‌വിധിയാകും പ്രളയത്തില്‍
മറഞ്ഞിടുന്നു സര്‍വ്വം
മഴവില്ലിന്‍ പൂപ്പന്തലിത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ
ആരറിഞ്ഞു

Film/album
Year
1969

പരാഗസുരഭില കുങ്കുമമണിയും

Title in English
paraagasurabhila

പരാഗസുരഭില കുങ്കുമമണിയും 
പവിഴമല്ലി പെണ്‍കൊടിമാരേ
കണ്ടവരുണ്ടോ കാട്ടുമുളയില്‍
കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനെ
കണ്ടവരുണ്ടോ കണ്ടവരുണ്ടോ
പരാഗസുരഭില കുങ്കുമമണിയും 
പവിഴമല്ലി പെണ്‍കൊടിമാരേ

പൂത്ത കാനന വീഥിയിലെന്നെ
കാത്തുകാത്തു കുഴങ്ങുകയാവാം
സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍
പുഷ്പമാലകള്‍ തൂക്കുകയാവാം
പരാഗസുരഭില കുങ്കുമമണിയും 
പവിഴമല്ലി പെണ്‍കൊടിമാരേ

Film/album
Year
1969

ജന്മം നൽകീ - പാവന ജീവന

ജന്മം നൽകീ - പാവന ജീവന
ധന്യം നൽകീ - പുരുഷനു നീ
ധന്യാധി ധന്യേ ജനനീ നിന്നെ
കണ്ണീരു കുടിപ്പിക്കുന്നൂ - പുരുഷൻ
കണ്ണീരു കുടിപ്പിക്കുന്നൂ

കന്യകമാരാം കാമധേനുക്കളെ
കാട്ടാളരേപ്പോലെ വേട്ടയാടി.
ചോരയും മാംസവും പങ്കു വെയ്ക്കാ‍ൻ
പുരുഷമൃഗത്തിന്നെന്തു രസം !
എന്തു രസം.

ആചാരം നിന്നെ അബലയായ് മാറ്റി
ചാരിത്ര്യ ചോരൻ ചപലയായ് മാറ്റി.
കാമാർത്തനാകും പുരുഷൻ നിന്നെ
ഹേമിച്ചു ദണ്ഡിച്ചു ബലിമൃഗമാക്കീ.

ഈ പ്രതിക്കൂട്ടിൽ പ്രതിയാരോ
നാരിയോ പുരുഷ പ്രകൃതിയോ

ഇന്നലെ നീയൊരു സുന്ദര (F)

Title in English
Innale neeyoru (F)

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തുവന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ-
ഗാനനിർഝരി കേട്ടു തരിച്ചുനിന്നു
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻപോലും മറന്നുപോയി
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

കവിത പാടിയ രാക്കുയിലിൻ

Title in English
Kavitha padiya rakkuyilin

കവിത പാടിയ രാക്കുയിലിൻ കഴുത്തറുത്തു
ആ കനകപഞ്ജരം മാത്രമവർ കവർന്നെടുത്തു

തൂവലും ചിറകുകളും വിറങ്ങലിച്ചിരിക്കും (2)
ആ പൂവലാംഗം വാരിയവർ പുണർന്നു വീണ്ടും
ചിറകിൽനിന്നും താഴെ വീണ നവരത്നങ്ങൾ (2)
ചിതറിവീണ ബാഷ്പധാര മാത്രമായിരുന്നൂ
കവിതപാടിയ രാക്കുയിലിൻ കഴുത്തറുത്തു...

കണ്ണൂനീരിൽ കൊളുത്തി വെച്ച നെയ്ത്തിരി കയ്യിലേന്തി (2)
സുന്ദരിയാം ചൈത്രയാമിനി വാനിലെത്തുമ്പോൾ
കൂടുവിട്ട പൈങ്കിളി തൻ ആത്മഗദ്ഗദം (2)
ദൂരചക്രവാളമാകെ മാറ്റൊലി കൊൾവൂ
കവിത പാടിയ രാക്കുയിലിൻ കഴുത്തറുത്തു...

Year
1970

പാർവ്വണേന്ദുവിൻ ദേഹമടക്കി

Title in English
parvvanendhuvin dehamadakki

പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ 
കരിമുകിൽ കണ്ണീരടക്കിയടക്കി 
ഒരു തിരി വീണ്ടും കൊളുത്തി - പാവം 
ഒരു തിരി വീണ്ടും കൊളുത്തി 
പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ

അകലെയകലെയായ്‌ സാഗര വീചികൾ 
അലമുറ വീണ്ടും തുടരുന്നു (2)
കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ 
സ്മരണാഞ്ജലികൾ നൽകുന്നു 
പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ 

വിരഹവിധുരയാം മൂവന്തിയൊരു നവ-
വധുവായ്‌ നാളെ മണിയറ പൂകും (2)
കടന്നു പോയൊരു കാമുകൻ തന്നുടെ 
കഥയറിയാതെ കാത്തിരിക്കും 

പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു

Title in English
premakaumudhi malarmazha

പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു
ഭൂമിയും വാനവുമുണർന്നു
അല്ലിയാമ്പലുകൾ ആയിരം സ്വപ്നങ്ങൾ
മെല്ലെ മനസ്സിൽ വിരിഞ്ഞൂ
അലിയാം... നമുക്കലിയാം ഈ
അനുരാഗസംഗീത വീചികളിൽ
(പ്രേമകൗമുദി...)

ഇന്നുരാവിൽ ഈനിലാവിൽ എന്റെ ഹൃദയദലങ്ങൾ തോറും
കാമിനീ നിൻ കടമിഴിമുനകൾ
പ്രേമകവിതകൾ എഴുതിനിറച്ചൂ
നിറയേ... അതു നിറയേ ഈ
നവരാഗനാടക കഥ മാത്രം
(പ്രേമകൗമുദി...)

ഇന്ദ്രജാലക്കാരൻ സ്നേഹം ഇന്നു കാട്ടും കരുമനയാലേ (2)
നമ്മളേതോ മാസ്മരനിദ്രയിൽ
നമ്മെത്തന്നെ മറന്നു നടപ്പൂ
അലയാം... നമുക്കലയാം ഈ
അനുഭൂതിതൻ മൂകവിജനതയിൽ
(പ്രേമകൗമുദി...)

Raaga

ഹർഷബാഷ്പം തൂകി

Title in English
harshabaashpam thooki

ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
(ഹർഷബാഷ്പം...)

ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു
(ഹർഷബാഷ്പം...)

ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു
(ഹർഷബാഷ്പം...)