കല്യാണരാത്രിയിൽ ആദ്യമായ്

Title in English
Kalyanarathriyil adyamai

കല്യാണരാത്രിയിൽ ആ...
ആദ്യമായ്‌ മണിയറയിൽ
കല്യാണരാത്രിയിൽ ആദ്യമായ്‌ മണിയറയിൽ
കണ്ടപ്പോൾ രണ്ടാൾക്കും നാണം
ചുണ്ടിൽ മിണ്ടാട്ടം മൂടിയ മൗനം ഒടുവിൽ
മൗനത്തിൽ മലർമൊട്ടു വിരിഞ്ഞപ്പോൾ
മനസ്സമ്മത പ്രേമഗാനം
പിന്നെ മനസ്സിൽ പരസ്പര ഗാനം

തടവി മണത്തിടാൻ ഞാനൊരു താമരമൊട്ടല്ല
പൂവല്ല തളിരല്ല പൂമാലയല്ലെന്റെ
പുന്നാരമണവാട്ടിപ്പെണ്ണാണ്
എന്റെ കണ്ണിനു കണിയായ പെണ്ണാണ്
(കല്യാണരാത്രിയിൽ...)

മധുരസ്വപ്നം ഞാൻ കണ്ടൂ - F

Title in English
Madhuraswapnam njan kandu - F

മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
 ( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)

താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

തൊടല്ലേ എന്നെ തൊടല്ലേ

തൊടല്ലേ എന്നെ തൊടല്ലേ
തൊടല്ലേ തൊടല്ലേ തൊടല്ലേയെന്നു ചൊല്ലി
തൊടിയിൽ പൂവിട്ട കുടമുല്ല
വളയിട്ടു കൈ പിടിച്ചു കുളിർ കാറ്റ്‌
പൊട്ടി വീണ മുത്തുവള കണ്ടപ്പോൾ
പൊട്ടിപൊട്ടിച്ചിരിച്ചല്ലോ കളിത്തോഴൻ
ചുറ്റിചുറ്റി പിടിച്ചല്ലോ കളിത്തോഴീ
പൊട്ടാത്ത പ്രേമത്തിൻ മുരളികയൂതി
പെട്ടെന്നു കാതിൽ ചൊല്ലി ഇളം തെന്നൽ
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല (തൊടല്ലേ...)

ഇത്ര നാൾ ഇത്ര നാൾ ഈ വസന്തം
ഇത്തിരിപ്പൂ തൻ നെഞ്ചിലൊളിച്ചു വച്ചൂ
ഇത്ര നാൾ ഇത്ര നാൾ ഈ സുഗന്ധം
കൊച്ചു തെന്നൽ ഹൃദയത്തിൽ കൊണ്ടു നടന്നൂ (തൊടല്ലേ...)

ത്രേതായുഗത്തിലെ സീതയല്ലാ

ത്രേതായുഗത്തിലെ സീതയല്ലാ
നീ ആദിപാപം ചെയ്ത ഹവ്വയല്ലാ
താഴോട്ടു താഴാൻ ഭൂമി പിളരില്ലാ
താങ്ങാനാരും കൈ നീട്ടില്ല (ത്രേതായുഗത്തിലെ...)

പാറിപ്പറക്കാൻ തുടങ്ങുന്നതിനു മുൻപ്‌
കൂരമ്പേറ്റൊരു ശാരിക നീ
ഉദ്യാനദേവിയെ യക്ഷിയായ്‌ കണ്ടൊരു
ഭദ്രകഥയിലെ നായിക നീ ഏതോ
ക്ഷുദ്രകഥയിലെ നായിക നീ (ത്രേതായുഗത്തിലെ...)

പാവമാം നിൻ കഥ പാട്ടായ്‌ വാർത്തയായ്‌
പൈങ്കിളിക്കഥയായ്‌ തീരുന്നൂ
നോട്ടായ്‌ മാറുന്നൂ ഉച്ചപ്രഭാഷിണികൾ
വോട്ടായ്‌ നിന്നെ മാറ്റുന്നൂ (ത്രേതായുഗത്തിലെ...)

കണ്ണടച്ചാലും

കണ്ണടച്ചാലും കണ്ണു തുറന്നാലും

നിന്നെ തന്നേ കിനാവു കാണും

നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..)

നിന്നേ..നിന്നേ..നിന്നേ മാത്രം

ഓർമ്മതൻ പുഷ്പവനത്തിൽ പൂക്കും

ഓരോ പൂവിനും നിന്റെ മുഖം (ഓർമതൻ..)

വിരഹത്തിൻ വേദിയിൽ പ്രേമം

മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..)

തീരത്തിൻ മാറിൽ തിരമാല തേങ്ങുമ്പൊൾ

മരതക കുന്നിലേ മലർവാക പൂക്കുമ്പോൾ

സ്മരണകളോരൊന്നായ്‌ ഓടിയെത്തും (കണ്ണടച്ചാലും..)

കണ്ണടച്ചാലും കണ്ണു തുറന്നാലും

കണ്ണടച്ചാലും കണ്ണു തുറന്നാലും

നിന്നെ തന്നേ കിനാവു കാണും

നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..)

നിന്നേ..നിന്നേ..നിന്നേ മാത്രം

ഓർമ്മതൻ പുഷ്പവനത്തിൽ പൂക്കും

ഓരോ പൂവിനും നിന്റെ മുഖം (ഓർമതൻ..)

വിരഹത്തിൻ വേദിയിൽ പ്രേമം

മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..)

തീരത്തിൻ മാറിൽ തിരമാല തേങ്ങുമ്പൊൾ

മരതക കുന്നിലേ മലർവാക പൂക്കുമ്പോൾ

സ്മരണകളോരൊന്നായ്‌ ഓടിയെത്തും (കണ്ണടച്ചാലും..)

ആടാനൊരൂഞ്ഞാല

ആടാനൊരൂഞ്ഞാല ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകൾ
മധുമാസനന്ദനപ്പൂഞ്ചോല എന്റെ
അനുരാഗസുന്ദര തേൻ ചോല
അവിടുത്തെ കാത്തു ഞാൻ കൽപടവിൽ
കവിതയും മൂളി വന്നിരുന്നു ( ആടാനൊരൂഞ്ഞാല്‌...)

ശീതള കിരണനും താരകൾക്കുമിന്ന്
ശിശിരനിലാവിൽ രാസലീല
മുകളിൽ നക്ഷത്രപ്പൂങ്കാവിൽ മുഴങ്ങി
മുരളീ ഗാനമേള (ആടാനൊരു...)

Singer

തെക്കേലേക്കുന്നത്തെ

തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ
പൂക്ക്കാത്ത കൊമ്പിലെ പുളിമാമ്പഴം ഇതു
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം (തെക്കേലേ...)

അണ്ണാനും കിളികളും തിന്നാതെ തിരുടാതെ
കന്നാലിച്ചെറുക്കന്മാർ കല്ലെറിയാതെ
കണ്ണിന്റെ മണിയായ്‌ കാണുന്ന കണിയായ്‌
ഇന്നോളം കാത്തു പോന്ന തേൻകനിയാനേ
ഇന്നോളം കാത്തു പോന്ന മാങ്കനിയാണേ (തെക്കേലെ...)

പൂവിൽ നിന്നും മണം പിരിയുന്നു

പൂവിൽ നിന്നും മണം പിരിയുന്നു
കാവിൽ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ്‌ ഒഴുകിയ പൊഞ്ചോല
കണ്ണീരിൻ ചാലുകളായ്‌ പിരിയുന്നു (പൂവിൽ...)

വേണുവിൻ കണ്ഠനാളത്തിൽ നിന്നും
വേദനയോടെ പാട്ടകലുന്നൂ
വാനിൻ മാറത്തു നിന്നും ഇന്നാരോ
വാർമഴവില്ലിനെ പൊട്ടിച്ചെറിഞ്ഞു (പൂവിൽ..)

വെണ്ണിലാവിന്റെ മാർത്തട്ടിൽ നിന്നും
ഇന്ദുലേഖയെ ദൂരെയെറിഞ്ഞു
വിണ്ണിൽ നിന്നും സൂര്യൻ പിരിഞ്ഞു
കണ്ണിൽ നിന്നതാ കാഴ്ച വേർപ്പെട്ടു (പൂവിൽ..)

എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ

എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌ (എന്റെ...)

സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
ദുഃഖവും ദുരിതവും പുല്ല്‌ എനിക്ക്‌ പുല്ല്‌
നീളുന്ന നിഴലും അഴലും ദാഹവും
കാളും വിശപ്പും പുല്ല്‌ (എന്റെ...)

മാനവജീവി തൻ കണ്ണിൻ ദുഃഖമാം
മാരീചൻ മാനായി മാറി
സുഖമെന്ന മാനിനെത്തേടി എന്റെ
ജനനം മുതൽക്കേ ഞാനോടി (എന്റെ...)

നിന്നെക്കൊന്നു ഞാൻ തിന്നുമെന്നോതി
പിന്നിൽ വരുന്നവനാര്‌ ആര്‌
നായാട്ടുനായയെപ്പോലെ തന്റെ
വായ പൊളിക്കുന്നവനാര്‌ (എന്റെ...)