മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ

മൂടുപടം.... മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ..

ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും നീ..(മൂടുപടം..)

കാണാത്ത കയറാൽ എൻ

കരളിന്റെ തോണി നിന്റെ കടക്കണ്ണിൻ

കടവിൽ ഞാൻ കെട്ടിയിട്ടല്ലോ...

പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..)

പാതിരാ പൂനിലാവിൽ

നീ എൻ തങ്ക കിനാവിലെ

തുതപ്പുഴ കൽപ്പടവിൽ തുടിച്ചിറങ്ങും..(പാതിരാ...)

ആരുമാരും അറിയാതെ

കോട കാർവർണനെ പോൽ

ആട കക്കാൻ ഞാൻ ഉടനെ അരികിൽ എത്തും...(ആട കക്കാൻ..)(മൂടുപടം..)

വിണ്ണിലെ ചന്ദ്രലേഖ..

നീന്തും നിൻ മേനി നോക്കിടും

മൂടുപടം മാറ്റി വന്ന മുറച്ചെറുക്കാ

മൂടുപടം.... മൂടുപടം മാറ്റി വന്ന മുറച്ചെറുക്കാ....
ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും ഞാന്‍....(മൂടുപടം..)
കാണാത്ത കയറാല്‍ നിന്‍
കരളിന്റെ തോണി എന്റെ കടക്കണ്ണിന്‍
കടവില്‍ നീ കെട്ടിയിട്ടല്ലോ...
പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..)

പാതിരാ പൂനിലാവില്‍
ഞാന്‍ നിന്‍ തങ്ക കിനാവിലെ
തുതപ്പുഴ കല്‍പ്പടവില്‍ തുടിച്ചിറങ്ങും..(പാതിരാ...)
ആരുമാരും അറിയാതെ
കോട കാര്‍വര്‍ണനെ പോല്‍
ആട കക്കാന്‍ നീ ഉടനെ അരികില്‍ എത്തും...(ആട കക്കാന്‍..)(മൂടുപടം..)

മധുമാസരജനിയിൽ വഴി തെറ്റിപ്പോയൊരു

മധുമാസരജനിയിൽ വഴി തെറ്റിപ്പോയൊരു
വനമുല്ലപ്പൂവാണു ഞാൻ ഒരു
വനമുല്ലപ്പൂവാണു ഞാൻ
കണ്ണുനീർപ്പൊയ്കയിൽ ഒറ്റയ്ക്കു നീന്തുന്ന
കൽഹാരപുഷ്പം ഞാൻ (മധുമാസ...)

കവിളത്തു നൃത്തം നടത്തുവാനെത്തിയ
കണ്ണുനീർത്തുള്ളി ഞാൻ
ഉൽക്കടദുഃഖമെൻ ഗാനം
ഗദ്ഗദമെന്നുടേ താളം (മധുമാസ...)

ഓരോ പ്രഭാതവും ചുറ്റിലും തീർത്തത്‌
കാരാഗൃഹങ്ങൾ മാത്രം
സുന്ദരാകാരപ്പൊൻ കൂട്ടിൽ
ബന്ധനമാണെന്റെ യോഗം (മധുമാസ...)

കിഴക്കു പുലരി ചെങ്കൊടി പാറി

ഇങ്ക്വിലാബ്‌ സിന്ദാബാദ്‌
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌
കിഴക്കു പുലരി ചെങ്കൊടി പാറി
കിളികൾ പാടി രണഗീതി
പുഴയും കായലും ഒത്തു മുഴക്കി
പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....)

പോയിടാം വേഗം അണിചേർന്നിടാം
ദൂരെ നവലോക കാഹളം കേട്ടുവോ
പാരിതിൽ ഇനി പരമർദ്ദനം
പഴങ്കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങൾ പിടിച്ചു വാങ്ങാൻ
അവശരുമാർത്തരും അണി ചേർന്നു
കാലിൽ കാലം കെട്ടിപ്പൂട്ടിയ
കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....)

ഓടിക്കളിക്കുമ്പോൾ ഞാനോടും

Title in English
Odikkalikkumpol njaanodum

ഓടിക്കളിക്കുമ്പോൾ ഞാനോടും
ഞാനോടും പിന്നിൽ നീയോടും
ഓടിയോടി നീ മുന്നിലെത്താൻ
കൂടെ ഞാണോടിയെൻ കാലുളുക്കും (ഓടിക്കളിക്കുമ്പോൾ...)

പിന്നെയും മുന്നിൽ നീയെത്തും
കണ്ണീരോടെ കാത്തുനിൽക്കും നീ
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്തും
തപ്പും കൊട്ടി കളിയാക്കും (ഓടിക്കളിക്കുമ്പോൾ...)

മുന്നിൽ നിന്നെ എത്തിക്കാൻ
പിന്നെയും എന്നുടെ കാലുളുക്കും
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്താൻ
പെട്ടെന്നു നീയോടിച്ചോട്ടിൽ വീഴും (ഓടിക്കളിക്കുമ്പോൾ...)

ഒരിക്കലും പിണങ്ങാത്തൊരിണക്കം

ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഇഹത്തിലെ സ്വർഗ്ഗത്തിൽ തുടക്കം
എന്നെന്നും വാടാതെ മന്നിതിൽ പുഷ്പിക്കും
നന്ദനവനത്തിലെ നടത്തം
ഒരിക്കലും പിരിയാത്തൊരിണക്കം (ഒരിക്കലും...)

ഒരു കൊമ്പിൽ ഒരേ ഞെട്ടിൽ
ഒരിക്കലും പിരിയാതെ പരസ്പരം കളിയാടും
ചിരിക്കുമ്പോൾ പരസ്പരം ചിരിപൊട്ടിച്ചിതറുന്നൂ
ഉറങ്ങുമ്പോൾ ഒരേ പായിലുറക്കം
ഉറങ്ങുമ്പോൾ ഒരേ പായിലുറക്കം (ഒരിക്കലും...)

ഉപ്പേരിയായാലും ഊണിന്നരിയായാലും
പപ്പാതി വീതിക്കും പഠിത്തം
ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും
പറഞ്ഞാലും തീരാത്ത ചരിത്രം
പറഞ്ഞാലും തീരാത്ത ചരിത്രം (ഒരിക്കലും...)

പൊന്നേ പൊരുളേ കേറിയിരിക്ക്‌

Title in English
Ponne porule

പൊന്നേ പൊരുളേ കേറിയിരിക്ക്‌
പിന്നിൽ എനിക്കു തുണയായ്‌
മുന്നിൽ നീണ്ടു കിടക്കും പാതയിൽ
കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...)

അടിയടിമുടിയാഭരണങ്ങൾ
അണിഞ്ഞു നർത്തനമടുന്നൂ
പരണാ പുന്നാ പാരിജാതം
പകിടയുരുട്ടീ പൂങ്കാറ്റ്‌ ( പൊന്നേ...)

നമുക്കു വേണ്ടി വിശറികൾ നീർത്തി
നാടും കാടും പെരുവഴിയും
കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ്‌ (പൊന്നേ....)

വീണപൂവുകൾ പട്ടു വിരിച്ചൂ
താണു പറന്നൂ തത്തമ്മ
തലയിൽ പൂക്കൾ ചിതറീ വിതറീ
പൂമരമാകും പുതുവിശറി (പൊന്നേ...)
 

വർണ്ണിക്കാൻ വാക്കുകളില്ലാ

വർണ്ണിക്കാൻ വാക്കുകളില്ലാ
കണ്ണെറിയാൻ ധീരതയില്ലാ
പൊന്നിൻ കുടമല്ലേയെങ്ങിനെ
പൊട്ടു കുത്തും ഞാൻ എങ്ങിനെ
പൊട്ടുകുത്തും  ഞാൻ (വർണ്ണിക്കാൻ...)

നിദ്രയിലെല്ലാം കാണുന്ന സ്വപ്നം
ഭദ്രേ നിന്നുടെ പുഞ്ചിരിയല്ലോ
ആലിംഗനമെങ്ങനെ ചെയ്യും
അദൃശ്യയാകും നീ അദൃശ്യയാകും നീ (വർണ്ണിക്കാൻ...)

നെഞ്ചിൽ പാർക്കാൻ ഞാൻ നിനക്കു
പൊന്മണിമാളിക തീർത്തുവല്ലോ
കാത്തു കാത്തു നോക്കിയിരുന്നു
കണ്മണീ നീയെവിടെ കണമണീ
കണംണീ കണ്മണി നീയെവിടെ (വർണ്ണിക്കാൻ...)

സുന്ദരീ എൻ സുന്ദരീ

Title in English
sundari en sundari


സുന്ദരീ എൻ സുന്ദരീ
നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ (2)
കണ്മണീ എൻ സ്വന്തമോ നിന്റെ
ചുണ്ടിലെ ഈ പുഞ്ചിരി
കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ
കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ (സുന്ദരി..)

നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ
തന്നാനം പാടി പുൽകും കിനാവിൻ പുഴ നീയല്ലോ
രാവിനുള്ളിലുള്ള കാറിൻ മഞ്ഞുതുള്ളി കൊണ്ടേ
പൊന്നേ നിന്നെ മൂടി ഞാൻ
എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌
കുഞ്ഞേ നിന്നെ മൂടി ഞാൻ
എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌ കുറി തൊടുവാൻ
എനിക്കൊന്നല്ല നൂറായും ഏറുന്നു മോഹം വല്ലാതെ (സുന്ദരി...)

Year
2009

കൊന്നപൂത്തു കൊരലാരം കെട്ടീ

കൊന്നപൂത്തു കൊരലാരം കെട്ടീ
കർണ്ണികാരം കാറ്റു പറഞ്ഞപ്പം കൈമുദ്രകൾ കാട്ടീ (2)
കുയിലും മയിലും കുരുവിപ്പെണ്ണും കുഴലൂതാനെത്തീ
താണുപറക്കും താമരക്കിളി നീരാടാനിറങ്ങി (കൊന്നപൂത്തു...)

വാനിലെ മേഘം ചോടു വെയ്ക്കാൻ
വാർമഴവില്ലേന്തി
കാത്തു കിടക്കും കറുകപ്പുല്ലുകൾ  കളിയാട്ടം തുടങ്ങീ (കൊന്ന...)