മഴമുകിലൊളിവർണ്ണൻ
മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
കൊരലാരം കെട്ടീ
ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു
(മഴമുകിൽ...)
കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ
നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ
(മഴമുകിൽ...)
- Read more about മഴമുകിലൊളിവർണ്ണൻ
- 4185 views