ചിലങ്കേ ചിരിക്കൂ
ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം (2)
രാജനന്ദന നൃത്തവേദിയിൽ രാസകേളികൾ തുടങ്ങി
പ്രാണനാഥന്റെ വേണുഗാനം ജീവനിൽ നിന്നു തുളുമ്പി
രജനി നീലരജനി ആദ്യരജനി വന്നു പോയ്
ലഹരി നൃത്തലഹരി പാദമറിയാതാടിപ്പോയ്
ഹൃദയത്തിൻ പാനപാത്രം പകരുന്നു നവമധു
ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം
- Read more about ചിലങ്കേ ചിരിക്കൂ
- 1846 views