കാണുവാൻ മോഹം കാണുവാൻ മോഹം
എനിക്കെന്നുമെന്നുമെന്റെ കണ്ണിൽ കാണുവാൻ മോഹം (3)
കാണുന്ന നേരത്ത് കാതിലൊരായിരം
കാരിയം ചൊല്ലുവാൻ ദാഹം
കാരിയം ചൊല്ലുവാൻ ദാഹം
(കാണുവാൻ...)
ചൊല്ലുവാനുള്ളത് ചൊല്ലുവാൻ മോഹിച്ച്
ചെല്ലും ഞാൻ മാരന്റെ മുന്നിൽ (2)
രണ്ടു പേരുമായ് തമ്മിൽ കണ്ടു മുട്ടുമ്പോൾ (2)
മിണ്ടാത്ത പൂച്ചയായിടും ഞാനൊരു
മിണ്ടാപ്പൂച്ചയായിടും
(കാണുവാൻ,,...)
ആയിരം സ്വപ്നങ്ങൾ ചാലിച്ചു ചാലിച്ചു
മായാത്ത ചിത്രം ഞാൻ തീർക്കും (2)
എന്നുമെന്നുമാ വർണ്ണസുന്ദരചിത്രം (2)
എൻ നെഞ്ചിൽ ചേർത്തു വെച്ചീടും ഞാനതു
നെഞ്ചിൽ ചേർത്തു വച്ചീടും
(കാണുവാൻ...)
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page