കന്യകമാതാവേ നീയല്ലാതേഴ തൻ

Title in English
Kanyakamaathaave

കന്യകമാതാവേ നീയല്ലാതേഴതൻ
കണ്ണീർ തുടയ്ക്കുവതാരോ
സ്വർഗ്ഗജനനിയാമമ്മയല്ലാതെന്റെ
ദുഃഖങ്ങൾ നീക്കുവതാരോ
(കന്യക..)

പാപത്തിൻ ഭീകരസർപ്പങ്ങൾ മേൽക്കുമേൽ
പാദത്തിൽ ചുറ്റുന്നൂ വീണ്ടും
ജ്യോതിസ്സ്വരൂപിണീ നിൻ തുണയില്ലാതെ
ഏതുണ്ട്‌ മോചനമാർഗ്ഗം
(കന്യക..)

പെണ്ണായി കാട്ടിലെ പേടമാനായിട്ടു
ജന്മമെടുത്തോരീയെന്നെ
മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ
മാറിലണച്ചാലുമമ്മേ
(കന്യക...)

കളിത്തോഴിമാരെന്നെ കളിയാക്കി

Title in English
kalithozhimarenne kaliyakki

മലർവള്ളിക്കാട്ടിലെ മാൻകിടാവേ നിനക്ക്‌ 
മണവാളനെത്താൻ തിടുക്കമായോ
പനിനീരു പെയ്യുന്ന പന്തലൊന്നിൽ നിനക്ക്‌ 
വലതുകാൽ കുത്താൻ തിടുക്കമായോ

കളിത്തോഴിമാരെന്നെ കളിയാക്കി - എന്റെ 
കളിത്തോഴിമാരെന്നെ കളിയാക്കി 
ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ 
കളിയാക്കി എന്നെ കളിയാക്കി - എന്റെ 
കളിത്തോഴിമാരെന്നെ കളിയാക്കി 

മാനസസരസ്സിങ്കൽ പ്രേമത്തിൻ കളഹംസം 
താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി - അവർ 
പറഞ്ഞുണ്ടാക്കി (2) 
കളിയാക്കി എന്നെ കളിയാക്കി - എന്റെ 
കളിത്തോഴിമാരെന്നെ കളിയാക്കി 

കടവത്തു തോണിയടുത്തപ്പോൾ

Title in English
kadavathu thoni aduthappol

കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ 
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം - ഇന്ന്
കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ 
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ആരുടെ?

കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം - ഇന്ന്
കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
കനകക്കിനാവിന്റെ കളിയാട്ടം
എനിക്കൊ?
(കടവത്ത്....)

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം

Title in English
Kaakkaikkum poochaikkum

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം

കുഴലു വിളിക്കാൻ കുയിലാണ്
കുരവ മുഴക്കാൻ മയിലാണ്
പന്തലൊരുക്കാൻ വെയിലാണ്‌
പായ വിരിച്ചത്‌ നിഴലാണ്‌ 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം

സ്വർഗ്ഗത്തിൽ പോകുമ്പോളാരെല്ലാം

Title in English
Swargathil pokumbol

സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ ആരെല്ലാം വേണം
സ്വന്തക്കാര്‍ കൂട്ടുകാരെല്ലാരും വേണം
സ്വന്തക്കാര്‍ കൂട്ടുകാരെല്ലാരും വേണം (സ്വര്‍ഗ്ഗത്തില്‍)
(സ്വര്‍ഗ്ഗത്തില്‍... )

കളിയാടാന്‍ നല്ലൊരു കോര്‍ട്ടു വേണം
കൈകോര്‍ത്തു ലാത്തുവാന്‍ പാര്‍ക്കു വേണം
കളിയാടാന്‍ നല്ലൊരു കോര്‍ട്ടു വേണം
കൈകോര്‍ത്തു ലാത്തുവാന്‍ പാര്‍ക്കു വേണം

കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം
കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം 
(സ്വര്‍ഗ്ഗത്തില്‍... )

കാക്കക്കുയിലേ ചൊല്ലൂ

Title in English
Kaakkakkuyile chollu

 

കാക്കക്കുയിലേ ചൊല്ലൂ 
കൈനോക്കാനറിയാമോ

കാക്കക്കുയിലേ ചൊല്ലൂ 
കൈനോക്കാനറിയാമോ
പൂത്തുനില്‍ക്കുമാശകളെന്നു 
കായ്ക്കുമെന്നു പറയാമോ

കാക്കക്കുയിലേ ചൊല്ലൂ 
കൈനോക്കാനറിയാമോ

കാറ്റേ കാറ്റേ കുളിര്‍കാറ്റേ
കണിയാന്‍ ജോലി അറിയാമോ
കണ്ട കാര്യം പറയാമോ
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ

കാക്കക്കുയിലേ ചൊല്ലൂ 
കൈനോക്കാനറിയാമോ

കുരുവീ നീലക്കുരുവീ
കുറി കൊടുക്കാന്‍ നീ വരുമോ
കുരവയിടാന്‍ നീ വരുമോ
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍
കൂട്ടരൊത്തു നീവരുമോ

കൊള്ളാം കൊള്ളാം കൊള്ളാം

Title in English
Kollaam kollaam

കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം
കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം

തരിവളയിട്ടു കിലുക്കുന്ന മാലതി 
തിരുവനന്തപുരക്കാരി
കോഴിവാല്‍ പോലേ മുടികെട്ടും മാധവി 
കോഴിക്കോട്ടുള്ളൊരു നാരീ
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം... )

കോട്ടാറഞ്ചേലയുടുത്തു വരുന്നവള്‍
കോട്ടയംകാരിയാം റാണീ
കണ്ണുമെഴുതിക്കുണുങ്ങിവരുന്നതോ
കണ്ണൂര്‍ക്കാരത്തി നാണീ (2)
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം.... )

അനുരാഗമധുചഷകം

Title in English
anuraga madhuchashakam

ആ ആ ആ.... 
അനുരാഗമധുചഷകം 
അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ - ഞാനൊരു
മധുമാസശലഭമല്ലോ

അഴകിന്റെ മണിദീപജ്വാലയെ 
ഹൃദയത്തിൽ അറിയാതെ 
സ്നേഹിച്ചല്ലോ - ഞാനൊരു
മലർമാസശലഭമല്ലോ 
അഗ്നിതൻ പഞ്ജരത്തിൽ 

പ്രാണൻ പിടഞ്ഞാലും
ആടുവാൻ വന്നവൾ ഞാൻ
നെഞ്ചിലെ സ്വപ്നങ്ങൾ
വാടിക്കൊഴിഞ്ഞാലും
പുഞ്ചിരികൊള്ളും ഞാൻ

അനുരാഗമധുചഷകം 
അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ - ആ... 
മധുമാസശലഭമല്ലോ

പൊട്ടാത്ത പൊന്നിൻ കിനാവു

Title in English
pottatha ponnin kinaavu

പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടാത്ത...)

തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണ തൻ വാടാത്ത മലർവനത്തിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ടമാവിന്റെ കൊമ്പത്ത്‌  
കൽക്കണ്ടമാവിന്റെ കൊമ്പത്ത്‌  
(പൊട്ടാത്ത... )

എങ്ങുപോയെങ്ങുപോയെന്നാത്മനായകൻ
എൻജീവ സാമ്രാജ്യ സാർവ്വഭൗമൻ (2)
മരണം മാടി വിളിക്കുന്നതിൻ മുമ്പെൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ...

മലമൂട്ടിൽ നിന്നൊരു മാപ്പിള

Title in English
Malamoottil ninnoru

മലമൂട്ടില്‍ നിന്നൊരു മാപ്പിള 
മാലാഖ പോലൊരു പെമ്പിള (2)
ഇളം കാറ്റടിച്ചനേരം 
അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു (2)
(മലമൂട്ടില്‍ ...)

മയിലാടിയില്ല കിളി പാടിയില്ല - പക്ഷെ 
മാലാഖയോടവന്‍ കളി ചൊല്ലി (2)
വീണ മുറുക്കാനറിയാമോ
വീട് ഭരിക്കാനറിയാമോ (2)
പാട്ടറിയാമോ കൂട്ടിനുവരുമോ
പാകം നോക്കാനറിയാമോ
(മലമൂട്ടില്‍ ...)

മാവ് പൂക്കും മകരത്തില്‍ 
മണിമലപ്പള്ളിയില്‍ പോരാമോ (2)
മോടിയില്‍ മന്ത്രകോടിയില്‍ മൂടി
മോതിരക്കൈയ്യൊന്ന് നീട്ടമോ