തേനുതിരും മധുരയൗവനം
തേനുതിരും മധുരയൗവനം
താരുണ്യമാം നവ്യസൗരഭം
അരികെ വരൂ അരികെ വരൂ
അഴകിൻ ചിറകിൽ പറന്നുയരൂ
(തേനുതിരും...)
സുഗന്ധയാമിനിയിൽ ഒഴുകും
സ്വപ്നവാഹിനി ഞാൻ
പുരുഷമാനസ വസന്തകേളിയിൽ
പുതിയരാഗം ഞാൻ
(തേനുതിരും...)
കനകനൂപുരങ്ങൾ
അണിയും മദന കാമിനി ഞാൻ
അധരചുംബന ലാസ്യലഹരിയിൽ
ഉണരും ദാഹം ഞാൻ
(തേനുതിരും...)
- Read more about തേനുതിരും മധുരയൗവനം
- 1815 views