കുഞ്ഞുവാവയ്ക്കിന്നല്ലോ
കുഞ്ഞുവാവയ്ക്കിന്നല്ലോ
നല്ല നാള് പിറന്നാള്
തുന്നിവെച്ചതാരാണീ
കിന്നരിപ്പൊൻ തലപ്പാവ്
ചന്തമുള്ളൊരാന
നല്ല കൊമ്പനാന
ചങ്ങലയും പൊന്ന്
തന്നതാരീ സമ്മാനം (കുഞ്ഞുവാവ...)
കുഞ്ഞുടുപ്പും കുപ്പിവളേം കിങ്ങിണിയും അണിയാം
ഇങ്കു തരാം ഉമ്മ തരാം രാരിരാരോ പാടാം
ചമ്പകപ്പൂമരക്കൊമ്പിലെ
അമ്പിളിമാമനും കൂടെ വാ
തന്നാനം മയിൽ തന്നാനം
തന്നാനം കുയിൽ തന്നാനം ( കുഞ്ഞുവാവ...)
- Read more about കുഞ്ഞുവാവയ്ക്കിന്നല്ലോ
- 2581 views