രണ്ടിലയും പൊൻ തിരിയും

Title in English
Randileyum

രണ്ടിലയും പൊൻ തിരിയും
മണ്ണിൽ വിരിയുന്നു
മർമ്മരമായ് ഏതോ മന്ത്രസംഗീതം
അരിയൊരു മന്ത്രസംഗീതം (രണ്ടിലയും..)

ഏതോ കൂട്ടിലെ ശാരിക
പാടും പാട്ടിലെ വേദന
കരളിൻ ഇതളിൽ നിറയുകയായ്
ഒരു ദാഹം ജീവനിലൊരു
ദാഹം പൂവിതളിലെ
തീവെയിലായ് വെറുതേ എരിയുന്നു (രണ്ടിലയും..)

ഏതോ പൂമ്പുലർ വേളകൾ
ഏതോ പൂവിളിയോർമ്മകൾ
നിഴലായ് പിറകേയലയുകയായ്
പിരിയാതെ ഈ വഴികളിലേതോ
തേൻ കുളിരലയായ്
തഴുകാനരികേ ഒഴുകുന്നൂ (രണ്ടിലയും..)

---------------------------------------------------------------

 

താളമായ് വരൂ മേളമായ്

Title in English
Thaalamaayvaroo

താളമായ് വരൂ മേളമായ് വരൂ
കേളിയാടുമെൻ ജീവശാഖിതൻ താളം മേളം
ലോലചാമരം.. വീശി വീശി വാ
പീലി ചൂടി വാ.. കോലമാടി വാ 
താളമായ് വരൂ... മേളമായ് വരൂ

താരുണർന്നുവോ തളിരുലഞ്ഞുവോ
താണുയർന്നിടും തരളമാം പദം (2)
ചതുരംഗമാടുമേതോ
ചലനങ്ങൾ പൂത്ത പോലെ
താളം തേടും കാറ്റേ ഇതിലെ (താളമായ്...)

സൂര്യകാന്തികൾ ഇതൾ വിടർന്നുവോ
മാരിവില്ലിലെ മണികളൂർന്നുവോ (2)
കതിർ കണ്ടുണർന്ന മാനം
കനകാംബരങ്ങൾ കോർത്തു
വാനം  ഓളം തുള്ളും തുടിയായ് (താളമായ്...)

കരിമിഴിക്കുരുവികൾ കവിത മൂളിയോ

Title in English
Karimizhiyil

കരിമിഴിക്കുരുവികൾ കവിത മൂളിയോ
കരളിലെ കുയിലുകൾ കവിത പാടിയോ (2)
കദളിക്കൂമ്പിലെ തേൻകണം പോലെ നിൻ
അരുമയാം മൊഴികളിൽ സ്നേഹാമൃതം (കരിമിഴി..)

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാറ്റിലോ ഒരു പൂമണം വന്നൂ
ഏതു നെഞ്ചിലോ കിളി പാടിയുണർന്നൂ
പൊന്നൊലീവുകൾ പൂവിടും കാവിലെ മലർ നിഴലിതാ
കുളിർ നിഴലിതാ
ഇതു വഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി...)

മഞ്ഞിൻ വിലോലമാം

മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു
മഞ്ഞക്കിളിത്തൂവൽ പോലെ (2)
ഓർമ്മയിലോടിയെത്തുമേതോ സുസ്മിതം പോലെ
ഓമനത്തിങ്കൾക്കല മയങ്ങി നിൽക്കേ (മഞ്ഞിൻ...)

ഞെട്ടറ്റു വീഴും ദിനാന്തപുഷ്പങ്ങൾ തൻ
തപ്താശ്രു പോലെ നിലാവുദിയ്ക്കേ (2)
കണ്ടു മറഞ്ഞ കിനാവുകളോ നിശാ
ഗന്ധികളായി വിടർന്നു നിൽക്കേ (മഞ്ഞിൻ...)

ഇത്തിരിപ്പൂവും കുരുന്നുകരങ്ങളിൽ
തൃത്താലമേന്തി പടിയ്ക്കൽ നിൽക്കേ (2)
ജന്മാന്തര സ്നേഹബന്ധങ്ങളെക്കുറി
ച്ചെന്തിനോ ഞാനുമിന്നോർത്തു പോയി (2) 
നാം എന്നിനി കാണുമെന്നോർത്തു പോയീ

Film/album

കൊച്ചു ചക്കരച്ചി പെറ്റു

അതെങ്ങനെയാ പപ്പാ
എന്താ മോനേ
കൊച്ചു  ചക്കരച്ചി പെറ്റു

കൊച്ചു ചക്കരച്ചി പെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേ നീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ (2)
കൊണ്ടുവന്നാൽ ആരെടുക്കും അതാരെടുക്കും
ഞാനെടുക്കും
ങാഹാ ഞാനെടുക്കും മമ്മീ ഞാനെടുക്കും  (കൊച്ചുചക്കരച്ചി..)

ആലീമാലീ മണപ്പുറത്തൊരു മുട്ടയിട്ടൊരു താറാവ്
ആരോരും കാണാത്തൊരു പൊന്മുട്ട
ങാഹാ ആരെടുക്കും അതാരെടുക്കും
ഞാനെടുക്കും
ഞാനെടുക്കും  ങാഹാ ഞാനെടുക്കും
ഞാനെടുക്കും  (കൊച്ചുചക്കരച്ചി..)

വിട തരൂ ഇന്നീ സായംസന്ധ്യയിൽ

Title in English
Vidatharu

വിട തരൂ ഇന്നീ സായംസന്ധ്യയിൽ (2)
ഏതോ കാണാ തീരം തേടി
ഏതോ യാത്രാഗീതം പാടി പിരിയുവാൻ
ഇന്നീ സായംസന്ധ്യയിൽ
വാനം പാടീ വീണ്ടും പാടി
വാടും പൂവിൻ മൗനം തേങ്ങി (വിട....)

ഈ ശാഖികൾ പൂവിടും
ഗാനസുരഭിയാം നിമിഷം (2)
തേടി ജനിമൃതിയവനിക
ചുരുളഴിഞ്ഞിവിടെ നാം പാടുന്നൂ (വിട തരൂ...)

ഈ യാത്രയിൽ പിന്നെയും
പാടും സ്മൃതികളായ് പിറകേ(2)
 പോരൂ ഇരുവഴി പിരിയെ നിൻ
ഹൃദയമെൻ ഹൃദയത്തിൽ പാടുന്നൂ

തുകിനകണികകൾ നെറുകിലണിയുമീ
അരിയൊരുഷമലരി തൊഴുതു വിരിയുമൊരു
മംഗല്യഹാരം നിൻ മാറിൽ ഞാൻ ചാർത്തീടും(വിട തരൂ‍...)

 

മാറിൽ ചാർത്തിയ

Title in English
Maaril charthiya

മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക-
മഴിഞ്ഞു വീഴുന്നു
മാരകരാംഗുലി കളഭം പൂശി
പൂവുടല്‍ ഉഴിയുന്നു

നഖക്ഷതങ്ങള്‍ സുഖകരമാമൊരു
വേദന പകരുന്നൂ
സഖീ... ആ‍...സഖീ നീ അടിമുടി
ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു
മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക-
മഴിഞ്ഞു വീഴുന്നു

അവന്റെ ദാഹം തീര്‍ക്കാന്‍
നീയൊരു തേനുറവാകുന്നു
അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം
മാമ്പൂവുരുകുന്നു

അലസം.. മധുരം..
അലസം മധുരം വള്ളിക്കുടിലില്‍
നറുമൊഴി ചിതറുന്നു
സുഖ നിശ്വസിതം...
സുഖനിശ്വസിതം സുരഭിലമാമൊരു
കാറ്റായ് പടരുന്നൂ

ഉദ്യാനദേവിതൻ ഉത്സവമായ്

Title in English
Udyanadevithan

ഉദ്യാനദേവിതന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ
സുഖമോ സുഖമോ കുശലം ചോദിപ്പൂ
സഖികള്‍ നിന്‍ പുഷ്പ സഖികള്‍
(ഉദ്യാനദേവിതന്‍...)

പാലുപോലെ നിലാവുപോലെ
വെണ്മയോലുന്ന നിന്മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്തപൂക്കൾ
നിന്മനസില്‍ വിരിയുന്നതെല്ലാം വെളുത്തപൂക്കൾ
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്മനസ്സില്‍ കൂടണയുന്നതെല്ലാം വെണ്പ്രാക്കള്‍
ഉദ്യാനദേവിതന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ -പൂമകളേ

കണ്ണീരാറ്റിൽ മുങ്ങിത്തപ്പി

Title in English
Kanneeraattil mungithappi

കണ്ണീരാറ്റിൽ മുങ്ങിത്തപ്പി
പെണ്ണെന്ന മുത്തിനെ ആരെടുത്തൂ
പെണ്ണെന്ന മുത്തിനെ ആരെടുത്തൂ
(കണ്ണീരാറ്റിൽ..)

മുത്തെടുത്താരോ മുടിയിൽ വെച്ചൂ
മുത്തിനെയാരെല്ലാം പോരടിച്ചൂ
മുത്തായ മുത്തിനെ പുന്നാരമുത്തിനെ
പട്ടില്‍പ്പൊതിഞ്ഞങ്ങൊളിച്ചു വെച്ചൂ (2)
മലർപ്പട്ടിൽ പൊതിഞ്ഞൂ മറച്ചു വെച്ചു

എത്ര പേർ കണ്ണഞ്ചി നിന്നൂ മുന്നിൽ
എത്ര നാണ്യങ്ങൾ കിലുങ്ങി വീണു
മുത്തിന്റെയുള്ളിലൊളിച്ചിരിക്കും
ദുഃഖത്തിന്നാഴങ്ങൾ കണ്ടതില്ലാ
ദുഃഖത്തിൻ തിരയടി കേട്ടതില്ലാ

എന്നെയുണർത്തിയ

എന്നെയുണർത്തിയ പുലർകാലത്തിൻ
മുഖപടമഴിയുന്നു
ചുടുവെയിലായെൻ ദലങ്ങൾ തോറും
ചുവടു വെച്ചു കളിക്കുന്നു

എന്റെ സിരകളിലഗ്നികണങ്ങൾ പടരുന്നു
എന്റെ സുഗന്ധമെല്ലാമാരോ കവർന്നെടുക്കുന്നു
എന്റെ വേദനയാരറിയുന്നൂ
ആരറിയുന്നൂ

കണ്ണില്ലാത്ത നിഴൽ പാമ്പുകൾ
വന്നെന്നെ കൊത്തുന്നു
ആരും കാണാത്തിരുമുറിവുകളിൽ
ചോര പൊടിക്കുന്നു
എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നു
പിടഞ്ഞു കേഴുന്നു
എന്റെ വേദന ആരറിയുന്നൂ ആരറിയുന്നൂ....

------------------------------------------------------------