പൊന്നു വിളയുന്ന വയനാട്

പൊന്നു വിളയുന്ന വയനാട്  ഇത്
കണ്ണവം കാട്ടിലെ പൂമേട്
മാനും മയിലും കറുത്ത മനുഷ്യനും
മാനത്തിൻ കുടക്കീഴേ വാഴും കാട്
സൂര്യപ്പെരുമാള് മാനത്തുദിച്ചാലും
കൂരിരുൾ മാറാത്ത കാട്

ഇറ്റു വെളിച്ചത്തിൻ പൊട്ടു പോലെ
ഇത്തിരിപ്പോന്നൊരു മുത്തു പോലെ
ഏറെക്കറുത്തൊരുടലിന്നുള്ളിൽ
ഏറെ വെളുത്ത മനസ്സുമായി
ഇവിടെയും മർത്ത്യൻ പിറന്നു വീണു
ഇവിടെയും ജീവിതം പൂത്തു നിന്നൂ
ചിരിയും കരച്ചിലും സ്വപ്നങ്ങളും
അരിയ മോഹങ്ങളും ചാർത്തി നിന്നൂ

ഇവിടെയീ പച്ച പുതച്ച കാട്ടിൽ
ഇവിടെയീ കണ്ണവം കാട്ടിനുള്ളിൽ
ഇവിടെയിവിടെയീ കാട്ടിനുള്ളിൽ

----------------------------------------------------