മാനം പൂമാനം ഒരു
താമരക്കുടയായീ
മാണിക്ക്യക്കുയിലുകൾ പാടുകയായീ
ഞാനൊന്നു ചോദിച്ചോട്ടെ
നീയെന്നുമെന്റേതല്ലേ
കുടകൾ പൂങ്കുടകൾ പട്ടുക്കുടകൾ
ഋതുകന്യകൾ വർണ്ണക്കുടകൾ മാറും
അന്നും ഒരു കിളി പാടും നീ
എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ
കണ്ണു ചിമ്മും വിണ്ണിലപ്പോൾ
സ്വർണ്ണപുഷ്പങ്ങൾ (മാനം...)
കുളിരും പൊൻ വെയിലും മഞ്ഞും മഴയും
കുടമൂതി കൊണ്ണം പൊൻ തുടിയും കൊട്ടും
അന്നും കുറുമൊഴി പാടും നീ
എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ
മന്ത്രമോതും മണ്ണിലപ്പോൾ
വർണ്ണപുഷ്പങ്ങൾ (മാനം...)
-------------------------------------------------
Film/album
Singer
Music
Lyricist