ഒടുവിലീ ശിശിരത്തിൻ

ഒടുവിലീ ശിശിരത്തിൻ പൂക്കളും വാടുന്നു
ഒരുവരും ചൂടാതെ
ഹൃദയത്തിലുറവാർന്നൊരീണങ്ങൾ മായുന്നു
അധരങ്ങളറിയാതെ (ഒടുവിലീ...)

ഒരു വെറും ദുഃഖത്തിൻ കരിമുള്ളു മാത്രം
പൂവിതൾ കാത്തു നിൽക്കുന്നു വെറുതേ
ഒരു പൊരുൾ തേടുമീ യാത്ര തന്നന്ത്യത്തിൻ
അറിയുന്നിതെല്ലാം വെറുതേ (ഒടുവിലീ...)

ഒടുവിലെന്നോർമ്മ തൻ മാറാപ്പിൽ നിന്നൊരു
തുടുചന്ദനത്തുണ്ടു വിറകും
എരിയുന്ന സൂര്യന്റെ ചിതയിൽ സമർപ്പിച്ചു
നിറമിഴി കൂമ്പുന്നു വെറുതേ (ഒടുവിലീ...)