ഇല്ലൊരു മലർച്ചില്ല

Title in English
Illoru Marachilla Chekkeruvaan

ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍
ഇല്ല മുന്തിരിത്തോപ്പു രാപ്പാര്‍ക്കുവാന്‍
കാത്തിരിക്കാനും ഇല്ലില്ല
സ്നേഹബാഷ്പമോരൊന്നും ഇരു നീര്‍മിഴികൾ
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

നിറനിലാവിനെ കണ്ടകലേ
കടല്‍തിരകള്‍ സ്നേഹ ജ്വരത്താല്‍ വിറക്കേ (2)
ദൃശ്യസീമകള്‍ക്കപ്പുറം
നിന്നേതോ നിത്യ കാമുകന്‍
നിര്‍ത്താതേ പാടുന്നു
ഒറ്റ നക്ഷത്രമേ ചൊല്ലൂ
നീയാരെ ഉറ്റു നോക്കുന്നു വിരഹാര്‍ദ്രയായ്‌

ജാലകനിഴലിൽ ഒരു പക്ഷിയായ്

Title in English
Jaalaka nizhalil Oru pakshi

ജാലക നിഴലില്‍ ഒരു പക്ഷിയായ് ഞാന്‍
പാടും  നിനക്കായ് പാടും ഞാന്‍
മായും കിനാവിന്‍റെ തേൻ കനി തേടും
വാനമ്പാടിയായ് പാടും ഞാന്‍

പറയൂ പാതിരാമലരിന്‍ കുമ്പിളിൽ
നീയോ നിലാവിന്‍ കണ്ണീരായ്
സാഗര ഹൃദയം തിരയും നദി പോൽ
നിന്നെ തിരയും ഗാനം ഞാന്‍ (ജാലക ‍...)

പറയൂ സ്നേഹം പകരും ദുഃഖം
ഈയാത്മാവിന്‍ അമൃതമല്ലേ
നിന്‍ തിരുമുറിവില്‍ തഴുകും കുളിരായ്
നിന്നെ പുണരും ഗാനം ഞാന്‍ (ജാലക ‍...)

--------------------------------------------------------

മാണിക്യമതിലകത്തെ

മാണിക്യ മതിലകത്തെ
മാളോരേ ഉണരുണരൂ
പാണനൊന്നു പാടുന്നുണ്ടേ
പതിരില്ലാ പഴമൊഴികള്‍

മിണ്ടാപ്പൂച്ച മുനിപ്പൂച്ച മിണ്ടാപ്പൂച്ച
കണ്ണുമടച്ച് പാലുകുടിച്ചു പാലിരുന്ന കലമുടച്ചു
മിണ്ടാപ്പൂച്ച
തരികിടതോം തകതോം

കലത്തിന്റെ വാവട്ടം കഴുത്തിലിട്ടും കൊണ്ട്
നിരത്തിന്റെയോരത്തിരുന്നപ്പോള്‍
പാലു കുടിച്ചെന്ന പരമരഹസ്യം
മാളോരു കണ്ടുപിടിച്ചു
മിണ്ടാപ്പൂച്ച

താഴമ്പൂ താളിൽ നിൻ

Title in English
Thazhampoo thalil nin

താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍
പ്രേമഗീതം കേട്ടു ഞാന്‍
പൊന്‍തേരില്‍ പോരാവൂ നീ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍

കായാമ്പൂവര്‍ണ്ണന്‍ പാടും നേരം
കാളിന്ദി കാണും സ്വപ്നമോ (2)
അഴകില്‍ സന്ധ്യ താലോലിക്കെ
അലകള്‍ പാടും കാവ്യമോ 
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍

കാമുകനേത്രം ചൊല്ലും ദൂതില്‍
കാമിനി തേടും മോഹമോ (2)
തഴുകി നില്‍ക്കെ ലജ്ജാലോലം (2)
കവിളിലൂറും രാഗമോ 

പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും

Title in English
Paathirakkaattil

പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും
പാലയ്ക്കു തളിർ വന്നു പൂ വന്നു
ആതിരത്തിങ്കൾ മുങ്ങിക്കുളിക്കും
പേരാറിൻ പുളിനങ്ങൾ പൂ ചൂടി
ഇന്നു ഞാനും പൂ ചൂടി

പൂ ചൂടിപ്പാടുന്ന കന്യമാരേ ചന്ദ്ര
ചൂഡന്റെ തിരുമാറിൽ ശ്രീ പാർവതി പൂമാല
ചൂടിച്ച കഥ പാടിയാടുമ്പോൾ
ഏറ്റു പാടുവാൻ മോഹിച്ചു വന്നു ഞാൻ 
ഏറ്റു പാടുവാൻ മോഹിച്ചു വന്നു ഞാൻ 

വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാദരഭോ
നാരി മനോജ്ഞ
ജയ ജയ ഭൂമി താരുണ്യ
വന്നീടുക
ചാരത്തിഹ പാരിൽ തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിന്നും
നല്ല ചേലൊത്ത ലീലകൾ
ചെയ്വതിന്നും

Film/album

ബോധിവൃക്ഷദലങ്ങൾ കരിഞ്ഞു

ബോധിവൃക്ഷ ദലങ്ങള്‍ കരിഞ്ഞു
ബോധ നിലാവു മറഞ്ഞു
ശിശിരം സിരകളിലുറഞ്ഞു പാഴ് തരു
ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു (ബോധിവൃക്ഷ...)

പ്രഭാത മണി രഥമെവിടെ
പ്രകാശ സാരഥിയെവിടെ
അനാഥ ജീവിത ശില്‍പ്പങ്ങള്‍ക്കിനി
ആതുരാലയമെവിടെ (ബോധിവൃക്ഷ...)

മനുഷ്യന്‍ ആ പദമെത്ര മനോഹരം
അതില്‍തുടിക്കും പൊരുളെവിടെ
മനസ്സില്‍ വാഴും നിഷാദനെയ്തൊരു
മാന്‍ കിടാവുകളെവിടെ (ബോധിവൃക്ഷ...)

----------------------------------------------------------------

Film/album

മിഴിയിൽ മീൻ പിടഞ്ഞു

Title in English
Mizhiyil Meen

മിഴിയില്‍ മീന്‍ പിടഞ്ഞൂ
മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2)
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..)

നിന്നെ ഇന്നുണര്‍ത്താന്‍
പൊന്‍തുടിയുമായ്‌ ആരോ പോന്നൂ (2)
വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ
ശ്രീപദ്മ പാദം തേടുന്നു ഞാന്‍
സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..)

ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി
ആരോ പോന്നൂ (2)
ഈ സന്ധ്യാ പുഷ്പം പോല്‍
നീ പുഞ്ചിരിക്കുമ്പോള്‍
ശാലീനമാമെന്‍ ഈണങ്ങളില്‍
ചാലിച്ചതെല്ലാം സിന്ദൂരമായ്‌ (മിഴിയിൽ..)

---------------------------------------------------------

ബുൾ ബുൾ മൈനേ

Title in English
Bulbul Bulbul

ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ അമൃതോ
തേനോ ഇളനീര്‍ അമൃതോ.. (2)
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ

എന്തിനെന്നോരാതേ നീ ചിരിക്കെ
കുഞ്ഞു നുണക്കുഴിപ്പൂ വിരിയെ (2)
ഒന്നു മുകരുവാന്‍ ആ ..ആ ..ആ .
ഒന്നു മുകരുവാനോടി വരുന്നെന്റെ
പൊന്നരയന്നങ്ങള്‍ മോഹമാം
പൊന്നരയന്നങ്ങള്‍ ലാല ലലലലലാ

മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

Title in English
Manjum Kulirum

മഞ്ഞും കുളിരും  കുഞ്ഞിക്കിളിയും (2)
മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി(2)
ചിങ്ങനിലാവും ചിത്തിര പൂവും(2)
ആടി നൃത്തമാടി(2)
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും
മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു 
ഗന്ധര്‍വ ബാലകരേ (2)
ഈ മണ്ണിന്റെ മാറിലെ..  
സൗന്ദര്യ ഗോപുരം
മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം 
കണ്ടു മടങ്ങുമ്പോള്‍
വിണ്ണിലെ.. വിണ്ണിലെ സുന്ദരിമാരോടു 
ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
(മഞ്ഞും കുളിരും.. )