ഇതാണു കയ്യൂർ
ഇതാണു കയ്യൂർ കയ്യൂർ
ഇരുട്ടിനെതിരെ ഇന്ത്യയുയർത്തിയ
കെടാത്ത സൂര്യജ്ജ്വാല
ഇതാണു കയ്യൂർ കൈയൂർ
കറുത്ത കൈകളിലരിവാളുകളുടെ
കരുത്തുണർന്നൊരു പുലർ വേള
ഒരു കുഗ്രാമം പോറ്റി വളർത്തിയ
ചെറിയ മനുഷ്യരിൽ നിന്നും
ഒരു തീപ്പൊരിയായ് തീനാമ്പുകളായ്
പടർന്നതാണീ ജ്വാല (ഇതാണു...)
പിടഞ്ഞു ജീവൻ വെടിയുമ്പോഴും
അവരുടെ ചുണ്ടിലെ മന്ത്രം
പടർന്നു കയറുകയാണത് യുഗയുഗ
സമരപഥങ്ങളിൽ വീണ്ടും
രക്തം പുരണ്ട ബലിപീഠങ്ങളിൽ
നിന്നുമുണർന്നൊരു ഗാഥ വീരഗാഥ
ഉച്ചശ്രുതിയിൽ ഭാരതമൊന്നാ
യേറ്റു പാടിയ ഗാഥ മോചനഗാഥ (ഇതാണു..)
- Read more about ഇതാണു കയ്യൂർ
- 1030 views