വീണുടയുന്നു വിശ്വാസത്തിൻ
പളുങ്കുപാത്രങ്ങൾ
കേണലയുന്നു ചിറകുകൾ തളരും
സ്നേഹപതംഗങ്ങൾ
സുവർണ്ണധൂളികളായൊരു പകലിൻ
പ്രതാപമകലെ ചിതറുന്നു
ചെങ്കല്‍പ്പടവുകളിൽ പദമിടറിയ
വെളിച്ചമകലുന്നൂ എങ്ങോ
വെളിച്ചമകലുന്നൂ (വീണുടയുന്നു....)
ദുരന്ത ശോണിമ ചാർത്തിയ മുകിലുകൾ
പറന്നു പലവഴിയലയുന്നു
അന്തിത്താരക മിഴി ചിമ്മുന്നിതൊ
രനാഥ ശിശുവെ പോലെ പാവമൊര
നാഥ ശിശുവെ പോലെ (വീണുടയുന്നൂ...)
--------------------------------------------------------------