തളിർ മുന്തിരിവള്ളിക്കുടിലിൽ

Title in English
Thalir munthirivallikudilil

തളിര്‍ മുന്തിരി വള്ളിക്കുടിലില്‍
കുളിര്‍ മഞ്ഞു പുതപ്പിന്നുള്ളില്‍ (2)
ഒരുമിച്ചൊരു നിമിഷം ഒരു നിമിഷം നുകരൂ.. നുകരൂ...
ഒരു പൂവിന്‍ ഹൃദയത്തുടു രാഗം
ഒരു പൂവിന്‍ ഹൃദയത്തുടു രാഗം

പാട്ടുകള്‍ തന്‍ പാട്ടും പാടി വരും
ഈ ഗിത്താറിന്‍ തന്തികള്‍ തഴുകി തഴുകി (2)
കേള്‍ക്കാത്തൊരു രാഗം കേള്‍ക്കുന്നില്ലേ
ഇനി രാപ്പകലുകള്‍ അതേറ്റു പാടുകില്ലേ
രാപ്പകലുകള്‍ ഏറ്റു പാടുകില്ലേ (തളിര്‍...)

താഴ്വരയൊരു തങ്ക താലം പോലെ
ഈ താലത്തില്‍ നിറയെ പൂക്കള്‍ കനികള്‍ (2)
ഈ പൂക്കളിലൊന്നു നിനക്കുമാത്രം
ഈ ആപ്പിളിൻ തേന്‍ കനി നിനക്കുമാത്രം

Year
1988

നേരം മങ്ങിയ നേരം

Title in English
Neram Mangiya Neram

നേരം മങ്ങിയ നേരം
ശിശിരം കോരി ചൊരിയും കുളിരില്‍ (2)
രാത്രി സത്രത്തില്‍ അണയുന്നൂ നാം
കാറ്റിലലയും കരിയിലകള്‍
കാറ്റില്‍ അലയും കരിയിലകള്‍  (നേരം മങ്ങിയ..)

കൊച്ചു സുഖ ദുഃഖങ്ങള്‍
ജപമണി മുത്തുകളായ്‌ എണ്ണുന്നു (2)
സ്നേഹത്തിന്റെ മുഖങ്ങള്‍ മനസ്സില്‍ വേദനയായ്‌ ഉണരുന്നു
ഏതോ രാക്കിളി കേഴുന്നകലെ
ചേതന പിടയുന്നു ചേതന പിടയുന്നു (നേരം മങ്ങിയ..)

Year
1988

മംഗല്യയാമം

Title in English
Mangalya yaamam

മംഗല്യയാമം തിരുമംഗല്യയാമം
മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
ദേവ ദൂതര്‍ പാടിയോ
മംഗല്യയാമം തിരുമംഗല്യയാമം

ആദമിന്‍ കിനാവുകള്‍ തളിര്‍ത്തുവോ
ഏതു ഗന്ധര്‍വ വീണതന്‍
നാദ ലാവണ്യമാണു നീ
എതോരാരണ്യകം ചൂടും സൗഗന്ധികം
ഏതൊരുള്‍ പൂവിലെ തേന്‍കണം
ഏതു കണ്ണില്‍ അഞ്ജനം
മംഗല്യയാമം തിരുമംഗല്യയാമം

ഏദനില്‍ ഒലിവുകള്‍ തളിര്‍ത്തുവോ
ദേവദാരു പൂത്തുവോ
പാരിജാതം പൂ തൂകിയോ
കേവലാനന്ദമായ് കേളിയാടുന്നു നീ
ആദിയില്‍ പാടിയോരീരടി
പ്രാണനില്‍ തുടിച്ചുവോ

Year
1988

ഇസബെല്ലാ ഇസബെല്ലാ

Title in English
Isabella Isabella

ഇസബെല്ലാ.... ഇസബെല്ലാ....

നില്പൂ നീ ജനിമൃതികള്‍ക്കകലേ (2)
കല്പനതന്‍ കണി മലരേ കണി മലരേ
ഇസബെല്ലാ.. ഇസബെല്ലാ..
ഇസബെല്ലാ.. ഇസബെല്ലാ...

വസന്ത പുഷ്പം പോലെ
ഒരു ദുരന്ത ഗീതം പോലെ (2)
അടിവച്ചകലും പകലിന്‍ വഴിയില്‍
വിടരും താരക പോലെ
ഒരു വിഷാദ രാഗം പോലെ
ഒരു വിഷാദ രാഗം പോലെ (നില്പൂ..)

പ്രണയാരുണമായ് ഉണരും
ഈ കനകാംബരലിപിയാലെ (2)
അലര്‍ വനിതോറും പുലര്‍ വേളകള്‍ നിന്‍
തിരുനാമ കുറി എഴുതും
തൃക്കണിപോല്‍ കാവ്യം പോലെ
തൃക്കണിപോല്‍ കാവ്യം പോലെ 

നില്പൂ നീ ജനിമൃതികള്‍ക്കകലേ

Year
1988

തൈ തൈ തൈ

തൈ തൈ തൈ തൈ നട്ടൂ
തൈ നിറയേ തളിർ വന്നൂ
തളൊരുലയേ കുട നിവർന്നൂ
കുടവട്ടം തണൽ വന്നൂ
കുളിരാടും പൂന്തണല്
തൈ തൈ തൈ തൈ നട്ടൂ
തൈ നിറയെ പൊൻ തളിർ വന്നൂ
താലോലം കിളിമകൾക്ക്
താണിരുന്നാടാനൊരൂഞ്ഞാല്
ശാരികപ്പെണ്ണിനു തേൻ കുടം വെയ്ക്കുവാൻ
ആരാരോ ഉറി കെട്ടി
ആടും പൊന്നുറി കെട്ടി (തൈ തൈ...)

മാനത്തെ പറവകൾക്കായ്
മാങ്കനി  തേൻ കനി നിരത്തി വെച്ചൂ
അണ്ണാറക്കണ്ണനും ഓമനക്കുഞ്ഞിനും
മാമുണ്ണാൻ തളിക വെച്ചൂ
പൊന്നാരത്തളിക വെച്ചൂ  (തൈ തൈ...)

----------------------------------------------------------------------

 

Film/album

ആയിരം താലത്തിൽ

ആയിരം താലത്തിൽ പൂവും കുറിക്കൂട്ടും
ആരെന്റെ താലയ്ക്കായ് കൊണ്ടു വന്നൂ
ആളിമാരോ ദേവദൂതിമാരോ
ആരോരുമറിയാതെ മാരൻ താനോ (ആയിരം...)

പാരിജാതങ്ങൾക്കു നീർ കൊടുക്കാൻ ശ്രീ
പാർവതിയെ പോലെ വന്നവളേ
നിന്നെ കളഭം ചാർത്തുവാനാതിര
വെണ്ണിലാവാറ്റു നോറ്റോടി വന്നു (ആയിരം..)

പഞ്ചാഗ്നി മദ്ധ്യത്തിൽ വീണെരിയും സ്നേഹ
ബിന്ദുവിൻ സുസ്മിതമായവളേ
തീയോ കുളിരോ നിന്നെത്തലോടുന്ന
കാറ്റിൻ കുടന്നയിൽ നീ പകർന്നൂ (ആയിരം..)

-----------------------------------------------------------

Film/album

അമ്പിളി ചൂടുന്ന

അമ്പിളി ചൂടുന്ന തമ്പുരാനെ വെള്ളി
ക്കുന്നിന്റെ ഓമനപ്പൊൻ മകളു
മാലയിട്ടു മലർമാലയിട്ടു (അമ്പിളി..)

പിന്നെ പാലൊത്ത നിലാവത്തവർ
പാരാകെ പുകഴ് നേടിയ
ചേലൊത്തൊരാനന്ദ നൃത്തമാടി
ആനന്ദനൃത്തമാടി ആനന്ദനൃത്തമാടി

പഞ്ചശരനെയ്തു പാരിൻ നെഞ്ചിലേറ്റ സായകങ്ങൾ
അഞ്ചിത പുഷ്പങ്ങളെങ്ങും പുഞ്ചിരി തൂകി (2)
ഉർവശി മേനകമാരാം സ്വർവധുക്കളതു നേരം
ഉമ്പർ കോന്റെ തിരുമുൻപിലുന്മദമാടീ (അമ്പിളി...)

ആദിയിൽ ഏദനിൽ

ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടൂ
ആയിരം ജന്മങ്ങൾ പിന്നെയും കണ്ടൂ
കണ്ടു കൊതി തീരും മുൻപേ മരണത്തിൻ
മഞ്ചലിൽ നീ പോയ് മറഞ്ഞു
ഓർമ്മ തൻ കുങ്കുമപ്പാടങ്ങൾ ആ...ആ...ആ.
 ഓർമ്മ തൻ കുങ്കുമപ്പാടങ്ങൾ പിന്നെയും
പൂവിട്ടു ...പൂവിട്ടു...
ഓരോ പൂവിലും നിൻ മുഖം കണ്ടു
കണ്ടു കൊതി തീരും മുൻപേ മരണത്തിൻ
മഞ്ചലിൽ നീ പോയ് മറഞ്ഞു
ആ..ആ...ആ....

---------------------------------------