ചലച്ചിത്രനടി കാവ്യ മാധവൻ. 1991 ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് കാവ്യ ചലച്ചിത്രലോകത്തെത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലുമായിരുന്നു. തീരെ ചെറുപ്പത്തിൽ തന്നെ കാവ്യ നൃത്തകലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.
2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി. 2016 നവംമ്പർ 25 ന് നടൻ ദിലീപിനെ കാവ്യ വിവാഹം ചെയ്തു.
- 3078 views