കണ്ടൂ കണ്ടൂ കണ്ടില്ലാ

കണ്ടൂ കണ്ടൂ കണ്ടില്ല കേട്ടൂ കേട്ടൂ കേട്ടില്ല (2)
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
ഈ കൈവളകൾ കൊഞ്ചുമ്പോൾ ആയിരം പൂക്കാലം
ഈ പുഞ്ചിരി തൻ പാൽക്കടലിൽ ഞാൻ ആതിരപൂന്തോണി
ഒന്നു വന്നൂ കൂട്ടിരുന്നൂ ഒന്നു മിണ്ടീ മിണ്ടീല്ല (കണ്ടൂ...)

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ (2)
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്ക് തങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചു പെണ്ണായ് ഇവൾ എന്നും വാഴേണം (കണ്ടൂ...)

Film/album

ചഞ്ചല ദ്രുതപദതാളം

ആ..ആ‍...ആ..ആ.ആ..ആ..
നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിധിരനാ
ചഞ്ചല ദ്രുതപദ താളം സുകൃത താളം ( നാനാ..)

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ... പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ ( ചഞ്ചല...)

Film/album

കാണുമ്പോൾ പറയാമോ

കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...)

പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ
ഓ....ഓ... ആ..ആ.. ( കാണുമ്പോൾ..)

തുമ്പച്ചോട്ടിൽ ഓ നീലാകാശം
മയിൽപ്പീലി നീർത്തുമ്പോൾ
മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
ഒരു പൂ ചിരിക്കുമ്പോൾ
കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
വിറയോടേ നിൽക്കും മോഹം
നെഞ്ചിൽ മഞ്ചാടിയായി കാറ്റെ ( കാണുമ്പോൾ..)

തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ

Film/album

മാനത്തുക്കണ്ണിയും മക്കളും

മാനത്തു കണ്ണിയും മക്കളും നീന്തുന്ന
കാണാനഴകുള്ള പാൽപ്പുഴയിൽ ഹോയ്
മാനത്തെ നീലിമ വീണലിയും പോലെ
ഞാനിതിൽ നീന്തി തുടിച്ചുവല്ലോ
മൂവുരു മുങ്ങി നിവരും പോലൊരു
കാവളം കിളി വന്നു കുരവയിട്ടു
പൂത്തു നിൽക്കും പാലമരച്ചോട്ടിൽ നിന്നാ
കാവളം കിളി കുരവയിട്ടു ഹോയ് (മാനത്തു...)

ആതിര തിങ്കളും നീന്തി വന്നു
കൂടെ ആയിരം താരകൾ നീ‍ന്തി വന്നു
പാലയ്ക്കില വന്നു പൂ വന്നു കായ് വന്നു
പാടിക്കൊണ്ടോമന തോഴൻ വന്നൂ (2)

തീരത്തെ തേന്മവിൽ ചാരി നിന്നാരോ ചൂളമിട്ടു
കാറ്റല്ല കുയിലല്ല കരിവീട്ടി നിറമുള്ളോരാളാണേ (മാനത്ത്..)

ആവണി രാത്തിങ്കൾ ഉദിച്ചില്ലാ

Title in English
Aavani rathinkal

ഉം.... ആ.... ആ.. 
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ 
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ

ആകാശമിരുളുമ്പോൾ 
ചമതകര പൂത്തുലഞ്ഞാടും (2)
ചാമീ സന്ധ്യ തേടും
ചമയം നിറയെ ചാർത്താൻ.... 
ആവണി രാത്തിങ്കൾ ഉദിച്ചില്ല

യൌവന ഭംഗികളേ താരാട്ടി
പുളകം ചൂടിക്കും തായാട്ടിൽ (2)
ഒളിഞ്ഞ പുഞ്ചിരിതൻ മിന്നാരം (2)
ഓലവാലം രാഗരസം 
ഓലവാലം രാഗരസം.. പൊഴിയാൻ
ആവണി രാതിങ്കൾ ഉദിച്ചില്ലാ

സ്വർണ്ണയവനികക്കുള്ളിലെ

Title in English
Swarnayavanikakullile

സ്വർണ്ണയവനികക്കുള്ളിലെ സ്വപ്ന നാടകം
വർണ്ണ മോഹങ്ങൾ വാരി വിതറും
വാന പുഷ്പം ജീവിതം (2)

രംഗവേദിയിൽ പാവകൾ നമ്മൾ
ബന്ധങ്ങൾ ചൊല്ലിയാടുന്നൂ
അംഗഭംഗം വരും ആശകളായ്
അങ്കം വെട്ടു നടക്കുന്നു
ഓ..ഓ...ഓ.. (സ്വർണ്ണ...)

ദാഹജലത്തിനു കേഴുന്നോരെ
കാണുവതെല്ലാം കാനൽനീർ
പരിഭവം പറയാൻ ദൈവമെവിടെ
പരിചിത മുഖങ്ങൾ എവിടെ
ഓ...ഓ...ഓ (സ്വർണ്ണ..)

കണ്ടോ കണ്ടോ കാക്കക്കുയിലേ

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാൽ മാറിലൊട്ടും മൈനകുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടിൽ പൂവാലി പോൽ മേയും മഞ്ഞ്
മിന്നാ പൊന്നിൻ കൂട്
കൂട്ടിൽ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാൻ പറയാം
പഴമൊഴി തൻ പൂം പാട്ടുമായ്
കണ്ടോ കണ്ടൊ കണ്ടൊ ( കണ്ടോ..)

മനസ്സിലൊരു പൂമാല

ഹാ ഏയ് ഏയ് ഏയ് ഏയ്
കം കം ബേബി
ഓ മൈ ലവ്
ഹോൾഡ് മീ ഹഗ് മീ കിസ് മീ നൗ
ഐ വന്നാ ടു സ്പെൻഡ് മൈ ഹോൾ ലൈഫ്
ലവിംഗ് യൂ
തിങ്കിംഗ് ഓഫ് യൂ
 അയാം ഫീലിങ് ഓഫ് സംതിംഗ് ന്യൂ
ഏയ് ഏയ് ഏയ് ഹേ ഹോ ഹോ ഹോ
ഓ  ഏയ് ഏയ്...
 

പൊൻ പുലരൊളി പൂ വിതറിയ

Title in English
Ponpularoli

പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ (പൊൻ...)

കണ്ണാ നീയിന്നും കവർന്നെന്നോ തൂവെണ്ണ
നീയേ ഞങ്ങൾ തൻ നവനീതം പൊന്നുണ്ണി
ശ്രീ ചന്ദനം നേത്ര നീലാഞ്ജനം നിന്റെ
കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ (പൊൻ..)

ആരും കാണാതെ അരയാലിൻ കൊമ്പിന്മേൽ
ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ
സഗമപമമ സനിഗമ മമ സനി ഗസസ (പൊൻ..)

ഓമനത്തിങ്കൾ കിടാവോ പാടിപാടി

Title in English
Omanathinkal

ഓമനത്തിങ്കൾ കിടാവോ
പാടിപാടി ഞാൻ നിന്നെയുറക്കാം
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും അമ്മ
ദു:ഖങ്ങളെല്ലാം മറന്നിരിക്കും ( ഓമന..)

ജാലകവാതിലിലൂടെ ദൂരെ
താരകം കൺചിമ്മി നിന്നൂ(2)
ഉണ്ണിയേ തേടി വന്നെത്തും (2)
നീല വിണ്ണിന്റെ വാത്സല്യമാകാൻ (ഓമന..)

നിദ്രയിൽ നീ കണ്ട സ്വപ്നമെന്തേ
എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ (2)
നിൻ കവിളെന്തേ തുടുത്തു പോയീ (2)
ഒരു കുങ്കുമ ചെപ്പ് തുറന്ന പോലെ (ഓമന..)