പൂക്കാരിപ്പെണ്ണിനൊരു

പൂക്കാരി പെണ്ണിനൊരു പൂത്താലി
താലികെട്ടിനേഴു വർണ്ണ കൊട്ടാരം
കൈയ്യെത്തും ദൂരേ
മാനത്തെയമ്പിളി തിങ്കളുമായിരം തോഴിമാരും
അക്കരെയിക്കരെ അല്ലിക്കുളങ്ങരെ പൊന്നും തോണി
തുഴയായ് കൂടെ പനിനീർകാറ്റ് (പൂക്കാരി..)

മുത്തേ നീയൊന്നാടുമ്പോൾ ചെമ്പകപൂവ്
മുന്നിൽ കണ്ടാലൊരമ്പല പ്രാവ് അനുരാഗ രാവ്
അഴകിന്റെ വൃന്ദാവനം

കിന്നാരക്കാക്കാത്തിക്കിളിയേ

കിന്നാര കാക്കാത്തിക്കിളിയേ കൈ നോക്കാമോ
നാടോടികല്യാണത്തിനു നാളു നോക്കാമോ (2)
പത്തു വെളുപ്പിനുണർന്നു കുറി കൊത്തിയെടുക്കാമോ
മംഗല്യത്തിനു മനപ്പൊരുത്തം കുറിക്കുമോ (2) (കിന്നാര..)

ഇലക്കുറിചാന്തണിഞ്ഞു മണിക്കിനാക്കണ്ണെഴുതി ഞാൻ
പടിപ്പുരക്കോണിലവനെ കാത്ത് നിൽക്കുമ്പോൾ (2)
വെള്ളി നിലാ തേരുണ്ടേ
രാസത്തി പൊണ്ണിനിങ്കേ രാസ യോഗം വന്താരേ വന്താരേ
വെള്ളിനിലാത്തേരിൽ വേളി ചെറുക്കനെത്തും നേരത്ത്
പൂമുറ്റത്തൊരു വിരുന്നു കൂടാനൊരുങ്ങി വാ (കിന്നാര..)

നാടകം ജീവിതം

Title in English
Naadakam jeevitham

നാടകം ജീവിതം രംഗങ്ങൾ മാറും
വേഷങ്ങൾ തീരും താരങ്ങളും വേറിടും
കാലം വേറേ കോലം നൽകും വീണ്ടും
ഭൂമിയിൽ (നാടകം..)

കനവേറും കൗമാര പ്രായം
കുളിരുള്ളിൽ പൊതിയുന്ന കാലം
മനസ്സുതോറും മധുരാനുരാഗം
വിടരും പടരും പൂവിടും (നാടകം..)

കതിരെല്ലാം പതിരായി മാറും
കതിർമണ്ഡപം കാത്തു നിൽക്കും
വരണമാല്യം വരവേൽക്കുമ്പോഴും
ഹൃദയം തഴുകും ഓർമകൾ (നാടകം..)

തിരമാല തേടുന്നു തീരങ്ങളേ

Title in English
thiramaala thedunnu

തിരമാല തേടുന്നു തീരങ്ങളേ
കിരണങ്ങൾ തേടുന്നു ദീപങ്ങളേ
ഹൃദയങ്ങൾ തേടുന്നു മോഹങ്ങളേ
(തിരമാല..)

മനസ്സാക്ഷിയെവിടേ....
മുറിവേറ്റു പിടയുന്ന മനസാക്ഷിയിൽ
തെളിയുന്നു വ്യാമോഹ ജലരേഖകൾ
ശവദാഹം കഴിയുന്ന കുഴിമാടത്തിൽ
വിരിയുന്നു നിറമുള്ള എരുക്കിൻ പൂക്കൾ
(തിരമാല..)

മന:ശാന്തിയെവിടേ....
ചിരകാല സങ്കല്പമലർവാടിയിൽ
കടലാഴി അലറുന്ന നിമിഷങ്ങളിൽ
മനശ്ശാന്തി തേടുന്ന മധുശാലകൾ
മനസ്സെന്ന കുരുടന്റെ കണ്ണാടികൾ
(തിരമാല..)

കെ പി എൻ പിള്ള

Submitted by Baiju T on Sat, 03/07/2009 - 18:04
Pic of K P N Pilla--Malayalam Music Director
Name in English
K P N Pilla
Date of Birth

സംഗീതസംവിധായകൻ

1939 ഫെബ്രുവരി 22ന് ഹരിപ്പാട്ട് ജനിച്ചു.  പിതാവ്: പുലിയൂർ തുടപ്പാട്ട്‌ രാഘവ കാരണവർ. മാതാവ്: ഹരിപ്പാട് കോയിക്കപ്പറമ്പിൽ ഭവാനിയമ്മ. കോയിക്കപ്പറമ്പിൽ നാരായണ പിള്ള എന്നാണ് പൂർണ്ണമായ പേര്. ഹരിപ്പാട് ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. ശ്രീമതി പാർവ്വതിക്കുട്ടിയമ്മയിൽനിന്നായിരുന്നു സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. പിന്നിട്, ഭാഗവതർ ഹരിപ്പാട് ജി രാമൻകുട്ടിനായർ ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടെത്തി ശിഷ്യനാക്കി. 1956-57ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ കർണ്ണാടകസംഗീത മത്സരത്തിൽ രണ്ടാംസ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 1957 മുതൽ 1961 വരെ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതക്കോളേജിൽ പഠിച്ചു. ഫസ്റ്റ്ക്ലാസ്സോടെ പഠനം പൂർത്തിയാക്കിയതിനുശേഷം സംഗീതവിദ്വാൻ കോഴ്സിനു ചേർന്നു. കെ ജെ യേശുദാസ് ഇക്കാലയളവിൽ സഹപാഠിയായിരുന്നു. പിന്നീട് ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. 1978ൽ ഈ ജോലി രാജി വെച്ച് ആകാശവാണിയിൽ സംഗീതസംവിധായകനായി. 1990ൽ സീനിയർ സംഗീതസംവിധായകനായി ഉദ്യോഗക്കയറ്റം കിട്ടി. 1997ൽ ആകാശവാണിയിൽനിന്നും വിരമിച്ചു.

1985ൽ ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധാനരംഗത്ത് പ്രവേശിച്ചു. ആയിരക്കണക്കിനു ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും, നാടകഗാനങ്ങളും, ആകാശവാണിയ്ക്കുവേണ്ടിയുള്ള സംഗീത പാഠങ്ങളും, ഫീച്ചറുകളും ശ്രീ കെ പി എൻ പിള്ളയുടെ സംഭാവനയിൽപ്പെടുന്നു. ശ്രീകുമാരൻ തമ്പി എഴുതി വി ദക്ഷിണാമൂർത്തി സംവിധാനം നിർവ്വഹിച്ച രണ്ടു ഭക്തിഗാനങ്ങൾ എച് എംവിയ്ക്കുവേണ്ടി 1967-68 കാലഘട്ടത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.

മലയത്ത് അപ്പുണ്ണി രചിച്ച സ്വർണ്ണമുഖികൾ  എന്ന ഗാനം സ്വരപ്പെടുത്തിക്കൊണ്ടായിരുന്നു ആകാശവാണിയിൽ അരങ്ങേറ്റം കുറിച്ചത്. പി എസ് നമ്പീശൻ എഴുതിയ താമര പൂക്കുന്ന തമിഴകം എന്ന ഗാനവും (ആലാപനം: ടി എൻ കൃഷ്ണചന്ദ്രൻ) പ്രശസ്തമായി.  ആകാശവാണിയുടെ പ്രഭാതഗീതമായ് ഇദ്ദേഹം ചിട്ടപ്പെടുത്തിയ ശ്യാമളാദണ്ഡകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, വി ടി മുരളി, ചെങ്ങന്നൂർ ശ്രീകുമാർ, പട്ടണക്കാട് പുരുഷോത്തമൻ, പന്തളം ബാലൻ, അരുന്ധതി, ഭാവനാരാധാകൃഷ്ണൻ തുടങ്ങി ഒട്ടനവധി ഗായകർ ഇദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.

കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മയുടെ പേരിൽ ആരംഭിച്ച ഭവാനി മ്യൂസിക് കോളേജിൽനിന്നും അല്ലാതെയുമായി നിരവധി ശിഷ്യസമ്പത്തിന്നുടമയാണ്. ഇന്ത്യയൊട്ടാകെയുള്ള മിക്ക സംഗീതസഭകളിലും കച്ചേരി പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. ലളിതസംഗീതത്തിനുള്ള കേരളസംഗീതനാടക അക്കാദമിയുടെ 2007ലെ പുരസ്കാരം, ട്രാവൻകൂർ മ്യൂസിക് സൊസൈറ്റിയുടെ പ്രശസ്തിപത്രം എന്നിവയാണ് സംഗീതയാത്രയിൽ പാഥേയമായെത്തിയ അംഗീകാരങ്ങൾ.

ഫാക്ട് സ്കൂളിൽ അധ്യാപികയായിരുന്ന സരോജിനിയമ്മയാണ് ഭാര്യ. ബിന്ദു, ബിജു എന്നിവരാണ് മക്കൾ.

ചിത്രത്തിനു കടപ്പാട്: സപ്ന അനു ബി ജോർജ്ജ്

മാതളത്തേനുണ്ണാൻ

ഓ..ഓ...ഓ.....
മാതള തേനുണ്ണാന്‍ പാറി പറന്നു വന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ( മാതള...)

കുന്നി മണിമാലയിട്ട് നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (2)
പുന്നാരമോതും നിന്‍ മൊഴി മധുരം
എന്‍ മുളം കുഴലിലെ തേനിനില്ല ( മാതള..)

പന്തലിലിരുത്തിയാല്‍ നില വിളക്ക്
മുന്‍പില്‍ വെച്ച നിറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണോം
കല്യാണമുറപ്പിക്കാന്‍ കൊണ്ടു വന്നേയ് (മാതള..)

കല്പകത്തോപ്പന്യനൊരുവനു

Title in English
Kalpakathoppu

കൽപ്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകി
നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി
എന്റെ ഖബറടക്കി

മരിച്ചെന്നു നിനച്ചു നീ മണ്ണു കോരി എറിഞ്ഞിട്ടും
സ്മരണപ്പൊൻ കിളിയിന്നും പിടയ്ക്കുന്നില്ലേ
നെഞ്ചിൽ പിടയ്ക്കുന്നില്ലേ (കൽപ്പക.. )

പൊൻകിനാവിൻ കളിക്കോട്ട കണ്ണുനീരിൽ കലങ്ങിപ്പോയ്‌
എന്നെ നീ ഇന്നായിരത്തിൽ ഒരുത്തനാക്കി
അന്യനൊരുത്തനാക്കി (കൽപ്പക.. )

പാലു തന്നു വളർത്തി നിൻ പാഴ്ക്കണ്ണീർ കുടിപ്പിച്ചു
ചേലുലാവും ബീവി ഇന്നീ ചതി ചെയ്തല്ലോ
പൊന്നേ ചതി ചെയ്തല്ലോ (കൽപ്പക.. )

തങ്കം വേഗമുറങ്ങിയാലായിരം

Title in English
Thankam vegamurangiyaal

രാരീരാരോ രാരീരാരോ
രാരീരം രാരീരം രാരീരോ
തങ്കം വേഗമുറങ്ങിയാലായിരം
തങ്കക്കിനാവുകൾ കാണാം(തങ്കം... )

പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ
പവിഴ സിംഹാസനം കാണാം (2)
മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു
സുൽത്താനെയുണ്ണിക്ക് കാണാം (2)
സുൽത്താനെയുണ്ണിക്കു കാണാം (തങ്കം... )

അമ്പിളി മാമന്റെ മടിയിലിരിക്കണ
മാൻ പേട കുഞ്ഞിനെ കാണാം (2)
കാളിന്ദീ തീരത്തു ഗോക്കളെ മേക്കുന്ന
കാർമുകിൽ വർണനെ കാണാം (2)
കാർമുകിൽ വർണനെ കാണാം ( തങ്കം ... )

അന്നു നിന്നെ കണ്ടതിൽ പിന്നെ

Title in English
Annu ninne kandathil pinne

അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു

അന്നു നമ്മൾ കണ്ടതിൽ പിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശതൻ ദാഹവും ഞാനറിഞ്ഞു

ഓർമ്മകൾതൻ തേന്മുള്ളുകൾ
ഓരോരോ നിനവിലും മൂടിടുന്നു
ഓരോ നിമിഷവും നീറുന്നു ഞാൻ
തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ

അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു

കണ്ണുനീരിൻ പേമഴയാൽ
കാണും കിനാവുകൾ മാഞ്ഞിടുന്നു
വീണയിൽ ഗദ്ഗദം പൊന്തീടുന്നു
വിരഹത്തിൻ ഭാരം ചുമന്നീടുന്നു

കാക്കാട്ടിലെ കൂക്കൂട്ടിലെ

സുനു സുനു സുനു സുനു സുനു സുനാബേ
ജുഗ്നു ജുലാലേ ഗും ഗും സുത്താരാ സിത്താരാ ( സുനു സുനു സുനു..)

കാക്കാട്ടിലെ കൂ കൂറ്റിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ (2)
കുരുന്നേ തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍തുമ്പീ എന്നും എന്നോ
ടിമ്പം കൂടാന്‍ നീ വായോ (കാക്കാട്ടിലെ..)