തണൽ വിരിക്കാൻ കുട നിവർത്തും

Title in English
Thanal virikkaan

ആ... ആ.. ആ...

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം... 

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം 
എന്‍ മഞ്ചാടി മോഹങ്ങള്‍... മഞ്ചാടി മോഹങ്ങള്‍
വിതറി വീഴും വസന്തം
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം

പൂവിന്‍ദളങ്ങള്‍ക്കു വിരിയാതെ വയ്യാ
കാറ്റിന്‍ താളത്തില്‍ തളിരിനു കുണുങ്ങാതെ വയ്യ (2)
അല്ലിനൊന്നു നിറം പൊട്ടി പുലരാതെ വയ്യ
അല്ലലിന്‍ തുമ്പികള്‍ക്കോ ആടാതെ വയ്യ 
(തണല്‍... )

Film/album

സുവർണ്ണ രേഖാനദിയിൽ

Title in English
Suvarnarekha nadiyil

ആ...
സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
അവളെ കണ്ടു കൊതിച്ചൊരു സുൽത്താൻ
അരലക്ഷം പവൻ വില പറഞ്ഞു
സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി

പൂമേനി കണ്ടാൽ ഗോമേദകം
പുഞ്ചിരി കണ്ടാൽ പുഷ്യരാഗം
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളിൽ പൊടിഞ്ഞത് ചന്ദ്രകാന്തം
ആ...ആ‍...ആ...
(സുവർണ്ണരേഖാ..)

നീലമലയിൽ വിളഞ്ഞു നിൽക്കും
നീർമാതളത്തിൻ പഴങ്ങൾ പോലെ
മാറിൽ തുള്ളും മധുഫലങ്ങൾ
പരവശനാക്കി പാദുഷയെ
ആ‍..ആ...ആ...

ഹരിമുരളീരവം

Title in English
Harimuraleeravam

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ

Title in English
Udayagiri kottayile

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ സഖി ഉഷയെവിടേ
ഉഷസ്സെവിടേ.. 
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ

അനിരുദ്ധന്‍ വന്നുവോ അരമനയില്‍ ചെന്നുവോ
അനുരാഗവിവശനായ് നിന്നുവോ
ആരോരുമറിയാതെ മോഹിച്ചു നിന്നുവോ
അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍
ആപാദചൂഡം പൊതിഞ്ഞുവോ - അവള്‍
ആപാദചൂഡം പൊതിഞ്ഞുവോ
ആ.. ആ.. ആ.. 
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ

Raaga

മുത്തുമണിപ്പളുങ്കു വെള്ളം

Title in English
Muthumani palunku vellam

മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ 
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ 
കൊത്തുപണിക്കരിമ്പുവള്ളം

ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോ-
രങ്കച്ചേകവരേ
വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ
കൂടെപ്പോന്നാട്ടേ
അങ്കോം കാണാം പൂവും നുള്ളാം 
അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ 
കൊത്തുപണിക്കരിമ്പുവള്ളം

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍

Title in English
chembakappoonkaavanathile

ആ ...ആ ...
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു 
ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി -
അവനു നല്‍കി
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു

തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍ 
സുന്ദരപ്രതീക്ഷകള്‍തന്‍ ചായം പുരട്ടി 
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍ 
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി 
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു

മഞ്ചാടിമണികൊണ്ട്

മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ

തില്ലാന പാടുന്ന വനമല കിളിയായ് മനസ്സ് തങ്കമനസ്സ്

ആരതി പൂംതിങ്കൾ ദൂരെ തൊഴുതുണർന്നൂ

കുളിരാം കുന്നിലായ് നിഴലൂർന്നു വീണ വഴി നീളെ

തുടിമഞ്ഞുതിർന്നു പോയ് (മഞ്ചാടി..)

ചിറ്റോള ഞൊറികൾ കിങ്ങിണീ

തോണിയിൽ മെല്ലെ തഴുകുമ്പോൾ

അലകളിൽ പുഞ്ചിരി നുരയുമ്പോൾ

ആലത്തറകാവിലെ മണ്ഡപക്കോണിലായ്

മിഴി കൂമ്പി മൌനമാർന്നതെന്തെ കളമൊഴിയേ

അമ്പലമണികൾ തേടുകയായ് നിൻ ശ്രുതി മന്ത്രം

കാണാകൊമ്പിൽ സാന്ദ്രമൊഴുകി വേണുഗാനം (മഞ്ചാടി...)

ആ നീല ലതയിൽ മധുര നൊമ്പരം ഇതളായ് മിഴിയുകയായ്

മിഴികളിൽ മിഴിനീർ മായുകയായ്

Film/album

നാണമാവുന്നൂ മേനി നോവുന്നൂ

നാണമാവുന്നൂ മേനി നോവുന്നൂ
എന്റെ കൈകൾ നിന്നെ മൂടുമ്പം
ഓലപ്പിലികൾ ഇടും നീലപ്പായയിൽ ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം
നാണമാകുന്നു മേനി നോവുന്ന്നു
നിന്റെ കണ്ണിൻ മുള്ളു കൊള്ളുമ്പോൾ
ഓലപീലികൾ ഇടും നീലപായയിൽ
ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം (നാണ...)

ഓലോലം കടലോരോരം (2)
ഓളങ്ങൾ തങ്ങളിൽ കെട്ടിമറിയുമ്പോൾ
ഓമനതെന്നലു പൊട്ടിച്ചിരിക്കുമ്പോൾ (2)
ചെപ്പു തുറന്നവനേ കരളിലെ മുത്തു കവർന്നവനെ
അരികിലു വന്നാലും നിന്നാലും ( നാണമാകുന്നു..)

തേങ്ങും ഹൃദയം

തേങ്ങും ഹൃദയം മൂടും ഇരുളിൽ
പൊലിയുന്ന നാളങ്ങൾ
നേരറിയാതെ നൊമ്പരമോടേ
വേർ പിരിയും ആത്മ ബന്ധങ്ങൾ (തേങ്ങും..)

സ്മരണകളിൽ (2)
നിറകതിരണിയിൽ
നിറയുന്നു കരിമുകിൽ നിരകൾ
വർണ്ണം മായും സ്വപ്നം തോറും കണ്ണീർ തൂവി
വേദനയിൽ കാലം മുങ്ങുമ്പോൾ ( തേങ്ങും..)

കര കയറും കരിങ്കടലലകൾ
കരളിലും ഇളകിടും തിരകൾ
പാപം നൽകും ശാപം നേടി ദു:ഖം പേറി
ചേതനയിൽ നാദം വിങ്ങുമ്പോൾ ( തേങ്ങും..)

മലരും കിളിയും ഒരു കുടുംബം

ലാലാലാലാ...ലാല്ലലാ...

മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം
നദിയും കടലും ഒരു കുടുംബം ഒരു കുടുംബം
നദിയുടെ കരയിൽ കിളികൾ പോലെ
നിങ്ങൾ വിടർത്തും വസന്തം ( മലരും...)

ലാലാല്ലാ..ലാലാലാ..

മാനത്തെ കുഞ്ഞുങ്ങൾ സിന്തൂരം
ചിന്തുന്ന മാണിക്യ കുന്നേറീ തുള്ളിച്ചാടും (2)
അഴകുകൾ നിങ്ങൾ ഉണർവുകൾ നിങ്ങൾ (2)
അമ്മയ്ക്കും അച്ഛനും കണികളായ് മേവുന്ന എൻ കണ്ണിൽ
മണികളേ നിങ്ങൾക്കായ് സ്വർണ്ണ പൂങ്കുടയുമായ്
നിൽക്കുന്നു ആരാമം നിറവുമായ് ( മലരും..)