മാനത്തുക്കണ്ണിയും മക്കളും

മാനത്തു കണ്ണിയും മക്കളും നീന്തുന്ന
കാണാനഴകുള്ള പാൽപ്പുഴയിൽ ഹോയ്
മാനത്തെ നീലിമ വീണലിയും പോലെ
ഞാനിതിൽ നീന്തി തുടിച്ചുവല്ലോ
മൂവുരു മുങ്ങി നിവരും പോലൊരു
കാവളം കിളി വന്നു കുരവയിട്ടു
പൂത്തു നിൽക്കും പാലമരച്ചോട്ടിൽ നിന്നാ
കാവളം കിളി കുരവയിട്ടു ഹോയ് (മാനത്തു...)

ആതിര തിങ്കളും നീന്തി വന്നു
കൂടെ ആയിരം താരകൾ നീ‍ന്തി വന്നു
പാലയ്ക്കില വന്നു പൂ വന്നു കായ് വന്നു
പാടിക്കൊണ്ടോമന തോഴൻ വന്നൂ (2)

തീരത്തെ തേന്മവിൽ ചാരി നിന്നാരോ ചൂളമിട്ടു
കാറ്റല്ല കുയിലല്ല കരിവീട്ടി നിറമുള്ളോരാളാണേ (മാനത്ത്..)

പാതിരനേരത്തും നീന്തി വന്നു
തേക്കുപാട്ടിന്റെ ഈണവും പൂമണവും
കാവൽ പന്തലിലോ ആരിന്നോ പാടുന്നൂ
പൂവിനെ സ്നേഹിച്ച തേൻ കിളിയോ (2)

താഴത്തെ പൂവാക ചോട്ടിലിന്നാരോ മൂളുകയായ്
പൊന്നോടക്കുഴലല്ല കരളിൽ തേൻ കുടമുള്ളോരാളാണേ (മാനത്ത്..)