കുരുക്കുത്തിക്കണ്ണുള്ള

കുരുക്കുത്തികണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പോൾ
ചുവക്കുന്ന ചേമന്തി
തിരക്കിളി പല്ലക്കിലാലോലം
വിരുന്നുണ്ണാൻ വരുന്നവരാവോളം (കുരുക്കുത്തി..)

പൂത്തുമ്പീ കുഞ്ഞുങ്ങൾ തേൻ തേടി
പോയോണ മുറ്റത്തെ മാവിൽ വിരുന്നിനോ (2)
നറുമലരാകും ഇന്നിവിടെ കുളിരല നെയ്യും
രോമാഞ്ചം ഞാനോമൽ കാറ്റിന്റെ തേരില് (കുരുക്കുത്തി..)

വരവേൽക്കാൻ വരമാകാൻ പോരുന്നോ
പൂത്തുമ്പീ നീ നൃത്തമാടി തളർന്നുവോ (2)
തരിവള പാടും കരമൊന്നായ്
ചിറകുകൾ തേടും മോഹത്തിൻ
തിരി നീട്ടി പൂ നുള്ളി നിൽക്കയോ (കുരുക്കുത്തി..)

അമ്പിളിക്കലയൊരു

ഉം...ഉം..ഉം..ഉം..

അമ്പിളിക്കലയൊരു നൊമ്പരപ്പാടോ
അംബര ചെരിവിലെ അൻപിന്റെ കൂട്
നെഞ്ചിലെ ചിലമ്പുന്ന പൊൻ ചിലങ്കേ
കൊഞ്ചുവാൻ മറന്നത് നീയറിഞ്ഞോ (അമ്പിളി..)

കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞൂ
കിളി പറന്നകന്നോ കൂടറിയാതെ (2)
പിരിയുമ്പോൾ നക്ഷത്ര മിഴി നിറയും (2)
സ്വപ്നങ്ങൾ എന്നിനി തിരികെ വരും ( അമ്പിളി..)

മനസ്സിലെ മോഹത്തിൻ മാലാഖ നീയൊരു
മുകിലോ മുത്തോ കണി കണ്ടുണരും (2)
മുകിലെങ്കിൽ മാറത്തു പെയ്തൊഴിയും (2)
മുത്തെങ്കിൽ മോതിര വിരലണിയും (അമ്പിളി...)

ഇടയരാഗ രമണദുഃഖം

ഇടയരാഗ രമണ ദു:ഖം ഇടറുന്ന ഹൃദയം
മൃദുല നാദ ലയങ്ങളിൽ
അശ്രു പാദം മറവി തേടും ഓർമ്മകളിൽ
ചിറകെഴുന്ന മൌനം
മുറിവുണർത്തും നിഴലിലേതോ
മിഴിമുനകൾ ( ഇടയ..)

കിരണ ചാരു മോഹമേ വിട പറഞ്ഞകന്നു പോയ്
വിരഹ ഭാര ചൈത്രവും മറന്നുവോ (2)
മദന മാനസങ്ങളേ മലരണിഞ്ഞിടേണ്ടി നീ
ചകിത ചന്ദ്രലേഖ മാഞ്ഞൂ മാനം ആർദ്രമായ്
മാനം ആർദ്രമായ്

ലലലാലാ..ലാലാലാ..

അരികിൽ എന്റെ സ്വപ്നമേ
നിറഞ്ഞു നിന്നിടാവൂ
നിൻ മനസ്സിൽ എന്റെ സാന്ത്വനം നിലാവു പോൽ
കനക ദീപ സന്ധ്യകൾ കതിരിടും നിലങ്ങളിൽ
പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ

യാമിനീ എന്റെ സ്വപ്നങ്ങൾ

Title in English
Yaaminee ente swapnangal

യാമിനീ...
എന്റെ സ്വപ്‌നങ്ങള്‍ വാരിപ്പുണര്‍ന്നു 
മൂകമാം കാലത്തിന്നഗ്നിവ്യൂഹം 
യാമിനീ...നീയുണരൂ (യാമിനീ... )

നെഞ്ചില്‍ വിതുമ്പുന്ന മോഹവുമായ്‌ 
ഞാനലയുന്നൊരീ വീഥികളില്‍  (2)
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാറുണ്ടോ 
ഇന്നും മനസ്സിന്റെ കൂട്ടുകാരന്‍ (യാമിനീ...)

ഏതോ കിനാവിന്റെ തീരവും തേടി 
ഞാനൊഴുകൊന്നൊരീ യാമങ്ങളില്‍ (2)
എന്‍ ജീവനാഥനെ ഒരുനോക്കുകാണാന്‍ 
എന്നെന്നും തീരാത്തൊരാത്മദാഹം 

യാമിനീ...
എന്റെ സ്വപ്‌നങ്ങള്‍ വാരിപ്പുണര്‍ന്നു 
മൂകമാം കാലത്തിന്നഗ്നിവ്യൂഹം 
യാമിനീ...നീയുണരൂ 

സുൽത്താന്റെ കൊട്ടാരത്തിൽ

Title in English
Sultante kottarathil

തന്തിന്നാ‍നം തനതിന്താനം
തനതിന്താനം തന്തിന്നാനം

സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി
പൊന്നും മുത്തും വാരി
വൈരക്കല്ലു പതിച്ചൊരു തൊപ്പീ പൊന്നാരത്തൊപ്പി
തലയിൽ ചൂടി വരുന്നൊരു കള്ളനെ
സുൽത്താൻ കണ്ടു പരണ്ടേ റബ്ബേ വാലു മടക്കീ പാഞ്ഞൂ (സുൽത്താന്റെ)

കള്ളസുൽത്താൻ നാടു ഭരിച്ചു
കൊള്ളല്ലാ സുൽത്താനൊത്തീ (2)
കള്ളന്മാരെ പെറ്റു വളർത്തീ
വാലുമടക്കീ പാഞ്ഞൊരു സുൽത്താൻ
നാടും വിട്ടു കാടും വിട്ടു
മാർക്കറ്റീ ചെന്നു
കളവു പഠിച്ചൂ(2)
തന്തിന്നാനം തനതിന്താനം
തനതിന്താനം തന്തിന്നാനം (സുൽത്താന്റെ..)

Film/album

ഹൃദയം കൊണ്ടെഴുതുന്ന കവിത

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർഥം അനർഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റു വരുത്താതിരുന്നാൽ
മഹാ കാവ്യം ദാമ്പത്യം ഒരു മഹാ കാവ്യം [ഹൃദയം]

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴക്കും താളം (2)
തിരുത്തലിലൂടെ ഉണരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം [ഹൃദയം]

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷം കൊണ്ടും വസന്തം കൊണ്ടും (2)
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം. [ഹൃദയം ]

താലം താലോലം

Title in English
Thalam thalolam

താലം താലോലം ഓലം ഓലോലം
കണ്ണനു നീലപ്പീലികൾ
ആടാനാലോലം നീന്താൻ നീരോളം
കാലിലിടാൻ മണികിങ്ങിണീ

(താലം..)

മെല്ലെ മെല്ലെ വാ ചെല്ലപ്പൂമുത്തേ 
ഒരു ചിരിതൻ ചിറകിൽ
മെല്ലെ മെല്ലെ വാ ചെല്ല പൂമുത്തേ 
ഒരു ചിരി തൻ ചിറകിൽ
കല്ലും പൊന്നാക്കും കുഞ്ഞിപാദങ്ങൾ (2)
വളർന്നീടാൻ കൊതിയായി

(താലം..)

തേനിൻ തേനാകും മുത്തം നീ നൽകൂ 
അഴകുകൾ തന്നഴകേ
തേനിൻ തേനാകും മുത്തം നീ നൽകൂ 
അഴകുകൾ തന്നഴകേ
മുള്ളും പൂവാക്കും കുഞ്ഞിക്കൈ രണ്ടും (2)
വളർന്നീടാൻ കൊതിയായ്

(താലം.. )
 

മധുചഷകം

Title in English
Madhuchashakam

മധുചഷകം നിറ മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ
മധുചഷകം നിറ മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ

സ്വർഗ്ഗസഭാതല നർത്തകീ ഞാൻ
സ്വപ്നവിഹാരിണി ഞാൻ
കല്പകപൊയ്കയിൽ നീരാടി വരും
കാമദേവത ഞാൻ കാമദേവത ഞാൻ
മധുചഷകം നിറ മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ

കനകമഞ്ജീരം കിലുക്കി
കളിയരഞ്ഞാണമിളക്കി
മുപ്പത്തിമുക്കോടി ദേവന്മാരുടെ
മുന്‍പിലഴിഞ്ഞാടി
തിരുമുല്‍ക്കാഴ്ചയായ്
തിരുമുന്‍പിലെത്തിയ
താരുണ്യ മല്ലിക ഞാന്‍
താരുണ്യ മല്ലിക ഞാന്‍ ആ..
മധുചഷകം നിറ മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ

ശുചീന്ദ്രനാഥാ നാഥാ

Title in English
Sucheendranadha

ശുചീന്ദ്രനാഥാ....
ശുചീന്ദ്രനാഥാ നാഥാ
സ്വയംവര മംഗല്യഹാരമിതാ
സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ
സ്വർണ്ണ രുദ്രാക്ഷമാലയിതാ (ശുചീന്ദ്ര..)
ശുചീന്ദ്രനാഥാ...

തിങ്കൾ തിരുമുടിക്കെട്ടുലഞ്ഞങ്ങനെ
ഗംഗാതരംഗമദമുണർന്നങ്ങനെ
തങ്കനാഗത്തളചുറ്റഴിഞ്ഞങ്ങനെ
നൃത്തമാടൂ - നാഥൻ നൃത്തമാടൂ
പൊൻമുകിൽ പല്ലക്കിൽ
ദേവകളെത്തുമ്പോൾ
പുഷ്പവൃഷ്ടിയിൽ കുളിക്കൂ (ശുചീന്ദ്ര..)
ശുചീന്ദ്രനാഥാ...

ശ്രീഭഗവതി ശ്രീപരാശക്തീ

Title in English
Steve bhagavathi sreeparasakthi

ശ്രീഭഗവതി ശ്രീപരാശക്തീ
കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ
പുണ്യതീർത്ഥത്തിരകൾ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം
ശ്രീഭഗവതി ശ്രീപരാശക്തീ
കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ

ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ്
അസുരശക്തിയും ദൈവീകശക്തിയും
തമ്മിലുള്ള സംഘട്ടനം

പണ്ടു ദ്വാപരയുഗാരംഭത്തില്‍
ബാണാസുരൻ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ പ്രത്യക്ഷമാക്കീ
കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും
കൊല്ലുകില്ലെന്നൊരു വരം വാങ്ങീ
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബാണാസുരൻ വന്നാക്രമിച്ചീ ഭൂമി കീഴടക്കി