കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാൽ മാറിലൊട്ടും മൈനകുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടിൽ പൂവാലി പോൽ മേയും മഞ്ഞ്
മിന്നാ പൊന്നിൻ കൂട്
കൂട്ടിൽ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാൻ പറയാം
പഴമൊഴി തൻ പൂം പാട്ടുമായ്
കണ്ടോ കണ്ടൊ കണ്ടൊ ( കണ്ടോ..)
കാട്ടു കൊമ്പനെ താലി കെട്ടിയീ കൊക്കൻ പൂച്ച
ആട്ടു തൊട്ടിലിൽ കാൽ കുടഞ്ഞതോ പോക്കാൻ തവള
കുംഭ മാസത്തിൽ കുരുവി നട്ടത് കുറുവാൽ നെല്ല്
നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാ കനല്
കോല മയിൽ തമ്പ്രാനുണ്ണാൻ നാട്ടു പഴംചോറ്
കാടി കുടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പട പോകുന്നെ
ഇന്നാണാറ്റിൻ കര നാട്ടിൽ തൈപ്പൂയം ( കണ്ടോ...)
ആട്ടിൻ കുട്ടിയെ ഊട്ടിപോറ്റുവാൻ രാ ചെന്നായ
ഒന്നിറുക്കിയാൽ ചങ്കറുക്കുമീ ചതിയൻ ഞണ്ട്
ആറ്റു മീനോടിഷ്ടം കൂടുവാൻ തടിയൻ കൊക്ക്
പൂക്കറുമ്പി തൻ പാൽ കറക്കുവാൻ മൂർഖൻ പാമ്പ്
ആഞ്ഞിലി മേലൂഞ്ഞാലാടാൻ കൂടെ വരും വവ്വാല്
കൂനനുറുമ്പാണേ നാവിൽ നെയ് മധുരം നൽകാം
പൂത്തകിലും കടും തുടിയും മറിമായമായ്
ഈ നാട്ടിൽ നടപ്പത് വേട്ടപുലിയാട്ടം ( കണ്ടോ...)