റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ
സുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2]
വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേ
വെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2]
അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2]
മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ
[റംസാൻ തങ്കനിലാവ് കൊതിക്കും...]
പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേ
രാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെ
കസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2]
കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2]
പത്തെരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം
താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം [2]
ഇശലുകൾ മൂളും തരളിത രാവും മെല്ലെയണഞ്ഞല്ലോ [2]
[റംസാൻ തങ്കനിലാവ് കൊതിക്കും...]
നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾ
നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾ
മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേ
ഹോ, മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേ
നീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾ
പൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ [2]
ഇശലുകൾ മൂളും തരളിതരാവും മെല്ലെയണഞ്ഞല്ലോ.... [2]
[റംസാൻ തങ്കനിലാവ് കൊതിക്കും...]