നാട്ടുവഴിയിലെ കാറ്റു മൂളണ

നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ...
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ.... ഈ
നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ...

Submitted by abhilash on Fri, 06/17/2011 - 16:39

കണ്ണോരം ചിങ്കാരം

കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാതോരം കിന്നാരം ....
കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി....
കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..

കാറ്റിന്റെ കൈയ്യിൽ വെൺ‌തൂവൽ‌ പോലെ
താഴ്വാരമാകെ പറന്നലഞ്ഞു...
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പലജന്മം

Submitted by abhilash on Fri, 06/17/2011 - 16:09

രതിനിർവ്വേദം

Title in English
Rathinirvedham(2011)
വർഷം
2011
റിലീസ് തിയ്യതി
Runtime
125mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

മുതിർന്ന സ്ത്രീകളോട് കൗമാരപ്രായമുള്ള യുവാക്കൾക്ക് തോന്നുന്ന ലൈംഗികമായ കൗതുകവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് രതിനിർവ്വേദം എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

കഥാസംഗ്രഹം

1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.

ചിത്രത്തിന്റെ റിവ്യൂ  ഇവിടെ വായിക്കാം.

വെബ്സൈറ്റ്
http://www.rathinirvedam.com
അനുബന്ധ വർത്തമാനം

എഴുപതുകളിൽ സൂപ്പർഹിറ്റായ ഭരതൻ ചിത്രമായ 'രതിനിർവ്വേദത്തിന്റെ" തന്നെ റീമേക്കാണീ ചിത്രം.

ഒരേ ഇതിവൃത്തം തന്നെ മൂന്നു തവണ കലാസൃഷ്ടിയാവുക എന്ന കൗതുകം രതിനിർവ്വേദത്തിനുണ്ട്. 1968ൽ പത്മരാജൻ എഴുതിയ "പാമ്പ്" എന്ന നോവൽ അന്നത്തെ കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ വാരിക എഡിറ്റർ കെ എസ് ചന്ദ്രനാണ് "രതിനിർവ്വേദം" എന്ന തലക്കെട്ടിലേക്ക് മാറ്റിയത്. പത്തു വർഷങ്ങൾക്ക് ശേഷം 1978ൽ സുപ്രിയഫിലിംസിനു വേണ്ടി ഹരിപോത്തൻ ഇത് സിനിമയാക്കിയപ്പോൾ ഭരതനാണ് സംവിധാനം ചെയ്തത്. 

പദ്മരാജന്റെ അടുത്ത സുഹൃത്ത് വിവരിച്ച സംഭവത്തെ ആസ്പദമാക്കി കഥയെഴുതുകയായിരുന്നു.

Editing
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പരസ്യം
Submitted by abhilash on Sat, 06/11/2011 - 20:21

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്‌കയിൽ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
എന്റെ കരൾക്കൊമ്പിലും ചാറ്റുമഴച്ചോലയിൽ
വന്നുപൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ...
ചെന്താമരേ.....

ചെമ്പകപ്പൂങ്കാട്ടിലെ......!
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......

Submitted by abhilash on Sat, 06/11/2011 - 20:17

നാടായാലൊരു സ്‌കൂളു വേണം

നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..
നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..
പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..
വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്...
ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ...

Submitted by abhilash on Fri, 06/10/2011 - 23:16

മേലേമാനത്തേ മൂളക്കം കേട്ടേ

മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാ‍ങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
കണ്ണെത്താദൂരെ മഴവില്ലിന്നും മേലെ
ഒരു പട്ടോലപ്പൂപ്പന്തൽ കെട്ടിയൊരുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....

Submitted by abhilash on Fri, 06/10/2011 - 20:40

ശംഭോ മഹാദേവ ശംഭോ കൃപാകരാ‍

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...

Submitted by abhilash on Fri, 05/06/2011 - 01:27

ശ്രീരാമരാമ രഘുവംശ വീരാ

ശ്രീരാമരാമ രഘുവംശ വീരാ
സീതാഭിരാമാ ത്രൈലോക്യനാഥാ
പാരിന്നെയൊക്കെയും കാക്കുന്ന നായകാ
നീയെന്നെയിനിയുമേ കാണുന്നതില്ലയോ

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

കരളുരുകി നിന്നെയും ധ്യാനിച്ചിരുന്നിട്ടു-
മരുളാത്തതെന്തിനിയും ദർശ്ശനമെനിക്കു നീ
ഇഹലോകദുഃഖത്തിലുഴറുന്ന നേരത്ത്
പിരിയാതെ എന്നുമേ കൃപചൊരിഞ്ഞീടണേ..

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

ഭവസാഗരം കടന്നക്കരെ ചെല്ലുവാൻ

Submitted by abhilash on Thu, 05/05/2011 - 23:14

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ

ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ

Submitted by abhilash on Thu, 05/05/2011 - 22:28

രശ്മി സതീഷ്

RESMI SATEESH
Name in English
RESMI SATEESH

“അപ്പാ നമ്മടെ കുമ്പളത്തൈ
അമ്മേ നമ്മടെ ചീരകത്തൈ
കുമ്പളം പൂത്തതും കായ പറിച്ചതും...
കറിയ്ക്കരിഞ്ഞതും നെയ്യിൽ പൊരിച്ചതും...
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ, കുഞ്ഞോളേ...
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ.....!!”

ഉറുമി‘ എന്ന ചിത്രത്തിലെ ഈ ഫോക്ക് സോങ്ങ് കേട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.

ഉറുമിയിലേ “ആരോ ആരോ...” എന്ന ഗാനത്തിന്റെ തുടക്കവും, ചിത്രത്തിൽ ഉള്ള പുള്ളുവൻപാട്ടുകളും, പിന്നെ വിദ്യാബാലൻ നൃത്തച്ചുവടുകൾ വെക്കുന്ന:

“ചലനം ചലനം ജീവിതമഖിലം
നിറവായ് തെളിവായ് മാറുമി വചനം
ചിന്തിതമൊടുവിൽ വന്നിടും സത്യമായ്...!”  - എന്ന ഗാനവും ആർക്കാണു ഇഷ്ടമാവാത്തത്?

ഇനി, ചാപ്പാ കുരിശിലെ ടൈറ്റിൽ സോങ്ങായ

“ഒരു നാളും കാണാതെ.... ഇരുപുറവും അറിയാതെ
ഒരു ജന്മം പോലെ എന്നാലും കരയറിയാ തിരപോലെ
ദിശകാണാകിളിപോലെ മറുജന്മം തേടിപ്പോകയോ..
ചാപ്പാ കുരിശ്... ചാപ്പാ കുരിശ്...!!“

ഈ ഗാനങ്ങൾക്കെല്ലാമുള്ള ഒരു പൊതുസ്വഭാവമുണ്ട്.  ഫോക്ക് ടെച്ചുള്ള, റഫ് & ടഫ് വോയ്സ്! ഈ ഗാനങ്ങളെല്ലാം പാടിയിരിക്കുന്നത് ‘രശ്മി സതീഷ്‘ എന്ന യുവഗായികയാണു. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ഈ മൾട്ടി ടാലന്റഡ് പേഴ്സണാലിറ്റിയെ പറ്റി അല്പം:

സംഗീതത്തിലും, അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച യുവഗായികയാണു 'രശ്മി സതീഷ്'. ആറ് വയസ്സു മുതൽ ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുത്തയ്യ ഭാഗവതരുടെ കീഴിലായിരുന്നു പഠനം. ഇപ്പോൾ ആലപ്പി ശ്രീകുമാറിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. ബി.എസ്.സിക്ക് ഫിസിക്സും, കാലിക്കറ്റ് സർവ്വകലാശാലയിൽ പി.ജിക്ക് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കും (msw) വിഷയമായി എടുത്തിരുന്ന രശ്മി ഇപ്പോൾ കൽക്കട്ടയിലെ സത്യജിത്ത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ "ഓഡിയോഗ്രാഫി” വിദ്യാർത്ഥിനിയാണു. കൊൽക്കട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കേരളത്തിൽ നിന്നെത്തിയ ആദ്യ വിദ്യാർത്ഥിനികൂടിയാണു ഈ ഗായിക. വയനാട്ടിലെ ആദിവാസി ഊരുകളിലും ഉൾപ്രദേശങ്ങളിലും സഞ്ചരിച്ച് പരിസ്ഥിതിപ്രശ്നങ്ങൾ പഠനവിധേയമാക്കുകയും, അതുമായി ബന്ധപെട്ട് സംവിധാനം ചെയ്ത '12th Hour Song'  എന്ന മ്യൂസിക്ക് ആൽബം ഉൾപ്പെടെ നിരവധി ആൽബങ്ങളിലും, ഡോക്യുമെന്ററികളിലും രശ്മി സതീഷ് പാടിയിട്ടുണ്ട്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സന്തോഷ് ശിവൻ നായകനായ “മകരമഞ്ഞ്” എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റായി ജോലി ചെയ്തിരുന്നു.  സന്തോഷ് ശിവന്റെ ‘ഉറുമി’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താനുള്ള ഫോക്ക് ടച്ചുള്ള ഗാനങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും റിസർച്ച് ചെയ്യാൻ നിയോഗിക്കപ്പെട്ടതും രശ്മിയെത്തന്നെ. ആ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പാടാൻ വഴിതുറന്നതും അങ്ങിനെയായിരുന്നു.

2012 പുറത്തിറങ്ങിയ ആശിക്ക് അബു സംവിധാനം ചെയ്ത “22 FEMALE KOTTAYAM" എന്ന ചിത്രത്തിൽ, കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിക്കുന്ന,  ജയിലിൽ എല്ലവരും ഭയക്കുന്ന അപകടകാരിയായ ഒരു ഗുണ്ടയുടെ സുപ്രധാന വേഷം വളരെ ഭംഗിയായി അവതരിപ്പിച്ച് 'രശ്മി സതീഷ്' അഭിനയരംഗത്തേക്കും കടന്നിരിക്കുകയാണു. കഥാഗതിയിൽ സുപ്രധാന വഴിത്തിരിവുകൾ സമ്മാനിക്കുന്ന “സുബൈദ” എന്ന തമിഴ് വംശജയായ ഈ കഥാപാത്രം ചിത്രത്തിൽ പാടുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനവും (“എമ്മാ മറക്കാ.. വൊരു മരുന്തൂമില്ലാ....മാരനാട്ട്ക്ക് ദൂദ് സൊല്ല്...”) രശ്മിതന്നെ ആലപിച്ചതാണു.

‘ഫ്രൈഡേ‘, ‘ബാച്ചിലേഴ്സ് പാർട്ടി‘ തുടങ്ങിയ ചിത്രങ്ങളാണു ഇനിയുള്ള പ്രധാന പ്രൊജക്റ്റുകൾ.

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഈ ഗായിക ഒരു സർക്കാർ ഉദ്യാഗസ്ഥ കൂടിയാണു.  മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അഡ്‌മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യാഗസ്ഥയായ രശ്മി ഇപ്പോൾ ജോലിയിൽ നിന്ന് തൽക്കാലം അവധിയെടുത്താണു സംഗീതപഠനവും അഭിനയവും മറ്റും തുടരുന്നത്. മ്യൂസിക്കിലും, സൗണ്ട് ഡിസൈനിങ്ങിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണു രശ്മിയുടെ പ്രധാന ആഗ്രഹവും തീരുമാനവും.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജി.എൻ.സതീഷാണു സംഗീതരംഗത്ത് പ്രവേശിക്കാൻ രശ്മിക്ക് പ്രചോദനമയത്. പത്ത് വർഷം മുൻപ് അച്ഛൻ മരണപ്പെട്ടു. പാറശാലയിലെ “സരിഗ”യാണു സ്വന്തം വീട്.  അമ്മ ഗീത (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ) അനുജത്തി രേണു ( കസ്തൂർബ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനി).