തകിട തധിമി തകിട തധിമി
തകിട തധിമി തകിട തധിമി തന്താനാ
ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന [ തകിട ]
ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍
ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍ [ ഇടയുമെന്‍ ]
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [ തകിട തധിമി ]
മനുജർ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം
ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം [ മനുജർ ]
അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ
അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ [ അറിയൂ ]
ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല
കാലം കോർത്തു തന്നതശ്രുഹാരം....
- Read more about തകിട തധിമി തകിട തധിമി
- 1216 views