തുമ്പയും തുളസിയും

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പ..)

നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴി പൊത്തിക്കളിക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളേ
കൽ വിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം
നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടി
അയലത്തെ മാടത്തത്തേ വായോ (തുമ്പയും...)

Film/album

നാഥാ നീ വരും

Title in English
nadha nee varum

 

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു 
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ....(നാഥാ...)

നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു 
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശി നിൽപ്പൂ...
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ.. 

ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
എന്തേ മനം തുടിയ്‌ക്കാൻ (ഈയിളം)
കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ
ഞാനെന്തു പറയാൻ.. എന്തു പറഞ്ഞടുക്കാൻ (നാഥാ നീ.. )

 

Film/album
Submitted by vikasv on Wed, 03/18/2009 - 00:12

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ

Title in English
vinnilirunnurangunna

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ
അന്ധനാര് ഇപ്പോൾ അന്ധനാര്
അന്ധകാരപരപ്പിതിൽ അന്ധനാര്

ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ
തപ്പിത്തടയുന്നു നിഴലുകൾ
കത്തിജ്വലിക്കുന്നു കതിരവനെങ്കിലും
നട്ടുച്ചയുമിന്നിവർക്ക് പാതിരാ - ഈ
നട്ടുച്ചയുമിന്നിവർക്ക് പാതിരാ
(വിണ്ണിലിരുന്നറുങ്ങുന്ന...)

മായാമരീചികയിൽ മനസ്സിലെ ആശകളാൽ
മാളിക കെട്ടുന്നു മാനവൻ
കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ
കാണുന്നു മുന്നിൽ വെറും ശൂന്യത
കാണുന്നു മുന്നിൽ വെറും ശൂന്യത
(വിണ്ണിലിരുന്നറുങ്ങുന്ന...)

ഉണരുമീ ഗാനം

Title in English
Unarumee Ganam

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ

(ഉണരുമീ ഗാനം )

താമരക്കിളി പാടുന്നു

താമരക്കിളി പാടുന്നു തെയ്തെയ് തകതോം

താളിയോലകളാടുന്നു തെയ്തെയ് തകതോം

ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ

സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു തെയ്തെയ് തകതോം

താളിയോലകളാടുന്നു തെയ്തെയ് തകതോം

ഒരുവഴി ഇരുവഴി പലവഴി പിരിയും

മുമ്പൊരു ചിരിയുടെ കഥയെഴുതീടാം

ഒരു നവ സംഗമ ലഹരിയിലലിയാം

ആറുമുഖൻ മുന്നിൽ ചെന്ന്

Title in English
Aarumughan

ആറുമുഖൻ മുന്നിൽച്ചെന്ന് കാവടിയൊന്നാട്
മുരുകൻറെ പുകൾ പാട്
ഉള്ളിൽ ആളും ദു:ഖം മൂട്
വള്ളി നാഥൻ തരും കാരുണ്യത്തിൻ പഞ്ചാമൃതം തേട്
തന്നാന്നാനാതിനം തന്നന്നാനാതിനം തന്നന്നാനാതിനം തന്നാനെ
തന്നാന്നാതിനം തന്നാനെ
തന്നന്നാനാതിനം തന്നന്നാതിനം തന്നന്നാതിനം തന്നാനെ
തന്നനാതിനം തന്നാനെ

Film/album

ഓടക്കുഴലുമായ്

Title in English
Odakkuzhalumay

ഓടക്കുഴലുമായ് വന്നവനിന്നലെ
ഓമനപ്പാട്ടുകള്‍ പാടാന്‍
പാടത്തിന്മേലേ തണലിലിരുന്നവന്‍
പാടാത്ത പാട്ടുകളില്ല (ഓടക്കുഴലുമായ് ...)

കാത്തിരുന്നൊരു പൈങ്കിളിയേ നിന്‍
പാട്ടിനു തംബുരു മീട്ടാന്‍
കാട്ടുമുളകളിലിക്കിളി പാകീ
കാറ്റിന്‍ കുഞ്ഞിക്കൈകള്‍ (ഓടക്കുഴലുമായ് ..)

ഓണക്കതിരുകള്‍ പാലടയൂട്ടിയ
ശര്‍ക്കരമാവിന്‍ ചോട്ടില്‍
കാത്തിരിക്കും കരളിനെയോര്‍ത്തൊരു
പാട്ട് നെയ്തു തരില്ലേ (ഓടക്കുഴലുമായ് ..)

 

ചെപ്പു കിലുക്കണ ചങ്ങാതീ

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ (2)
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ (2) 

ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതീ ചൊല്ലൂ നീ (2)
ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല(2)  (ചെപ്പു കിലുക്കണ..)

ആരിയങ്കാവിലെ കാറ്റു വന്നേ ഒരു
കാരിയം ചോദിച്ചതെന്താണു (2)
മഞ്ഞക്കിളികളിൽ  ചങ്ങാലീം വന്ന്
കൊഞ്ഞിപ്പറഞ്ഞതുമെന്താണ് (ചെപ്പു കിലുക്കണ ..)

മാമ്പൂക്കൾ പൊട്ടി വിരിഞ്ഞു

മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)

തത്തക്കിളിച്ചുണ്ടന്‍ മാങ്കനികൾ
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)

ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)