അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...]

താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറു വേണ്ടാ‍ല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍
പായ വിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില്
പേടിച്ചിരിപ്പാണോ (2) [അമ്പിളി...]

അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ

ഇല്ലിമുളം കാടുകളിൽ

ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും
 തെന്നലേ തെന്നലേ (2)
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും
 തെന്നലേ തെന്നലേ (2)

വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ലാ തെന്നലേ (2)
ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ(2)  (ചില്ലിമുളം...)

അണിയുവാന്‍ തൂവേര്‍പ്പിൻ മണിമാല തന്നേക്കാം
അണയൂ നീ കനിവോലും തെന്നലേ (2)
തരിവളച്ചിരി പൊട്ടും കുളിർകൈയ്യില്‍ ചന്ദനവും
പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2)  (ചില്ലിമുളം...)

 

 

തുഞ്ചൻ പറമ്പിലെ തത്തേ

തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ
പഞ്ചവര്‍ണ്ണക്കിളി തത്തേ
കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത്
കൊഞ്ചിക്കുഴഞ്ഞൊരു തത്തേ
വീണപൂവിന്‍ കഥ പാടീ മണി
വീണകള്‍ മീട്ടിയ തത്തേ
സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത
ചങ്ങമ്പുഴയുടെ തത്തേ

ഇക്കളിത്തട്ടിലിരിക്കാം പോരൂ
ഇത്തിരി നേരമെന്‍ തത്തേ
തെങ്ങിള നീരുതരാം ഞാന്‍ കുളുര്‍
ത്തെന്നലിന്‍ ചാമരം വീശാം
മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു
മഞ്ചാടിമാലതരാം ഞാന്‍
മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു
പൊന്മുത്തെടുത്തു തരാം ഞാൻ

ആഴിത്തിരമാലകൾ

Title in English
Aazhi Thiramalakal

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ആഴിത്തിരമാലകൾ ........
ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ
ആലോലമായ് ആടി വരും തീരം തേടി ഓടി വരും (ആഴിത്തിര..)
ആണാളും പെണ്ണാളും ആവണിയിൽ കണ്ടു മുട്ടും
ആശകളും സ്വപ്നങ്ങളും ആയിരമായിരം പങ്കു വെയ്ക്കും (2)
ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ
ആലോലമായ് ആടി വരും തീരം തേടി ഓടി വരും (2)

ഓ..ഹൊയ്യാ...ഹൊയ്യാ
നീണ്ടകരയിലെ നീരാഴിക്കരയിലെ (2)
നീൾമിഴിയുള്ളൊരു നീലാഞ്ജന പെൺകൊടികളേ (2)
നിങ്ങടെ നീലക്കണ്ണിലെ കരിമീൻ പിടിക്കുവാൻ (2)
നീണ്ടൊരു ചൂണ്ടയുമായ് വരണൊണ്ട് ഞങ്ങൾ വരണുണ്ട് (ആഴിത്തിര..)

സ്നേഹത്തിൻ നിധി തേടി

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
കദനത്തിൻ കഥ പാടീ
ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..)

അഴകായി വിരിയും കിനാവേ
അഭിലാഷ മലർ വെണ്ണിലാവേ (2)
ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ..
ഹൃദയത്തിൻ വിളി കേട്ടതില്ലെ
എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ

നന്ദകിശോരാ പാടുന്നു മീര

നന്ദ കിശോരാ.....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം

കുയിലേ നിൻ

കൂ..കൂ‍...കൂ..കൂ

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂഹൂ കൂഹൂ കൂഹൂ

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ

ഗ്രാമകന്യക പച്ചനിറമുള്ള പുള്ളിപ്പാവാട ചുറ്റി (2)
നാണം കുണുങ്ങുന്ന നദിയാലവളൊരു
വെള്ളിയരഞ്ഞാണം കെട്ടി
വെള്ളിയരഞ്ഞാണം കെട്ടി

കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം
ജീവനിൽ പൂവിടും ചിന്ത്
തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിലേതോ..)

പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ
എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു
ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ
കള മൊഴിയേ കിളിമകളേ നീയൊന്നു പാട്
പാട് പാട് തകതിമി തകതിമി തകതിമി തകതക തോം
(എന്നുള്ളിലേതോ..)

കണ്ണുനീർപ്പുഴയുടെ തീരത്ത് (മെയിൽ വോയിസ് )

കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും (2)
കുയിലമ്മ പെണ്ണിന്റെ ഇട നെഞ്ചു പിടയും
ഒരു ശോക രാഗം കേട്ടോ
ഒരു തേങ്ങലിൻ ഈണം കേട്ടോ
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും

വസന്തവും ശിശിരവും വന്നു പോയ് ഓ....ഓ..
വസന്തവും ശിശിരവും വന്നു പോയ്
മഴയായ് കാലം പെയ്തിറങ്ങി
മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാൽ
സ്വപ്നമാണോ ദു:ഖമാണോ
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും

കണ്ണുനീർപ്പുഴയുടെ തീരത്ത്

കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും (2)
കുയിലമ്മ പെണ്ണിന്റെ ഇട നെഞ്ചിലുയരും
ഒരു രാഗ മഞ്ജരിയാണേ
ഒരു തേങ്ങലിൻ ഈണമാണേ
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും

വസന്തവും ശിശിരവും വന്നു പോയ് ഓ...ഓ...
വസന്തവും ശിശിരവും വന്നു പോയ്
മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാൽ
സ്വപ്നമാണോ ദു:ഖമാണോ
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും
കണ്ണുനീർ പുഴയുടെ തീരത്ത്
കരളുരുകുന്നൊരു കഥ പറയും