കല്യാണക്കച്ചേരി

Title in English
Kalyanakacheri

ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓ...

Year
2008

ജീവിതം ഒരു തീവ്രവ്രതമാക്കിയോൻ

Title in English
Jeevitham Oru

ജീവിതം ഒരു തീവ്ര വ്രതമാക്കിയോൻ
ഉഗ്ര ശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോൻ

ഗാംഗേയനാം ഭീഷ്മൻ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ
ശൂരത്വമോടെ പോയി കൊണ്ടുപോന്നു
തേരിലേറ്റി സ്വയംവര കന്യമാരെ
തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും
അനുജർക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാർന്നു പടനയിച്ചു
നന്മ തൻ ലോകക്രമം ക്ഷയിച്ചു
തൻ വിധിയോർത്തവൻ
സംക്രാമ ഭൂമിയിൽ
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..

കാലടിപ്പുഴയുടെ

കാലടിപ്പുഴയുടെ തീരത്ത് നിന്നു വരും
കാവ്യ കൈരളി ഞാൻ
സിന്ധു ഗംഗാ ഗോദാവരി കാവേരി നദികൾ തൻ
പൊന്നുടപ്പിറന്നവൾ ഞാൻ

ചിലപ്പതികാരത്തിൻ ചിലമ്പുകൾ ചാർത്തി
ചിറ്റാട ഞൊറിഞ്ഞു കുത്തി
സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ
സ്വർണ്ണ പഞ്ജരം തൊഴുതിറങ്ങീ
ശുദ്ധമദ്ദളത്തിൽ പ്രണവം മുഴങ്ങുമീ
ഉത്സവപന്തലിൽ വരുന്നൂ ഞാൻ
(കാലടി..)

മണിപ്രവാള തളകളുയർന്നൂ

മണിപ്രവാളത്തളകളുയർന്നൂ
മനസ്സിൽ കമലദളങ്ങൾ വിതിർന്നൂ
കാവ്യകലയുടെ കനകാംഗുലികളിൽ
കഥകളി മുദ്രകൾ വിടർന്നൂ
ശരത്കാല മേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായി വാര്യരുമിരയിമ്മൻ തമ്പിയും
സ്വർണ്ണ നാരായങ്ങൾ മിനുക്കീ
(മണിപ്രവാള..)

പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങൾ പാടീ ചൈത്ര മദങ്ങളാടീ
ചെണ്ടയിൽ ചേങ്ങലയിൽ ഇലത്താളത്തിൽ
സ്യമന്തകങ്ങൾ കിലുങ്ങീ
(മണിപ്രവാള..)

വില്വമംഗലത്തിനു ദർശനം നൽകിയ

വില്വമംഗലത്തിനുദർശനം നൽകിയ
വൃന്ദാവന മണിവർണ്ണാ
നിന്റെ കടാക്ഷങ്ങളെന്നിൽ പതിയുവാൻ
എന്തിത്ര താമസം കൃഷ്ണാ

ഗുരുദക്ഷിണയിലെ കണ്ണനാമുണ്ണിയായ്
ഗുരുവായൂരിൽ ഞാനാടി എത്ര നാൾ
ഗുരുവായൂരിൽ ഞാനാടി
ഭഗവത് ദൂതിലെ വിശ്വരൂപത്തിനു
പട്ടും വളയും നേടി ഞാനെത്ര
പട്ടും വളയും നേടി
ഓർമ്മയില്ലേ എന്റെ കഥകളി വേഷങ്ങൾ
ഓർമ്മയില്ലേ കൃഷ്ണാ..
(വില്വമംഗല)

മാ നിഷാദ

മാ നിഷാദ മാ നിഷാദ
ആദികവിയുടെ ദുഃഖമുണർത്തിയ
അസ്വസ്ഥയുടെ ഗീതം ഇതു
കാമുകഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ
കാലം പാടും ഗീതം
(മാ നിഷാദ..)

ഏതോ വേടന്റെയമ്പേറ്റു വീണൊരു
ചേതോഹരിയാം ഇണപ്പക്ഷി
തമസാ തീരത്ത് നിൻ മുറിപ്പാടുകൾ
തഴുകുവാൻ വന്നതാണാ ഗീതം യുഗ
സ്നേഹ ഗീതം ഋഷി ഗീതം
( മാനിഷാദ..)

സീതാദുഃഖമൊരിതിഹാസമാക്കിയ
ത്രേതാ യുഗത്തിലെ വാത്മീകി
വിരഹം ഞങ്ങളെ വേർപെടുത്തും നേരം
അരുതെന്നു വിലക്കുമോ നിൻ ഗീതം
പ്രതിഷേധഗീതം ഋഷിഗീതം
( മാനിഷാദ..)

അനസൂയേ പ്രിയംവദേ

അനസൂയേ പ്രിയംവദേ
ആരേ തിരയുവതാരേ നിങ്ങൾ
ആശ്രമകന്യകമാരേ (അനസൂയേ..)

ദേവദാരത്തേരിൽ മാലിനീതീരത്ത്
ദുഷ്യന്തൻ പിന്നെയും വന്നുവോ നിങ്ങൾ
പുഷ്പമിറുക്കുമ്പോൾ കാലിൽ വല്ലേടത്തും
ദർഭത്തലപ്പുകൾ കൊണ്ടുവോ (അനസൂയേ...)

പുഷ്യരാഗക്കല്ലു പുഷ്പിച്ച മോതിരം
ദുഷ്യന്തൻ നിങ്ങൾക്കും തന്നുവോ നിങ്ങൾ
മുങ്ങിക്കുളിക്കുമ്പോളാറ്റിലെങ്ങാനുമാ
മുദ്രാംഗുലീയം കളഞ്ഞുവോ (അനസൂയേ...)

 

വൈക്കത്തപ്പനും ശിവരാത്രി

Title in English
Vaikkathappanum sivarathri

വൈക്കത്തപ്പനും ശിവരാത്രി
വടക്കുംനാഥനും ശിവരാത്രി
ഭഗവാനു തിരുനൊയമ്പ് ഇന്നു
ഭഗവതിക്കും തിരുനൊയമ്പ് - ഉണ്ണി
ഗണപതിക്കും തിരുനൊയമ്പ്
(വൈക്കത്തപ്പനും..)

സ്വര്‍ഗ്ഗഗംഗയില്‍ നീരാടി
സ്വര്‍ണ്ണക്കൂവളത്തില ചൂടി
തൃശ്ശിവപ്പേരൂര്‍ മതിലകത്തു നാഥന്‍
ദര്‍ശനം നല്‍കും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
(വൈക്കത്തപ്പനും..)

മണിനാഗതിരുനാഗ യക്ഷിയമ്മേ

Title in English
Maninaga thirunaga

മണിനാഗത്തിരുനാഗയക്ഷിയമ്മേ
മണ്ണാര്‍ശ്ശാലയിലെ യക്ഷിയമ്മേ
യക്ഷിയമ്മേ വാഴ്ക യക്ഷിയമ്മേ
വാഴ്ക വാഴ്ക നാഗയക്ഷിയമ്മേ
മണിനാഗത്തിരുനാഗയക്ഷിയമ്മേ

മഞ്ഞളാടി നീരും പാലുമാടി
മഞ്ജുപീതാംബരം ഞൊറിഞ്ഞു ചുറ്റി
ഏഴുമലര്‍പ്പൊടിക്കളത്തിലിരിയ്ക്കാന്‍ അമ്മ
എഴുന്നള്ളണ നേരമായി
മലര്‍ത്തിങ്കള്‍ പെണ്ണിനു മക്കളില്ലാഞ്ഞിട്ട്
മാനത്തു കമഴ്ത്തിയ പൊന്നുരുളി അമ്മ
തൃക്കണ്‍പാര്‍ത്തനുഗ്രഹിക്കണ നാള്
ഇന്ന് നക്ഷത്രം ജനിയ്ക്കണ നാള്
മണിനാഗത്തിരുനാഗയക്ഷിയമ്മേ

പ്രളയപയോധിയിൽ

Title in English
Pralayapayodhiyil

പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ
പ്രകൃതിയുമീശ്വരനും ഞാനും നിന്റെ
പ്രതിരൂപങ്ങളല്ലേ
(പ്രളയപയോധിയിൽ ...)

മന്വന്തരങ്ങൾ ജനിച്ചു മരിയ്ക്കുമീ
മൺമതിൽക്കെട്ടിനു മുകളിൽ
ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
ഇടംവലം നിൽക്കും തേരിൽ
സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും
സൗരഭ്യമെന്തൊരു സൗരഭ്യം
കാലമേ...
ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
ഈ സൗരഭ്യം എനിക്കു മാത്രം
എനിക്കു മാത്രം - എനിക്കു മാത്രം
(പ്രളയപയോധിയിൽ ...)