തൃക്കാക്കരെ തീർത്ഥക്കരെ

തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്
തൃക്കാക്കരെ തീർത്ഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

ആളുകൾക്കൊക്കെയും തനി അസത്ത്
അവൻ അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത്
തൃക്കാക്കരെ തീർഥക്കരെ
തീയിൽ മുളച്ചൊരു അസുരവിത്ത്

കാലം കല്യാണകാലം

കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം

കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം
കാലം കല്യാണ കാലം

കാതിൽ കണ്ണാടി വളക്കിലുക്കം
കളിത്തോഴിമാരുടെ കിലുകിലുക്കം
കാതിൽ കണ്ണാടി വളക്കിലുക്കം
കളിത്തോഴിമാരുടെ കിലുകിലുക്കം
കരളിൽ കുരവകൾ നാദസ്വരം
കളിയാക്കിപ്പാടണ പാദസരം
കളിയാക്കിപ്പാടണ പാദസരം

തങ്കവർണ്ണപ്പട്ടുടുത്ത

തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ

സുന്ദരിമാർ മണിമൂളി ചെങ്കൊടിയാളുന്നൊരു
സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ
സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ
തങ്കവർണ്ണ പട്ടുടുത്ത റങ്കുകാരി പെണ്ണിവളൊരു
മംഗല പൂമാരന്റെ പങ്കുകാരിയല്ലോ

Film/album

പണ്ടു പണ്ടൊരു പാദുഷാവിൻ

പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമാരിയെ
കണ്ടു മുട്ടീ ജിന്നൊരുത്തൻ പൂങ്കാവനത്തിൽ(2)

ആരുമാരുമില്ലാതുള്ള സമയം നോക്കീ
ക്രൂരനൊരു കഴുകന്റെ വേഷം ധരിച്ചു വന്നു
പാവമാകും പെൺകൊടിയെ മന്ത്ര ശക്തിയാലൊരു
പ്രാവാക്കി മാറ്റിയവൻ പറന്നുപോയി
പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമാരിയെ
കണ്ടു മുട്ടീ ജിന്നൊരുത്തൻ പൂങ്കാവനത്തിൽ

Film/album

നീലമേഘ മാളികയിൽ

നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ
നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ

മഞ്ഞിലെന്റെ മൺ കുടിലിൽ എന്നെയോർത്തു മയങ്ങുമീ
തങ്കവർണ്ണ പൈങ്കിളിയെ കണ്ണു വെയ്ക്കല്ലേ
പൊന്നിലഞ്ഞി തൂമണത്താൽ
കന്നി രാത്രി വിളിക്കുമ്പോൾ
കണ്ണടച്ചു കിടക്കുന്ന കളിത്തത്തമ്മേ
ഇന്നു രാവിൽ നിൻ മിഴിയിൽ
പൊൻ കിനാവായ് ഞാനണഞ്ഞൂ
ഉമ്മ വെച്ചു മെല്ലെ മെല്ലെ നിന്നെയുണർത്തും

Film/album

മാനത്തു സന്ധ്യ കൊളുത്തിയ

Title in English
maanathu sandya koluthiya

മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും (2)
മനസ്സിലോ സ്വപ്നത്തിന്റെ പൊന്‍വിളക്കും പൊന്‍തിരിയും (2)
ഇന്നല്ലോ ബക്രീദുപെരുന്നാള്‍ ഇന്നല്ലോ വലിയപെരുന്നാള്‍ (2)
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ

കോലായില്‍ വിരുന്നുകാരുടെ
കോലാഹലവും കിസ്സകളും (2)
മുറ്റത്തെമുല്ലപ്പന്തലില്‍
അറവനമുട്ടും ഒപ്പനയും(2)
മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും 

Film/album

ആരോമൽ പൊന്മകളേ

ആരോമൽ പൊൻ മകളേ
മാനസ ശ്രീകോവിൽ മണി വിളക്കേ (2)
ആയിരം സ്വപ്നങ്ങൾ പൂപ്പാലികയാൽ
ആശംസ ചൊരിയുന്ന ജന്മ ദിനം
നീയെൻ ആത്മാവിൽ പൂവിട്ട പുണ്യ ദിനം
ആരോമൽ പൊൻ മകളേ
മാനസ ശ്രീകോവിൽ മണി വിളക്കേ

പനിനീർ മുത്തേ നിന്നുള്ളിൽ കണ്ടൂ ഞാൻ (2)
പരമാനന്ദത്തിൻ സാഗരങ്ങൾ
മധുരമീ ചുണ്ടിലെ പുഞ്ചിരിയാലിന്ന്
മനസ്സിന്റെ താമരക്കരുണോദയം
ആരോമൽ പൊൻ മകളേ
മാനസ ശ്രീകോവിൽ മണി വിളക്കേ

കിലുക്കാം ചെപ്പും കിന്നാര പൊൻ വളയും (2)
കിലുങ്ങുമ്പോൾ എന്നുള്ളിൽ ജല തരംഗം
കൊഞ്ചും മൊഴി കേട്ടാൽ എന്നുള്ളിൽ ഉണരും
ഗംഗയും യമുനയുംസരസ്വതിയും

കണ്ണീരു കണ്ടാൽ ചിരിക്കുമെടീ

കണ്ണീരു കണ്ടാൽ ചിരിക്കുമെടീ ഞാൻ
കണ്ണീരു കണ്ടാൽ ചിരിക്കുമെടീ എന്റെ
കണ്ണുകൾ കള്ളിമുൾ പൂക്കളെടീ ഇന്നു
കരളിൽ വേനലും വസന്തമെടീ
സ്നേഹം മോഹം ത്യാഗം എല്ലാം
വിൽക്കുന്ന കടലാസു പൂക്കളെടീ
പനിനീർ ചെമ്പകം വാങ്ങുവാൻ പൊയി
പരിമളം വിറ്റു ഞാൻ തിരിച്ചു പോന്നു
തിരിച്ചു പോന്നു (കണ്ണീരു...)

സ്വപ്നം പ്രേമം മനസ്സിൻ പ്രേതം
ദൈവങ്ങളിന്നെനിക്ക് കടം കഥകൾ
സ്വർഗ്ഗത്തിൻ കഥ കേട്ടാൽ കലി കയറും
സംസ്കാരം വർണ്ണിച്ചാൽ ഭ്രാന്തിളകും
ഭ്രാന്തിളകും (കണ്ണീരു...)

വിളക്കു വെയ്ക്കും

വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം

ഒരു മലരമ്പിളി മുത്തൊളിയായ്
നിൻ കവിളിൽ കളമെഴുതി
മണി മുകിൽ തന്നൊരു കരിമഷിയായ്
നിൻ മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെ ഓർമ്മകൾ
നിന്റെ ഓർമ്മകൾ
(വിളക്കു..)

Film/album