ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ (2)
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ (2)
ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതീ ചൊല്ലൂ നീ (2)
ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല(2) (ചെപ്പു കിലുക്കണ..)
ആരിയങ്കാവിലെ കാറ്റു വന്നേ ഒരു
കാരിയം ചോദിച്ചതെന്താണു (2)
മഞ്ഞക്കിളികളിൽ ചങ്ങാലീം വന്ന്
കൊഞ്ഞിപ്പറഞ്ഞതുമെന്താണ് (ചെപ്പു കിലുക്കണ ..)
കാറ്റിൻ കൈയ്യിൽ കൊടുത്താലേ
ഇതു പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ (2)
നാട്ടുകാരിക്കളി ചോദിച്ചാൽ
നിന്റെ പാട്ടിനു പോവാൻ പറയൂല്ലേ (2)(ചെപ്പു കിലുക്കണ ..)
അമ്മിണിക്കുഞ്ഞിനു ഇങ്കു കുറുക്കിയതമ്മച്ചി
കാണാതെ കൊണ്ടത്തരാം (2)
പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ
മുത്തണിമാലയെനിക്കല്ലേ(ചെപ്പു കിലുക്കണ ..)
Film/album
Singer
Music
Lyricist