കടുവ കള്ള ബടുവ

Title in English
Kaduva Kalla Baduva

കടുവാ കള്ളബടുവാ
കടന്നുപോ കാട്ടീന്നുപോ
കണ്ടാല്‍ അടിച്ചു നിന്റെ
അണപ്പല്ല് ഞാനെടുക്കും
(കടുവാ ..)

പഞ്ചറച്ചായാ അച്ചായാ അച്ചായാ ആ
പറഞ്ഞതിത്തിരി കൂടിപ്പോയി - ആ കൂടിപ്പോയി

കാട്ടിലെ കടുവയച്ചന്‍ കേട്ടാല്‍ - ഈ
വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും
കാട്ടിലുള്ള കടുവയെക്കാള്‍ കേമിയൊരുത്തി - എന്റെ
വീട്ടിലുണ്ട് വിശറി വച്ച പെമ്പിരന്നോത്തി
അവളുപോലും എനിക്ക് പുല്ലാ പിന്നയല്ലേ കടുവാ
(കടുവാ ..)

പഞ്ചറച്ചായാ അച്ചായാ അച്ചായാ
ആ വലിച്ചതിത്തിരി കൂടിപ്പോയി
ആ അതില്ല ചുമ്മാതിരി

Year
1972

മൂളിയലങ്കാരീ

Title in English
Mooliyalankaaree

ഓ.......ഓ.......
മൂളിയലങ്കാരീ മൂളിയലങ്കാരീ
മുറത്തിൽ ക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ
കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ
കണ്ണുകൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം

മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ
മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ
ആ മൂക്കുത്തി കൊടുത്തിട്ടല്ലേ അല്ലിത്താലി വാങ്ങിയത്
അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ
അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത്
ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ
ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത്
ഓഹോ അപ്പടിയാ
(മൂളിയലങ്കാരീ ..)

Year
1972

കാടുകൾ കളിവീടുകൾ

Title in English
Kaadukal Kaliveedukal

ഓ.....
കാടുകള്‍ കളിവീടുകള്‍
കതിരിട്ട മാനവസംസ്കാരത്തിന്‍
വാടികള്‍ പൂവാടികള്‍
വള്ളിത്തൊട്ടിലുകള്‍
(കാടുകള്‍..)

അവയുടെ പത്മതടാകക്കരയിലെ
അനന്ത നീലിമയില്‍
ഇന്നും കാണാം ആദിയുഷസ്സിന്‍
പാദരേണുക്കള്‍
അവയുടെ ഹൃദയതപോവന സീമയില്‍
അലോകശാന്തതയില്‍
ഇന്നും കാണാം ഇന്ത്യ വളർത്തിയ
ബോധി വൃക്ഷങ്ങള്‍
(കാടുകള്‍..)

Year
1972

കടുന്തുടി കൈയ്യിൽ

Title in English
Kadunthudi Kayyil

കടുന്തുടി കൈയ്യിൽ കടുന്തുടി
കൊമ്പു ,കുറുംകുഴൽ ഉടയ്ക്ക കൈമണി കുമ്മിയടി
കാവുടയമ്മയ്ക്ക് കുംഭ ഭരണിയ്ക്ക് കുരുതി
കാവടി കളം പാട്ട് (കടുന്തുടി..)

മലമേലേ കരിമലമേലേ
ഓഹോയ് ഓഹോയ് ഓഹോയ്
മഞ്ഞൾപ്പൊടി കൊണ്ട്
കളമെഴുതും പൊന്നും കിളിയേ
തൈതെയ്യം താരാ തിതെയ്യം താരാ
ഇന്നു കാവുടയമ്മേടേ കളത്തിൽ തുള്ളുന്ന
കന്നിക്കുറത്തിയെ കാണിച്ചു താ തൊട്ടു കാണിച്ചു താ
എള്ളെട് ,പൂവെട്,തെള്ളിയെട്
വള്ളീ നീലീ കുരവയിട് ( കടുന്തുടി..)

Year
1972

നെഞ്ചം നിനക്കൊരു മഞ്ചം

Title in English
Nenjam Ninakkoru Manjam

നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകൻ പൂ കൊണ്ടു മൂടുമീ
നെഞ്ചം ഒരു മലർമഞ്ചം (നെഞ്ചം.)

ഹേമന്ത സന്ധ്യകൾ പനിനീരിൽ മുക്കിയ
രാമച്ചവിശറികൾ വീശുമ്പോൾ
കാമുകീ....
കാമുകീ ഞാൻ നിന്റെ സ്വയംവരപന്തലിലെ
കാർമുകം ഒരു നാൾ കുലയ്ക്കും അതിൽ
കാമബാണം തൊടുക്കും (നെഞ്ചം..)

സീമന്ത രേഖയിൽ അളകങ്ങൾ മാടി നീ
സിന്ദൂരതിലകങ്ങൾ ചാർത്തുമ്പോൾ
ശ്രീമതീ...
ശ്രീമതീ ഞാൻ നിന്റെ മധുവിധു രാത്രിയിലെ
രോമാഞ്ച മുകുളങ്ങൾ വിടർത്തും എന്റെ
പ്രേമദാഹം തീർക്കും (നെഞ്ചം..)

Year
1972

സൂര്യന്റെ തേരിനു

Title in English
Sooryante Therinu

ആ.. ആ..
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
തേരിനകത്തൊരു പവിഴക്കൊടി
പവിഴക്കൊടി - ഒരു പവിഴക്കൊടി
പനിനീര്‍ കുങ്കുമപ്പൂമ്പൊടി
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
(സൂര്യന്റെ..)

ആര്യങ്കാവിലെ അല്ലിപ്പൂവിന്
വാരിപ്പൂശാനല്ലോ - കവിളില്‍
വാരിപ്പൂശാനല്ലോ
പീരുമേട്ടിലെ പച്ചിലക്കുന്നിനു
പൊട്ടുതൊടാനല്ലോ - പൂമ്പൊടി
പൊട്ടുതൊടാനല്ലോ
കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍
മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞുതരാം ഞാന്‍
ആഹഹാ.. ആഹഹാ.. ആ...
(സൂര്യന്റെ..)

Year
1972

സഹ്യാദ്രിസാനുക്കളെനിക്കു

Title in English
SahyadrisaanukkaL Enikku Nalkiya

സഹ്യാദ്രിസാനുക്കളെനിക്കു നൽകിയ
സൗന്ദര്യ ദേവത നീ
സംക്രമപ്പുലരികൾ അണിയിച്ചൊരുക്കിയ
സങ്കല്പ ദേവത നീ (സഹ്യാദ്രി..)

എതു കാനന പുഷ്പ പരാഗം
ഹേമാംഗരാഗമായി നിന്റെ
ഹേമാംഗരാഗമായി(2)
ഏതു മൃഗമദ സൗരഭം ചേർത്തു നീ
ഏഴിലക്കുറി ചാർത്തി
നെറ്റിയിൽ കുറി ചാർത്തി
ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)

ഏതു മാനസ ശുകസന്ദേശം
ഏകാന്തഗാനമായി നിന്റെ
ഏകാന്തഗാനമായി
ഏതു മരതകമോതിരക്കൈവിരൽ
എന്നിലെ തിരി നീട്ടി സ്വപ്നമാം തിരി നീട്ടി
ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)

Year
1972

മാരിമലർ ചൊരിയുന്ന

Title in English
Maarimalar

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ
മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)

കടലുപെറ്റപെണ്ണേ - കറുകറുത്തപെണ്ണേ
കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ
പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടി പൊട്ടും തൊട്ട്
പുന്നാരിച്ച പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)

Film/album

കല്ലായിപ്പുഴയൊരു മണവാട്ടി

Title in English
Kallaayippuzhayoru

കല്ലായിപ്പുഴയൊരു മണവാട്ടി
കടലിന്റെ പുന്നാര മണവാട്ടി
പതിനാറുതികഞ്ഞിട്ടും
കല്യാണം കഴിഞ്ഞിട്ടും
പാവാടമാറ്റാത്ത പെണ്‍കുട്ടി
(കല്ലായിപ്പുഴയൊരു..)

കിഴക്കന്‍ മലയുടെ മോളാണ്
കിലുകിലെച്ചിരിക്കണ പെണ്ണാണ്
മിടുക്കിപ്പെണ്ണിന് കൈകളിലണിയാന്‍
മിസരിപ്പൊന്നിന്റെ വളയാണ്
ഓഹോഹോ.. ആ‍......
(കല്ലായിപ്പുഴയൊരു..)

മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍
മാനത്തിന്നിറങ്ങിയ പട്ടാണ്
പകലും രാവും പെണ്ണിന്റെ ചുണ്ടത്ത്
ബദറുല്‍ മുനീറിന്റെ പാട്ടാണ്
ഓഹോഹോ.. ആ‍......
(കല്ലായിപ്പുഴയൊരു..)

Film/album

പതിനാലാം രാവുദിച്ചത്

Title in English
Pathinaalaam raavudichathu

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ - കണ്ണാടി കവിളത്തോ
(പതിനാലാം..)

തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം..)

Film/album