താമരക്കുമ്പിളല്ലോ മമഹൃദയം

ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ

താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ 
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍ 
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം

കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം

താതാ നിന്‍ കല്‍പ്പനയാല്‍  പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
ദേവാ - ദേവാ - ദേവാ

താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ

Submitted by AjeeshKP on Thu, 04/09/2009 - 17:57