നാടൻപാട്ടിന്റെ മടിശ്ശീല

Title in English
Naadan paattinte

നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി

Raaga

ഒരു ചിരി കണ്ടാൽ

ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി
കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ
കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാം‌കിളി
കൂവുന്നത് കുയിലിനറിയുമോ...
[ഒരു ചിരികണ്ടാൽ]

പൂവാലൻ കോഴി പുതു
പൂഞ്ചാത്തൻ കോഴി...
ചിറകാട്ടിക്കൂവേണം പുലരാൻ നേരം
ഹോയ്...
കുന്നുന്മേലാടും ചെറുകുന്നിൻ‌മണിച്ചൂര്യൻ.
ഉലയൂതി കാച്ചേണം
ഉരുളിയിൽ എണ്ണ
പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ
പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം
[ഒരു ചിരികണ്ടാൽ]

Submitted by AjeeshKP on Thu, 04/09/2009 - 20:11

കുന്നിമണിച്ചെപ്പു

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

ഇന്നു നീ വരാഞ്ഞതെന്തേ



ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

മുഴുതിങ്കളാകും നാളേ

Submitted by AjeeshKP on Thu, 04/09/2009 - 20:07

പാടുന്നു വിഷുപ്പക്ഷികൾ

പാടുന്നു വിഷുപക്ഷികൾ മെല്ലെ
മേടസംക്രമ സന്ധ്യയിൽ
ഒന്നു പൂക്കാൻ മറന്നേ
പോയൊരു
കൊന്നതൻ കുളിർച്ചില്ലമേൽ

കാറ്റു തൊട്ടുവിളിച്ചു
മെല്ലെനിൻ
കാതിലോരോന്നു ചൊല്ലവേ
കേട്ടുവോ നിന്റെ
ബാല്യകാലത്തിൻ
കാൽച്ചിലമ്പിലെ മർമ്മരം (2)

മാവുപൂത്ത
തൊടികളും
മുറ്റത്താദ്യം പൂവിട്ട
മുല്ലയും(2)
ആറ്റുതീരത്തിലഞ്ഞിക്കാവിലെ
ആർദ്രമാം ശംഖുനാദവും(2)
നന്മ
തൊട്ടുവന്നെത്തും പാണന്റെ
നന്തുണിപ്പാട്ടിൻ ഈണവും
ഒറ്റത്താമര മാത്രം
പൂവിടും
പുണ്യകാല പുലരിയും (2)

Submitted by AjeeshKP on Thu, 04/09/2009 - 20:06

ആ രാത്രി മാഞ്ഞു പോയീ

Title in English
Aa rathri maanjupoyi

ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ..

പാടാൻ മറന്നു പോയ.. പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു...
(ആ രാത്രി)

അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ
ആ.. ആ... (ആ രാത്രി)

അപ്‌സരസ്സുകൾ താഴെ.. ചിത്രശലഭങ്ങളായ്
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം..
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്‌നേഹമായ് നീ അരികിൽ നിൽക്കൂ..

Submitted by AjeeshKP on Thu, 04/09/2009 - 20:05

സാഗരങ്ങളെ പാടി ഉണർത്തിയ

Title in English
Sagarangale paadi unarthiya

സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ
ആ ആ ആ ആ
(സാഗരങ്ങളേ…)

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
ആ ആ ആആ
(സാഗരങ്ങളേ…)

കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തൂ

Submitted by AjeeshKP on Thu, 04/09/2009 - 20:04

പൂമാനമേ ഒരു രാഗമേഘം താ - M

Title in English
Poomaname - M

പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീചിയായ്  കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)

പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ)

Submitted by AjeeshKP on Thu, 04/09/2009 - 19:59

വൈശാഖസന്ധ്യേ - F

Title in English
vaishakhasandhye - F

വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ

Submitted by AjeeshKP on Thu, 04/09/2009 - 19:58

ഉയിരേ ഉറങ്ങിയില്ലേ

ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ
കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]

നിന്റെ ഹൃദയസരോദിലെ നോവുമീണം
ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ
ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]

നിന്റെ വേദന പങ്കിടാം
കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ്
പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]

Submitted by AjeeshKP on Thu, 04/09/2009 - 19:56

നിത്യവിശുദ്ധയാം കന്യാമറിയമേ

Title in English
Nithya Vishudhayam

നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടേ
നന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ
(നിത്യ വിശുദ്ധയാം)

കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന-
മേച്ചിൽ‌പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ
(നിത്യ വിശുദ്ധയാം)

ദുഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗ്ഗകവാടത്തിൻ മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നീടാൻ
മുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങൾ

Film/album
Year
1969
Submitted by AjeeshKP on Thu, 04/09/2009 - 19:54