കറുത്ത പെണ്ണേ നിന്നെ

Title in English
Karutha penne ninne

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം....
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2)
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2)
(കറുത്ത പെണ്ണേ)

Submitted by AjeeshKP on Thu, 04/09/2009 - 19:32

ഹൃദയം ഒരു വീണയായ്

ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ
കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സൗഹൃദ വീധിയിൽ അലയും
വേളയിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

സാഫല്യം കൊണ്ടെന്റെ ഉള്ളം
പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ
ജന്മം (2)
വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും
നാം
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

Submitted by AjeeshKP on Thu, 04/09/2009 - 18:46

പാതിരാ പാൽക്കടവിൽ

പാതിരാ പാൽക്കടവിൽ അമ്പിളി പൂത്തോണി (2)
തുഴയാതെ
തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി
വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ
പാൽക്കടവിൽ)

ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങൾ
പൂത്തു (2)
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു
വാർമേഘം
കനവിലോടുന്നു സ്വർ‌ണ്ണമാൻപേടകൾ
താലവൃന്ദം വീശിനിൽപ്പൂ
പൊന്മയൂരം
(പാതിരാ പാൽക്കടവിൽ)

Submitted by AjeeshKP on Thu, 04/09/2009 - 18:42

പാടം പൂത്ത കാലം

പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു
(പാടം പൂത്ത
കാലം)

ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം
കൊയ്യുമ്പോൾ പാടാം പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തുപോയ്
തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ഓ....
(പാടം പൂത്ത കാലം)

Film/album
Submitted by AjeeshKP on Thu, 04/09/2009 - 18:38

ആ നിമിഷത്തിന്റെ നിർവൃതിയിൽ

Title in English
AA nimishathinte

ആ..ആ...ആ....
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ്‌ മാറി
ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി
ആത്മദളത്തില്‍ തുളുമ്പി
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ്‌ മാറി

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ
രാഗപരാഗമുലര്‍ത്തുമാ തേന്‍ ചൂടി
പൂവിലെന്‍ നാദം മെഴുകി
അറിയാതെ നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ്‌ മാറി

Submitted by AjeeshKP on Thu, 04/09/2009 - 18:37

ഇന്നെനിക്ക് പൊട്ടുകുത്താൻ

ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

Submitted by AjeeshKP on Thu, 04/09/2009 - 18:36

ആ രാഗം മധുമയമാം രാഗം

Title in English
Aa raagam madhumayamaam

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
ലാളനമായ്‌ നിരാമയമാം പരാഗണമായ്‌ (2)
ഉദയരാഗ വരപതംഗം ഉണരുകയായ്‌
എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌
വിദൂരതയിൽ...
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം

പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം
മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹഗതിയായ്‌
ഹംസങ്ങൾ താനവർണ്ണങ്ങളാടി
ആനന്തനംതനംതം (നംതനംതം)
താളങ്ങളേറ്റു പൊൻവീണ പാടി
ആനന്തനംതനംതം (നംതനംതം)
പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം
ആത്മാവും ഒരു സംഗീതമായ്‌

ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം

Year
1990
Submitted by AjeeshKP on Thu, 04/09/2009 - 18:34

പൊന്നുരുകും പൂക്കാലം

Title in English
Ponnurukum

പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു (2)
പൊന്നാട തളിരാട കാണിക്കയായിത്തന്നു
കൂടേറാൻ പ്രാവെല്ലാം പാറിപ്പോകേ

പൂവാകക്കാടിനു പൊൻ‌കുടചൂടി ആലോലം (2)
താളലയങ്ങളിലാടി താഴമ്പൂ പോൽ
തഴുകും കുളിർക്കാറ്റിൽ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നു
[പൊന്നുരുകും]

കാടാകേ കാവടിയാടുകയായീ തന്നാനം (2)
കാനന മൈനകൾ പാടീ ഈ സന്ധ്യപൊയേ
മറയും വാനവീഥി പൂവിടും സ്‌മൃതിരാഗമായി
കാറ്റിൻ നെഞ്ചിൽ ചായുന്നു...
[പൊന്നുരുകും]

Submitted by AjeeshKP on Thu, 04/09/2009 - 18:32

പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട

Title in English
Polthinkalkala

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന
വിമലാകാശാന്തരംഗങ്ങളില്‍
നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടിതന്നുത്താള ഡുംഡും രവം
തത്വത്തിന്‍ പൊരുളാലപിപ്പു മധുരം
സത്യം - ശിവം - സുന്ദരം

സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം 
സത്യശിവസൌന്ദര്യം

ആദിയുഷസ്സു വിടര്‍ന്നൂ ഇവിടെ
ആദിമനാദ തരംഗമുണര്‍ന്നൂ
പ്രപഞ്ചദര്‍ശന മൂല്യങ്ങള്‍തന്‍
പ്രഭാത ദീപമുണര്‍ന്നൂ - ഉണര്‍ന്നൂ - ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം

Year
1969
Submitted by AjeeshKP on Thu, 04/09/2009 - 18:30

കസ്തൂരി മാൻ കുരുന്നേ (F)

Title in English
Kasthoori Maane (F)

കസ്തൂരിമാൻ‌കുരുന്നേ തിങ്കൾ തോളിൽ
ആലോലമാടാൻ ഈ രാവിൽ നീകൂടെവാ
(കസ്തൂരിമാൻ‌കുരുന്നേ)

മിഴിയേറ്റുനോവും മാനസം
മൊഴിയേറ്റു പാടാം വീണകൾ
മധുരമായ് മൌനം അലസമായ മൌനം
എങ്ങോനിന്നൂറും മഞ്ഞിൻ‌കണം
ആ മഞ്ഞിൻ നീരിൽ നിന്നീ സംഗമം
കണ്ണാടി ബിം‌ബങ്ങളുള്ളിൽ (2)
ഈ രാവിൽ നീ കൂടെവാ
(കസ്തൂരിമാൻ‌കുരുന്നേ)

Submitted by AjeeshKP on Thu, 04/09/2009 - 18:28