മുത്തും മുടിപ്പൊന്നും

മുത്തും മുടിപ്പൊന്നും നീ ചൂ‍ടി വാ
ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ
മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം
ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ...

(മുത്തും...)

അലരിൻ ദളമായ് അഴകിൻ നിറമായ്
മലരുവാനെന്നിൽ കലരുവാൻ
തരളമായ് വന്നു തഴുകുവാനെന്നിൽ
അടിയുവാൻ വരൂ അറിയുവാൻ

(മുത്തും...)

കഥയിൽ കഥയായ് സുധയിൽ സുധയായ്
തുടരുവാനെന്നിൽ കവിയുവാൻ
തരളമായ് വന്നു മൊഴിയുവാനെന്നിൽ
നിറയുവാൻ വരൂ മുഴുകുവാൻ

(മുത്തും...)

Submitted by vikasv on Fri, 04/24/2009 - 06:44

നീ നിറയൂ ജീവനിൽ

നീ നിറയൂ
ജീവനിൽ പുളകമായ്
ഞാൻ പാടിടാം
ഗാനമായ്
ഓർമ്മകൾ

(നീ നിറയൂ...)

തെളിയു നീ ദീപമായ്
ഇരുളുമീ
മനമിതിൽ
പടരു നീ ഈണമായ്
തകരുമെൻ വീണയിൽ

(നീ
നിറയൂ...)

തഴുകു നീ തെന്നലായ്
വരളുമീ മരുവിതിൽ
വിളങ്ങു നീ താരമായ്

വിളറുമെൻ സീമയിൽ

(നീ നിറയൂ...)

Submitted by vikasv on Fri, 04/24/2009 - 06:43

കളകളമൊഴീ പ്രഭാതമായി

കളകളമൊഴീ പ്രഭാതമായി

കുളിരാനായിതാ...
സുരഭാവനാസ്വരമേകിടാൻ
അരങ്ങായിതാ
വരൂ...

(കള...)

പതംഗങ്ങളായ് പകൽക്കാവുകൾ
പുതുമേളയിൽ
പറന്നെത്തിടാം
മണിവേണുവിൽ ലയമായിടാം
അനുഭാവമേ
വരൂ...

(കള...)

തരംഗങ്ങളായ് തണൽച്ചാർത്തുകൾ
തിരുകേളിയിൽ
തിരഞ്ഞെത്തിടാം
മധുവീണയിൽ ശ്രുതി മീട്ടിടാം
അനുരാഗമേ
വരൂ....

(കള...)

Submitted by vikasv on Fri, 04/24/2009 - 06:41

അകലെ നിന്നു ഞാൻ

Title in English
Akale Ninnu

അകലെ നിന്നു ഞാനാരാധിക്കാം
അനവദ്യ സൗന്ദര്യമേ (അകലെ)
വെൺ‌തിങ്കൾച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോൽ

(അകലെ...)

കയ്യെത്തും ശിഖരത്തിൽ വിടർന്നാലും
കൈവരുമെന്നാരു കണ്ടു...
മനസ്സിൽ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരു കണ്ടു...
പുണർന്നില്ലെങ്കിലും കനവാലെന്നും
പൂജിക്കാമല്ലോ...

(അകലെ...)

പൂങ്കാറ്റിൻ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു...
ചഷകം കൺ‌മുന്നിൽ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരു കണ്ടു...
നുകർന്നില്ലെങ്കിലും മിഴിവോടെന്നും
ഓർമ്മിക്കാമല്ലോ...

(അകലെ...)

Submitted by vikasv on Fri, 04/24/2009 - 06:37

ലീലാതിലകം ചാർത്തി

Title in English
Leela thilakam charthi

ലീലാതിലകം ചാർത്തി
ലാസവിലാസിനിയായ് (ലീലാതിലകം)
അകായിലൊരുപിടി സ്വപ്നവുമായി നിൽ‌ക്കും
അന്തർജനമേ പറയൂ - ഇഷ്ടമായോ, എന്നെ ഇഷ്ടമായോ

ലീലാതിലകം ചാർത്തി - സനിധപധ - ലീലാ
സരിഗ രിഗമ ഗമപ മപധ പധനി സരി-ഗ-രി സനിധനി
രിസ രിധപധ ഗമ പധനി - ലീലാതിലകം ചാർത്തി
സപമപ ഗമരിഗ സരിഗമപ പമ പസനിസ ധനിപധ പധനിസ
രി നിരിഗരി നിഗരി നിധപമഗരി - ആഹാഹ ഭേഷ് ഭേഷ് ഭേഷ്
ഗരിമഗ പമധപ നിധസനി രിസഗരി - ലീലാതിലകം ചാർത്തി

Submitted by vikasv on Fri, 04/24/2009 - 06:35

പാലാഴിപ്പൂമങ്കേ

Title in English
Paalazhi poomanke

പാലാഴിപ്പൂമങ്കേ
പൂനിലാവിൻ തേരിറങ്ങി നീ വാ
പാലാഴിപ്പൂമങ്കേ.....

ഇന്ദ്രനീലം തുളുമ്പും നിൻ കണ്ണിൽ
ചന്ദ്രകാന്തം വിതുമ്പും നിൻ ചുണ്ടിൽ
മൂകം നിന്റെ നാമം...
ഏതോ വീണാഗാനം മീട്ടും

(പാലാഴിപ്പൂമങ്കേ)

വെണ്ണിലാവിൻ കരങ്ങൾക്കു നാണം
വെണ്ണ തോൽക്കും നിൻ പൂമേനി പുൽകാൻ
മേഘം കൊണ്ടുപോലും
താനേ മൂടും തിങ്കൾബിംബം

(പാലാഴിപ്പൂമങ്കേ)

Submitted by vikasv on Fri, 04/24/2009 - 06:33

കാണാമറയത്ത്

കാണാമറയത്ത്
കൈതപ്പൂ വിരിയുംപോലെ
കാറ്ററിയാതെ
കവിയുകയായി
കരളിൽ നിറയെ സുഗന്ധം

(കാണാമറയത്ത്)

ഒരു
തേക്കുപാട്ടിൻ ഈണമിന്നെൻ
നെഞ്ചിൽ നിന്നും വഴിയുകയായ്
കാണാത്ത
കുയിലിൻ‍ പാട്ടു നാടൻ-
കാറ്റിലൊഴുകിവരുന്നുവോ
അകലങ്ങളിൽ മഴ
പെയ്‌തുവോ
കുളിർകോരിയോ നിൻ മേനിയിൽ

(കാണാമറയത്ത്)

ഒരു
നീലമേഘം ഏകനായി
വാനിലെങ്ങോ അലയുകയായ്
കേൾക്കാത്ത ഗാനം കേട്ടു
നാടൻ-
പെണ്ണിൻ മിഴി നനയുന്നുവോ
ഇരുളാകിലും ഒരു താരകം
തെളിയുന്നുവോ
നിൻ ജീവനിൽ

(കാണാമറയത്ത്)

Submitted by vikasv on Fri, 04/24/2009 - 06:31

കടലിളകി കരയൊടു ചൊല്ലി

Title in English
Kadalilaki

കടലിളകി കരയൊടു ചൊല്ലി പുണരാനൊരു മോഹം
കര പാടി - കരകവിയുന്നു തീരാത്തൊരു ദാഹം

(കടൽ...)

കടൽക്കാറ്റൊരു ദൂതായ് വീണ്ടും കരയോടതു മൂളിപ്പാടി
പുഷ്‌പിണിയാം ഭൂമിപ്പെണ്ണേ മേലാളിൻ ആശകളല്ലേ
കടലല്ലേ.. കാമുകനല്ലേ... ചേരേണ്ടവരല്ല്ലേ...
ഇണ ചേരേണ്ടവരല്ലേ... ഇണ ചേരേണ്ടവരല്ലേ...

പിണിയാളാം പൂതക്കാറ്റേ
പൂതിയ്‌ക്കും മാന്യത വേണ്ടേ
നെറികെട്ടോരു വ്യാമോഹത്തിൽ
പ്രണയത്തിൻ ചേരുവയെന്ത്യേ

ആഴത്തിൽ കെട്ടിത്താഴ്‌ത്താം...
അലകടലിൻ ആശകളെല്ലാം
ഇനിയൊന്നും മൊഴിയാനില്ല...
വിടചൊല്ലാം പിണിയാളേ

Lyricist
Submitted by vikasv on Fri, 04/24/2009 - 06:29

തളിരിയിലയിൽ താളം തുള്ളി

Title in English
Thalirilayil

തളിരിലയിൽ താളം തുള്ളി
കാറ്റു കിണുങ്ങി - പൂവേ
സുഗന്ധിയാം നിൻ പൂങ്കവിളിൽ
കുങ്കുമം തൊട്ടതാര്...
വരിവണ്ടോ ചിത്രശലഭമോ
ശോണപ്പുലരിയോ സന്ധ്യയോ
അടങ്ങാത്ത നാണമോ

(തളിരിലയിൽ...)

ഏഴുവെളുപ്പിനു മാനത്തുദിയ്‌ക്കും
അഗ്നിയെപ്പോലെന്റെ ശ്രീമാൻ
പുഞ്ചിരികൊണ്ടെന്നെ ചുംബിക്കും കള്ളൻ
അന്തിയാകുമ്പൊഴ് പോകും...
സ്വാതിയാവാൻ കൂടെച്ചേരാ‍ൻ
ഈറൻ കാറ്റേ കൂടെ വരട്ടേ

(തളിരിലയിൽ...)

Lyricist
Submitted by vikasv on Fri, 04/24/2009 - 06:28

കാർമുകിലിൻ തേന്മാവിൽ

Title in English
Kaarmukilin thenmavil

കാർമുകിലിൻ തേന്മാവിൽ
ഇന്നു വാർമഴവില്ലുകൾ
തീർത്തു
ഊഞ്ഞാല... ഊഞ്ഞാല...
ഇവർക്കാടാൻ
പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

വാനിടം ശ്യാമഭൂമിയെ
രാഗിയെപ്പോലവെ
ഇന്നു വാരിവാരി നുകർന്നു പൂവാടിയിൽ
ഇരുമാനസങ്ങളലിഞ്ഞു
തമ്മിൽത്തമ്മിൽ
ഇവർക്കാടുവാൻ മുകിൽമാലയിൽ
പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

പൂവിനേകി യുവകാമുകൻ മധുപനാദ്യ
ചുംബനങ്ങൾ
ഈ പ്രേമികൾ മറന്നു മണ്ണും വിണ്ണും
നവരാഗലീല തുടർന്നു
താരുണ്യങ്ങൾ
ഇവർക്കാടുവാൻ സ്വപ്‌നവാടിയിൽ
പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

Film/album
Submitted by vikasv on Fri, 04/24/2009 - 06:27