കാണാമറയത്ത്

കാണാമറയത്ത്
കൈതപ്പൂ വിരിയുംപോലെ
കാറ്ററിയാതെ
കവിയുകയായി
കരളിൽ നിറയെ സുഗന്ധം

(കാണാമറയത്ത്)

ഒരു
തേക്കുപാട്ടിൻ ഈണമിന്നെൻ
നെഞ്ചിൽ നിന്നും വഴിയുകയായ്
കാണാത്ത
കുയിലിൻ‍ പാട്ടു നാടൻ-
കാറ്റിലൊഴുകിവരുന്നുവോ
അകലങ്ങളിൽ മഴ
പെയ്‌തുവോ
കുളിർകോരിയോ നിൻ മേനിയിൽ

(കാണാമറയത്ത്)

ഒരു
നീലമേഘം ഏകനായി
വാനിലെങ്ങോ അലയുകയായ്
കേൾക്കാത്ത ഗാനം കേട്ടു
നാടൻ-
പെണ്ണിൻ മിഴി നനയുന്നുവോ
ഇരുളാകിലും ഒരു താരകം
തെളിയുന്നുവോ
നിൻ ജീവനിൽ

(കാണാമറയത്ത്)

Submitted by vikasv on Fri, 04/24/2009 - 06:31