വനമാല ചൂടി

വനമാല ചൂടി മദിരോത്സവത്തിന്
പ്രകൃതി ഒരുങ്ങുന്ന
നേരം...
ഹൃദയേശ്വരീ, ഈ ഏകാന്തതീരത്തിൽ
നിന്നെയും കാത്തിരുന്നു
ഞാൻ
നിന്നെയും കാത്തിരുന്നു...

(വനമാല...)

പൂവെയിൽ നൽകിയ
പൊന്നാട ചാർത്തി
വാസന്തദേവി ഒരുങ്ങി വന്നു....
തൂവൽ വിടർത്തിയെൻ
മോഹമാം ശാരിക
നിന്നെയും തേടിയലഞ്ഞു...

(വനമാല...)

ഓർമ്മയിൽ
നവ്യമാം നാദങ്ങൾ നൽകും
സംഗീതമായ് നീ വന്നണഞ്ഞു...
ഓമൽച്ചൊടിയിലെ
മന്ദഹാസത്തിലെൻ
രാഗങ്ങളൊന്നായ് അലിഞ്ഞു ചേർന്നു
ഒന്നായ് അലിഞ്ഞു
ചേർന്നു....

(വനമാല...)

Submitted by vikasv on Wed, 04/22/2009 - 18:59

ശരത്കാലമേഘം

ശരത്‌കാലമേഘം മൂടിമയങ്ങും
മധുചന്ദ്രകിരണങ്ങൾ പോലെ

മുഗ്ദ്ധാനുരാഗമേ എന്നന്തരംഗത്തിൽ
നീ നിത്യസ്വർഗ്ഗമായ് വന്നൂ

(ശരത്‌‌കാല...)

നിസസ നിസസ നിസസ മഗമഗ
നിസസ നിസസ നിസസ
പമപമ
നിസസ നിസസ മഗമഗ നിസസ നിസസ പമപമ
നി-സ-സ മ-ഗ-മ-മ ~ നി-സ-സ പ-മ-പ-നി

സഗസ നിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ
സ-ഗമ-പ നിസ സ-ഗമ-പ നിസ സ-ഗമ-പ
നിസ

സ്വപ്‌നങ്ങൾ തീർക്കുന്ന ദ്വീപിൽ
എന്നും നർത്തനം ചെയ്‌തു
നിൻ രൂപം
പനിനീരിലലിയുന്ന ഹിമബിന്ദുപോലെയെൻ
മാനസം നിന്നിൽ ലയിച്ചൂ -
ഇനിയെന്തിനോമലേ മൗനം

Submitted by vikasv on Wed, 04/22/2009 - 18:59

മാനസദേവീ നിൻ രൂപമോ

മാനസദേവീ നിൻ രൂപമോ
യാമിനീ
രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങൾ
തീർക്കുന്ന
താരകയോ...

(മാനസ...)

താഴ്‌വര നീർത്തിയ
തേൻ‌മലർശയ്യയിൽ
ആദ്യസമാഗമ ദാഹവുമായ്
ആരോമൽപ്പൂവേ നിൻ കാലൊച്ച
കേൾക്കാനായ്
ആരാരും കാണാതെ ഞാൻ വന്നു - പോരൂ
നീ

(മാനസ...)

നീലിമ ചാർത്തിയ നീൾമിഴിക്കോണിലെ
രാഗമായ് ഓമലേ
ഞാനലിയാം
ആനന്ദം തേടും നിൻ ചെഞ്ചുണ്ടിൽ പ്രേമത്തിൻ
കാവ്യങ്ങൾ
നൽകാനായ് ഞാൻ വന്നു - പോരൂ നീ

(മാനസ...)

Submitted by vikasv on Wed, 04/22/2009 - 18:57

അധരം പകരും മധുരം

അധരം പകരും മധുരം നുകരാൻ
ഇനിയും വരുമോ
മധുപൻ.....
താരുണ്യമേ എൻ മേനിയിൽ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം
ആസ്വാദ്യമാക്കൂ

(അധരം...)

ആത്‌മാവിൽ അനുദിനമനുദിനം
മൃദുലസ്വരം
മോഹത്തിൻ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത‍ മധുമയലഹരി
തരും
ആലസ്യം നിറുകയിൽ നവമൊരു സുഖം പകരും
ആമോദം കരളിൽ വിടരുമെൻ
രാഗങ്ങൾ
പ്രിയനെത്തേടും നേരം....

(അധരം...)

Singer
Submitted by vikasv on Wed, 04/22/2009 - 18:56

നീ വിടപറയുമ്പോൾ

നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ

ചിതയിലെ തീ‍ക്കനലും
ചിരിയിലെ പൂവിതളും

മുറിവും കിനാവുമായ് വന്ന സന്ധ്യേ...

നീ വിടപറയുമ്പോൾ
സൂര്യഹൃദയം പിടയുന്നൂ

കള്ളിമുൾക്കാടിന്റെ മൗനത്തിൽ

കണ്മുമ്പിലടയുന്ന
വീഥികളിൽ

ശരശയ്യയോ ശാപവീഥിയോ

നിണമൂറി വീഴുന്ന രണഭൂമിയോ

(നീ)

കണ്ണീരാറിന്റെ തീരത്തിൽ

കരിനാഗമിഴയുന്ന ഗോപുരത്തിൽ

വിഷഗന്ധമോ ബലിമന്ത്രമോ

തിറകൂടിയുണരുന്ന മൃഗഭേരിയോ

(നീ)

Film/album
Submitted by vikasv on Wed, 04/22/2009 - 18:50

വാനമ്പാടി ഏതോ

Title in English
Vanambadi etho

വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന
വാനമ്പാടീ പോരൂ കാടെല്ലാം
പൂത്തു
മധുകര മൃദുരവ ലഹരിയിലലിയുക
മദകര സുരഭില മധുവിതിലൊഴുകുക നീ
വാസന്ത
കേളീനൗകയായ്

(വാനമ്പാടീ)

ആലോലം പാടിവരൂ
കുളുർ മാലേയം
ചാർത്തി വരൂ
ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
ഈ മണ്ണിൻ
ലാവണ്യസ്വപ്നം ചൂടി നീയാടൂ
ജീവന്റെ ലീലാലാസ്യം - പാടൂ പാടൂ

(വാനമ്പാടീ)

Submitted by vikasv on Wed, 04/22/2009 - 18:44

പൂ വേണോ

Title in English
Poo veno

പൂ വേണോ... പൂ വേണോ.... (2)
തേനോലും നിൻ ഈണം കാതോർത്തു ഞാൻ
കൈനീട്ടി ഞാൻ ഏതോ പൂവും തേടി (പൂ)

ആകാശം നീലാകാശം
നീ പാടുമ്പോൾ പൂ ചൂടുന്നു
എന്നാത്മാവിൻ പൂത്താലം നീട്ടി ഞാൻ
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ
മൌനത്തിൻ സംഗീതം നീ കേട്ടുവോ

ഒരു പൂ ഒരു പൂ വിരിയും
അതിൽ വന്നണയും നനയും
കിളികൾ കിളികൾ‍ (പൂ)

കാണാതെ നീ കാണാതെ
നിൻ മാണിക്യപ്പൂത്താലത്തിൽ, എൻ
സ്നേഹത്തിൻ പൊൻ‌നാണ്യം വച്ചു ഞാൻ
മൌനങ്ങൾ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങൾ സംഗീതമാകുന്നുവോ

ഒരു രാക്കിളിതൻ മൊഴി കേട്ടുണര്

Submitted by vikasv on Wed, 04/22/2009 - 18:43

വേട്ടയ്ക്കൊരുമകൻ

Title in English
vettakkorumakan

വേട്ടയ്ക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം

ശ്രീപീഠം തന്നിൽ എഴുന്നെള്ളിയെന്നുടെ സങ്കടമെല്ലാമകറ്റിടേണം
വേട്ടക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം

മാടത്തിൻ മീതേലോ മാളിക തൻമേലോ
മണിയറയിലോ മണിത്തൂണിന്മേലോ (മാടത്തിൻ)
മാതേവൻ മുന്നിലെ പീഠത്തിന് മീതേലോ
ആരൂഢമെന്നിന്നു ചൊൽക വേണം (മാതേവൻ)

വേട്ടക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം

വനവേടനായ് ശിവൻ അവതരിച്ചൂ
വേടക്കിടാത്തിയായ് ശ്രീപാർവതി (വനവേടനായ്)
ആയിരം നാളുകൾ വേട്ടയാടീ, അവർ
ആയിരം രാവുകൾ ക്രീഡ ചെയ്തൂ
ലോകൈകപാലകൻ ശ്രീഭൂതനാഥനായ്
കാനനഭൂമിയിൽല് അവതരിച്ചൂ

Submitted by vikasv on Wed, 04/22/2009 - 18:40

അംഗോപാംഗം

Title in English
amgopangam

അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം
ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം

മനസ്സിന്റെ നിർവ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സിൽ)
അംഗോപാംഗം സ്വരമുഖരം

Year
1993
Raaga
Submitted by vikasv on Wed, 04/22/2009 - 18:38

കരളേ നിൻ കൈപിടിച്ചാൽ

കരളേ നിൻ കൈ പിടിച്ചാൽ കടലോളം
വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു
വെൺ‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട
പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ
തിരികെ - എന്നുവരും നീ (2) (കരളേ)

Submitted by vikasv on Wed, 04/22/2009 - 18:37