കളകളമൊഴീ പ്രഭാതമായി
കുളിരാനായിതാ...
സുരഭാവനാസ്വരമേകിടാൻ
അരങ്ങായിതാ
വരൂ...
(കള...)
പതംഗങ്ങളായ് പകൽക്കാവുകൾ
പുതുമേളയിൽ
പറന്നെത്തിടാം
മണിവേണുവിൽ ലയമായിടാം
അനുഭാവമേ
വരൂ...
(കള...)
തരംഗങ്ങളായ് തണൽച്ചാർത്തുകൾ
തിരുകേളിയിൽ
തിരഞ്ഞെത്തിടാം
മധുവീണയിൽ ശ്രുതി മീട്ടിടാം
അനുരാഗമേ
വരൂ....
(കള...)