ഒരു മൗനമായ്

ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി
മിഴിച്ചില്ലയിൽ
നൊമ്പരം....
ഉതിർത്തൂവലിൻ ചുണ്ടിലും ഗ്രീഷ്‌മദാഹം
വരൾച്ചാലുകൾ
തേടിയോ...

(ഒരു മൗനമായ്)

ശരൽത്തിങ്കളിൻ‍ പൊയ്‌കയിൽ പോയ
കാലം
നിഴൽത്തോണിയിൽ വന്ന നേരം...
മനസ്സിൻ ചൊടിയിൽ മധുരം
നുണയാൻ
കുറേ ഓർമ്മകൾ മാത്രം....

(ഒരു
മൗനമായ്)

ചിരിക്കൂട്ടിലെ കണ്ണൂനീർമൈന വീണ്ടും
ചിലയ്‌ക്കാത്തൊരീ
പാതയോരം...
എരിയും വെയിലിൻ ചുടു‍മൺകുടിലിൽ
നെടുവീർപ്പുകൾ
മാത്രം....

(ഒരു മൗനമായ്)

Submitted by vikasv on Fri, 04/24/2009 - 05:59

തിരുസന്നിധാനം

തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങൾ
പരിശുദ്ധനാമം
സ്‌തുതിക്കുന്നു ഞങ്ങൾ
ഹലേലൂയാ.... ഹലേലൂയാ....

കണ്ണീർ നിറഞ്ഞ
കൈക്കുമ്പിൾ നീട്ടി
നിൽക്കുന്നു നിന്റെ കുരിശടിയിൽ...
ശാശ്വതനായ
പിതാവേ...
ആശ്രയമെന്നും നീയേ....
കണ്ണീർ നിറഞ്ഞ കൈക്കുമ്പിൾ
നീട്ടി
നിൽക്കുന്നു നിന്റെ
കുരിശടിയിൽ...
അഗതികൾക്കവലംബമേ...
ഓശാനാ... ഓശാനാ...
ഓശാനാ...

Submitted by vikasv on Fri, 04/24/2009 - 05:58

പൂകൊണ്ടു പൂമൂടി

പൂ കൊണ്ടു പൂ മൂടി
തേൻ തെന്നൽ നീരാടും
പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു
എന്നിൽ നീ നിറഞ്ഞു....

(പൂ...)

ദൂരം...
എത്ര ദൂരം...
നമ്മൾ നിൽക്കും തീരങ്ങൾ...
അവ ചേരും ഈ
ഋതുഭംഗിയിൽ
മധു പെയ്യും ഈ മധുമാരിയിൽ
നമ്മൾ തമ്മിൽത്തമ്മിൽ അലിയും

(പൂ...)

മേഘം വർണ്ണമേഘം...
തെന്നിവീഴും
ഓരങ്ങൾ....
കതിരാടുമീ തണൽ വേദിയിൽ
കുളിർ ചൂടുമെൻ
മൃദുചിന്തയിൽ
നിന്റെ രൂപം മെല്ലെ തെളിയും

(പൂ...)

Submitted by vikasv on Fri, 04/24/2009 - 05:56

നന്ദസുതാവര തവജനനം

Title in English
Nanda suthavara

നന്ദസുതാവര തവജനനം...
വൃന്ദാവന ശുഭപുളിനം...
ചിന്തകളിൽ
തേൻ കിനിയും കാവ്യം
എന്തൊരാലോചനാമൃതകാവ്യം

(നന്ദ...)

അരയാലിൻ‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തിൽ
ഗോപികമാർ
രിസനിസനിപ നിപമപനിസനി
സനിപനിപ മപമരിഗരി സരി
സരിമപ രിമപനി
മപനിസ
പനിസരിസനിപസ

അരയാലിൽ കൊമ്പത്ത് നീയിരുന്നൂ
അരയോളം
വെള്ളത്തിൽ ഗോപികമാർ
ആടകൾക്കായവർ കൈകൾ നീട്ടീ
ആറ്റിലെയോളങ്ങൾ
ചിരി തൂകി

(നന്ദ...)

Film/album
Submitted by vikasv on Fri, 04/24/2009 - 05:53

ഗണപതി ഭഗവാൻ

Title in English
Ganapathi Bhagavan

ഓം ഹരി ഓം - ഓം ഹരി ഓം
ഓം ഹരി ഓം - ഓം ഹരി ഓം
ഗണപതിഭഗവാനഭയംതരണം
വേൽമുരുകൻ തുണയരുളേണം
മൂകാംബികയെൻ സ്വരപല്ലവിയിൽ
ബ്രഹ്മലയം പകരേണം....

(ഗണപതി...‍)

പുണ്യപാപച്ചുമടുകളോടെ
ജീവിതമാമലയേറുമ്പോൾ
സൃഷ്‌ടിസ്ഥിതിലയകാരണനാമെൻ
ദേവപദങ്ങളിലണയുമ്പോൾ
സഹസ്രകോടി ദൈവവരങ്ങൾ
അടിയന്നുള്ളിലുയർത്തേണം

ഹരിഹരനന്ദനനേ
അടിയനു കർമ്മബലം തരണം
ശബ്‌ദബ്രഹ്മപരാ‍ത്പരരൂപാ
നിൻ നാമം ശരണം....

(ഗണപതി...‍)

Film/album
Submitted by vikasv on Fri, 04/24/2009 - 05:50

അമ്മ തൻ നെഞ്ചിൽ

Title in English
Ammathan nenjin

അന്ധകാരം......
അനാഥദുഃഖം മൂടിനിൽക്കും ശൂന്യത
അന്ധകാരം - മർദ്ദനങ്ങളിൽ
അടിമവർഗ്ഗം അഴിഞ്ഞുവീഴും യാതന
അന്ധകാരം... അന്ധകാരം...

അമ്മതൻ നെഞ്ചിൻ നെരുപ്പോടിൽ നിന്നും
പന്തം കൊളുത്തിപ്പിറന്നവനാണു ഞാൻ
ഘനതിമിരപാളികൾ കീറിപ്പിളർന്നു കൊണ്ടൊരു-
താളവട്ടം പിടിക്കുവാൻ വന്നു ഞാൻ
സിരകളിൽ പ്രളയവും മിഴികളിൽ ഗ്രീഷ്മവും
നടകളിൽ തീമഴയുമേൽക്കുവിൻ കൂട്ടരേ
അകനാക്കിലഗ്നിയുടെ വാക്കിൻ വസന്തം
പൊരുതുന്ന മർത്ത്യന്റെ പൊരുളായുയർത്തുവിൻ

Film/album
Submitted by vikasv on Fri, 04/24/2009 - 05:49

മധുമഴ പെയ്യുന്നു

മധുമഴ പെയ്യുന്നൂ, മൗനം
മണിരവമാകുന്നൂ ഉള്ളിൻ ഇഴകളിൽ

നിൻ കൈകൾ എന്നിൽ പതിയവേ
നിൻ വിരലിൻ‍ കുളിരാൽ അകമലരിൽ

സ്വരകണികൾ ഉതിരവേ...

(മധുമഴ)

മനസ്സിൽ പുതുപുളകമണിഞ്ഞു

നവമുകുളമുണർന്നൂ....
ഒരു ചിരിതൻ വീചിയിലൊഴുകുമ്പോൾ
എൻ മനസ്സിൽ
പുതുപുളകമണിഞ്ഞു
നവമുകുളമുണർന്നൂ....
ഒരു ചിരിതൻ വീചിയിലൊഴുകുമ്പോൾ

എന്നിൽ ഏതോ രാഗം നീ പകരുമ്പോൾ - 2
നീയായെൻ ആരോമൽ വാസന്തം -
വാസന്തം
നീയായെൻ ആത്മാവിൻ സംഗീതം - സംഗീതം

(മധുമഴ)

Submitted by vikasv on Fri, 04/24/2009 - 05:48

വാർതിങ്കളാൽ

വാർതിങ്കളാൽ മാറിൽ വരഗോരോചനം
ചാർത്തുമൊരു യാമം
ധന്യയാമം
പൂപ്പാലമേൽ ദേവയുവഗന്ധർവനെ
തേടുമൊരു യാമം ബ്രഹ്മയാമം

ഉമയായ് രമയായ് ഉണരൂ മനസ്സേ

(വാർതിങ്കളാൽ)

മൂകമായ്
നിൽക്കും രാവിൻ വരവീണയിൽ
തൂവിരൽത്തുമ്പാൽ ചാർത്തൂ
സ്വരചന്ദനം
താന്തമായ് ആടും കാറ്റിൻ കാൽച്ചില്ലമേൽ
ആർദ്രമായ്
ചേർക്കൂ‍ മിന്നും മണിനൂപുരം
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ...

Submitted by vikasv on Fri, 04/24/2009 - 05:47

പുലരിനിലാവ് കളഭമുഴിഞ്ഞു

പുലരിനിലാവു കളഭമുഴിഞ്ഞു ഭജനമിരുന്ന തിരുനടയിൽ
വരുന്നു
ഞങ്ങൾ നെഞ്ചിലുലാവും സങ്കടമോടെ തീർത്ഥാടകരായ്
അകമിഴിതൻ തിരി തെളിയാൻ
വരമരുളൂ ശ്യാമഹരേ...
ഇനി നറുവെണ്ണപോലെ നിന്റെ
കാൽക്കലുരുകാം...

എരിവേനലെരിയുന്ന നിളപോലെയും
മഴകാണാ മുകിലിന്റെ
ഇതൾപോലെയും
കണ്ണീരായ് പൂക്കും പൂമുത്തേ...
എന്നുള്ളിൽ പുണ്യം
നീയല്ലേ...
മൂവന്തിച്ചാന്തും തൊട്ട് മുന്നാഴിപ്പൊന്നുഴിഞ്ഞും
നിന്നെ ഞാൻ
മെല്ലെയൊരുക്കാം....
പൂക്കാലം കൊണ്ടു പുതയ്‌ക്കാം...

(പുലരി)

Submitted by vikasv on Wed, 04/22/2009 - 19:21

വൈശാഖപൗർണ്ണമിയോ

വൈശാഖപൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും
ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും
നൂറുതേച്ചിരിക്കുന്നു
മുകിൽമറക്കുടയുള്ള മൂവന്തി...
അലതുള്ളും
പൂങ്കാറ്റിൽ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ
ഇളവെയിൽ
ചന്ദനം ചാർത്തുന്നു...
നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ
കസവണി മണിക്കച്ച
ഞൊറിയുന്നു...

(വൈശാഖ...)

Film/album
Submitted by vikasv on Wed, 04/22/2009 - 19:20