മുത്തും മുടിപ്പൊന്നും

മുത്തും മുടിപ്പൊന്നും നീ ചൂ‍ടി വാ
ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ
മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം
ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ...

(മുത്തും...)

അലരിൻ ദളമായ് അഴകിൻ നിറമായ്
മലരുവാനെന്നിൽ കലരുവാൻ
തരളമായ് വന്നു തഴുകുവാനെന്നിൽ
അടിയുവാൻ വരൂ അറിയുവാൻ

(മുത്തും...)

കഥയിൽ കഥയായ് സുധയിൽ സുധയായ്
തുടരുവാനെന്നിൽ കവിയുവാൻ
തരളമായ് വന്നു മൊഴിയുവാനെന്നിൽ
നിറയുവാൻ വരൂ മുഴുകുവാൻ

(മുത്തും...)

Submitted by vikasv on Fri, 04/24/2009 - 06:44