ഋതുഭേദകല്പന

ഉംഉം...ഉം‌ഉം‌ഉംഉം....ഉംഉം...ഉം‌ഉം‌ഉംഉം....
ഉം‌ഉം‌ഉംഉം.....ഉം‌ഉം‌ഉംഉം......................

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർ പോലെ
പ്രഥമാനുരാഗത്തിൻ പൊൻ‌മണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞൂ

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ

സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞൂ (സ്ഥല...)
മധുമന്ദഹാസത്തിൻ മായയിൽ എന്നേ
അറിയാതെ നിന്നിൽ പകർന്നൂ

സുരലോകഗംഗയിൽ.....
സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ

Submitted by vikasv on Mon, 04/27/2009 - 04:26

നെല്ലോല കൊണ്ടു വാ

നെല്ലോല കൊണ്ടുവാ, പുല്ലോല
കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവീ.....
പുഞ്ചക്കാറ്റോടിവരുന്നേ പുന്നെല്ലു
കൊയ്യാറായേ
കല്യാണപ്പൂങ്കുരുവീ...

(നെല്ലോല)

തൊട്ടാവാടികൾ
പൂത്തുവിരിയണ തോട്ടുവരമ്പത്തോ
തോറ്റം‌പാട്ടുകൾ കേട്ടുമയങ്ങണ
നാട്ടുമ്പുറത്തോ
കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും
തേടിനടന്നൂ
നാം....

(നെല്ലോല)

കൂനനെറുമ്പുകൾ മാളിക തീർക്കണ
മാവിൻ‌ചോട്ടിലോ
പച്ചോലക്കുട നീർത്തി നിൽക്കണ കായലോരത്തോ
തുമ്പീം മോളും
തുമ്പപ്പൂവും തുള്ളണ കാണാനായ്
ഓടിനടന്നു നാം.....

(നെല്ലോല)

Film/album
Submitted by vikasv on Mon, 04/27/2009 - 04:24

മുകിലേ നീ മൂളിയ രാഗം

മുകിലേ....
മുകിലേ നീ മൂളിയ രാഗം
പൂങ്കാറ്റും ഞാനും
പാടി
കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല-
ക്കിളിയുടെ നെഞ്ചിലെ
മോഹമിതേ
മൂവന്തിപ്പടവിലിരിക്കണ കന്നി-
ക്കിളിയുടെ ചുണ്ടിലെ
ഈണമിതേ

(മുകിലേ)

വർണ്ണപ്പൂക്കൾ ഈ പുഴയോരത്ത്
വിടരും നേരം
ചിറകും വീശി നീ വാ വാ
തീരങ്ങൾ മാടിവിളിക്കേ ഓളങ്ങൾ ഓടി
വരവായ്

(വർണ്ണ)

മുറ്റത്തെ മുല്ലയ്‌ക്കും മോഹം
ഒരു മംഗല്യപ്പൂ
ചൂടിയാടാൻ
കയ്യെത്താ ദൂരത്തെ
നക്ഷത്രം
ചുംബിയ്‌ക്കാനെത്തുന്നതാരേ

(വർണ്ണ)

Film/album
Submitted by vikasv on Mon, 04/27/2009 - 04:22

മനസ്സിനൊരായിരം കിളിവാതിൽ

മനസ്സിനൊരായിരം കിളിവാതിൽ (2)
അടച്ചാലുമോർമ്മതൻ
അടയ്‌ക്കാക്കുരുവികൾ
ചിലയ്ക്കുന്ന കിളിവാതിൽ, മണിവാതിൽ
മനസ്സിനൊരായിരം
കിളിവാതിൽ (2)

ചേമ്പിലക്കുമ്പിളിൽ
ചാഞ്ചക്കമാടുന്ന-
തെന്റെയുള്ളിലെ നീർമുത്ത് (ചേമ്പില)
ഉള്ളം കൈയ്യിലെ
ആമ്പൽപ്പൊയ്കയിൽ (2)
തുള്ളിക്കളിക്കണ മീനേത്........
മനസ്സിനൊരായിരം
കിളിവാതിൽ (2)

പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്ന-
തെന്റെയുള്ളിലെ
പൂത്തുമ്പി (പൂക്കണി)
കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ
(2)
ഒന്നിച്ചിരിക്കണതാരാണ് (മനസ്സിനൊരായിരം)

Film/album
Submitted by vikasv on Mon, 04/27/2009 - 04:21

രാജാമാതംഗി

Title in English
Rajamathamgi

സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാ‍ദം നിറയും പ്രാലേയ വിപഞ്ചികയിൽ
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികൾ...

രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...

പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ

Film/album
Submitted by vikasv on Mon, 04/27/2009 - 04:20

രാമകഥാഗാനലയം

രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ

പകരുക സാഗരമേ
ശ്രുതിലയസാഗരമേ

സാകേതം പാടുകയായ് ഹേ രാമാ

കാതരയാം ശാരികയായ്

സാകേതം
പാടുകയായ് വീണ്ടും

(രാമകഥ)

ആരണ്യകാണ്ഡം തേടി

സീതാഹൃദയം തേങ്ങി

വൽമീകങ്ങളിൽ ഏതോ

താപസമൗനമുണർന്നൂ വീണ്ടും

(രാമകഥ)

സരിസ
സസരിസ സസരിസ

സരിസ രിരിനിനി രിരിനിനി മധനിസ

രിഗരി രിരിഗരി രിരിഗരി രിഗരി

ഗഗരിരി ഗഗരിരി സരിഗമ

പധപ പപധപ പപധപ പധപ

സസധധ സസധധ മധനിസ

സരിസ സസരിസ
സസരിസ സരിസ

ഗഗരിരി ഗഗരിരി മധനിരി

ഇന്ദ്രധനുസ്സുകൾ മീട്ടി

Film/album
Submitted by vikasv on Mon, 04/27/2009 - 04:19

ഗോപാംഗനേ

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ...
സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ -
സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ
വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ
വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ മാകന്ദപ്പൊന്നിലയിൽ

രാസലോലയാമമാകെ - തരളിതമായ്

(ഗോപാംഗനേ)

Film/album
Submitted by vikasv on Mon, 04/27/2009 - 04:16

ആത്മസുഗന്ധം

ആത്മസുഗന്ധം ഒളിപ്പിച്ചുവയ്‌ക്കുവാ-
നാ‍വാത്ത പൂവിനെപ്പോലെ

നീയും പാവമീ പൂവിനെപ്പോലെ

(ആത്മ...)

വാക്കിലും നോക്കിലും
മൗനസ്‌മിതത്തിലും
വാർന്നതു സുസ്‌‌നേഹഗന്ധം...
വീണയിൽ
കൈവിരൽത്തുമ്പിലൂടെ
വാർന്നുവീണു നിൻ
പ്രാണമരന്ദം

(ആത്മ...)

സ്‌നേഹത്തിൻ ദൂതുമായ് ശ്യാമള-
വർണ്ണനാം
മേഘമൊന്നീവഴി പോകെ
ജീവനിൽ വർഷാമയൂരങ്ങൾ
വെണ്മലർപ്പീലി
നിവർത്തിനിന്നാടി

(ആത്മ...)

Singer
Submitted by vikasv on Mon, 04/27/2009 - 04:14

പോക്കരിക്കാന്റെ

ആലുവാ...
ആലുവാച്ചന്തയില്...
മണിമണിയായ് വിറ്റഴിയും

കടല... ചുടുകടല....
കാപ്പി കാപ്പി ചുക്കുകാപ്പി

Submitted by vikasv on Mon, 04/27/2009 - 04:13

സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ

Title in English
Sindooram thudikkunna

ഓ.....
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ ഒരു
ചുംബനം തന്നാൽ പിണങ്ങുമോ നീ
ഒരു ചുംബനം - ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ

കനകാംബരപ്പൂക്കൾ കവിതകൾ പാടും
കാർക്കൂന്തലിൻ കെട്ടിൽ
ഒരു വർണ്ണ തേൻവണ്ടായ് ഒരു
ഗാന പല്ലവിയായ് പറന്നുവന്നുമ്മ വെച്ചാൽ
പരിഭവിച്ചീടുമോ -പരിഭവിച്ചീടുമോ നീ
(സിന്ദൂരം..)

മണിമുത്തുമാലകൾ മഹിതമെന്നോതും
വാർമലർ മുകുളങ്ങൾ പരിഹാസ
വാക്കിനാലോ പരിരംഭണത്തിനാലോ മമഹൃത്തോടടുപ്പിച്ചാൽ
മതിമറന്നീടുമോ- മതിമറന്നീടുമോ നീ
(സിന്ദൂരം..)