പാലാഴിപ്പൂമങ്കേ

പാലാഴിപ്പൂമങ്കേ
പൂനിലാവിൻ തേരിറങ്ങി നീ വാ
പാലാഴിപ്പൂമങ്കേ.....

ഇന്ദ്രനീലം തുളുമ്പും നിൻ കണ്ണിൽ
ചന്ദ്രകാന്തം വിതുമ്പും നിൻ ചുണ്ടിൽ
മൂകം നിന്റെ നാമം...
ഏതോ വീണാഗാനം മീട്ടും

(പാലാഴിപ്പൂമങ്കേ)

വെണ്ണിലാവിൻ കരങ്ങൾക്കു നാണം
വെണ്ണ തോൽക്കും നിൻ പൂമേനി പുൽകാൻ
മേഘം കൊണ്ടുപോലും
താനേ മൂടും തിങ്കൾബിംബം

(പാലാഴിപ്പൂമങ്കേ)

Submitted by vikasv on Fri, 04/24/2009 - 06:33